Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സാധനങ്ങൾ എടുത്ത കുട്ടികളെ തടഞ്ഞ മുസ്ലിംയുവതിയുടെ ഹിജാബ് വലിച്ച് കീറി; പെൺകുട്ടികൾ അടങ്ങിയ സംഘം അസഭ്യവർഷം ചൊരിഞ്ഞ് ഉറഞ്ഞ് തുള്ളി ആക്രമിച്ചു; ലണ്ടനിലെ