Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സുന്ദരമായ മുഖം വെടിവച്ച് ഇങ്ങനെയാക്കി; പുറത്തിറങ്ങാനാവാതെ വന്നപ്പോൾ വേറൊരു മുഖം സ്വീകരിച്ചു; ആത്മഹത്യയ്ക്കിറങ്ങി മുഖം നഷ്ടപ്പെടുത്തിയ യുവതിക്ക് ഒടുവിൽ ഇത്രയും എങ്കിലും തിരിച്ചു കിട്ടി

സുന്ദരമായ മുഖം വെടിവച്ച് ഇങ്ങനെയാക്കി; പുറത്തിറങ്ങാനാവാതെ വന്നപ്പോൾ വേറൊരു മുഖം സ്വീകരിച്ചു; ആത്മഹത്യയ്ക്കിറങ്ങി മുഖം നഷ്ടപ്പെടുത്തിയ യുവതിക്ക് ഒടുവിൽ ഇത്രയും എങ്കിലും തിരിച്ചു കിട്ടി

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ജീവിതത്തിലെ ഒരു ഘട്ടത്തിൽ ഏറ്റ തിരിച്ചടിക്ക് മുന്നിൽ പതറിയ കാത്തി തന്റെ ജീവനെടുക്കാനാണ് ശ്രമിച്ചത്. എന്നാൽ തോക്കിൻ മുനയിൽ തീരേണ്ട ജീവിതം ആയുസിന്റെ ബലത്തിൽ തിരിച്ചു കിട്ടിയെങ്കിലും കാത്തിക്ക് നഷ്ടമായത് തന്റെ സുന്ദരമായ മുഖമായിരുന്നു. എന്നാൽ വൈദ്യശാസ്ത്രത്തിന്റെ മികവിൽ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നിരിക്കുകയാണ് കാത്തി സ്റ്റബിൽഫീൽഡ് എന്ന ഇരുപത്തിരണ്ടുകാരി.

2014 മാർച്ച് 25നാണ് മിസിസിപ്പിയിൽ വച്ച് പതിനേഴുകാരിയായ കാത്തി റൈഫിൽ കൊണ്ട് ആത്മഹത്യ്ക്ക് തുനിഞ്ഞത്. ഓക്സ്ഫോർഡ് ക്രിസ്ത്യൻ സ്‌കൂൾ വിദ്യാർത്ഥിനിയായിരുന്ന കാത്തിക്ക് അക്കാലത്ത് വയറ്റിൽ ചെറിയ ഓപ്പറേഷൻ വേണ്ടിവന്നു. തുടർച്ചയായി ഉദരപ്രശ്നങ്ങൾ നേരിട്ടിരുന്ന കാത്തിക്ക് മാതാപിതാക്കളുടെ ജോലി നഷ്ടമായതും കാമുകൻ തന്നെ ഉപേക്ഷിച്ചു പോയതും താങ്ങാൻ കഴിയുന്നതിലും അപ്പുറത്തായിരുന്നു. മാനസികമായി ആകെ തളർന്ന കാത്തി മിസിസിപ്പിയിലെ തന്റെ സഹോദരന്റെ വീട്ടിൽ വച്ചാണ് സ്വയം വെടിവച്ച് മരിക്കാൻ തീരുമാനിച്ചത്.

താടിക്കു താഴെ വെടിവച്ച കാത്തിയെ സഹോദരൻ ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും അവളുടെ സുന്ദര വദനം പൂർണമായും തകർന്ന നിലയിലായിരുന്നു. ഓക്സ്ഫോർഡിൽ നിന്ന് ടെന്നിസിയിലെ മറ്റൊരു ആശുപത്രിയിലേക്കു മാറ്റിയ കാത്തിക്ക് താടിയെല്ലും കവിളെല്ലും പിന്നീട് തുന്നിപ്പിടിപ്പിച്ചു. പിന്നീടുള്ള ആഴ്ചകൾ പരീക്ഷണങ്ങളുടെ കാലഘട്ടമായിരുന്നു. ജീവൻ നിലനിർത്താനും മുഖത്തിന്റെ ആകൃതി തിരിച്ചെടുക്കുന്നതിനും നിരവധി ശസ്ത്രക്രിയകൾ. ഒരു കാലഘട്ടം കഴിഞ്ഞപ്പോഴേയ്ക്കും പ്രശസ്തമായ ക്ലീവ്ലാൻഡ് ക്ലിനിക്കിലേക്ക് അവളെ മാറ്റി.

ക്ലീവ്ലാൻഡ് ക്ലിനിക്കിലെ ഡോക്ടർമാരാണ് കാത്തിക്ക് മുഖം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നിർദ്ദേശിച്ചത്. ഇതിനു മുമ്പ് ഇക്കാര്യത്തെക്കുറിച്ച് കേട്ടറിവു പോലും ഇല്ലാതിരുന്ന കാത്തിയുടെ കുടുംബം പക്ഷേ ഇത് അംഗീകരിച്ചു. 2014 മെയ്‌ രണ്ടിന് ഒഹിയോയിലേക്ക് മാറ്റിയ കാത്തിക്ക് മുഖത്തെ എല്ലുകളുടെ രൂപം തിരിച്ചുകിട്ടുന്നതിനും നിരവധി ഓപ്പറേഷനുകൾ നടത്തി. പിന്നീടുള്ള നാളുകൾ ഒരു മുഖം ദാതാവിനു വേണ്ടിയുള്ള കാത്തിരിപ്പിയാിരുന്നു.

2017 മെയ്‌ ആദ്യം ആൻഡ്രിയ ഷ്നീഡർ എന്ന യുവതിയുടെ മുഖം കാത്തിക്ക് വച്ചുപിടിപ്പിക്കാൻ ലഭിച്ചു. മയക്കുമരുന്നിന്റെ അമിത ഉപയോഗം മൂലം മുപ്പത്തൊന്നാം വയസിൽ മരിച്ച വ്യക്തിയായിരുന്നു ആൻഡ്രിയ ഷ്നീഡർ. അങ്ങനെ മെയ്‌ നാലിന് 11 സർജന്മാരുടെ 31 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ കാത്തിക്ക് പുതിയ ജീവിതം കൈവന്നു. വിവിധ മേഖകളിലെ 15 വിദഗ്ധന്മാരാണ് ഓപ്പറേഷനുണ്ടായിരുന്നത്. ക്ലീവ്ലാൻഡിന്റെ ചരിത്രം തന്നെ തിരുത്തിയെഴുതിയ ശസ്ത്രക്രിയായിരുന്നു ഇത്. ഫേസ് ട്രാൻസ്പ്ലാന്റേഷനിൽ തന്നെ ഏറ്റവും ദൈർഘ്യം കൂടിയ സർജറിയായിരുന്നു ഇത്. കൂടാതെ മുഖം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയാകുന്ന പ്രായം കുറഞ്ഞ വ്യക്തി എന്ന സവിശേഷതയും കാത്തിയുടെ കാര്യത്തിലുണ്ട്.

ഓപ്പറേഷനു ശേഷമുള്ള നടപടികൾക്കു ശേഷം ഓഗസ്റ്റ് ഒന്നിനാണ് കാത്തിയെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്. ഇപ്പോൾ സംസാരിക്കാനും ബ്രെയ്ലി ലിപി വായിച്ചെടുക്കാനും നടക്കാനും മറ്റും സാധിക്കുന്നുണ്ട് കാത്തിക്ക്. ആത്മഹത്യാശ്രമം നടത്തിയവരുടെ ഇടയിൽ ഒരു കൗൺസിലർ ആയി ജോലി ചെയ്യണമെന്നുള്ളതാണ് കാത്തിയുടെ ഇപ്പോഴത്തെ ആഗ്രഹം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP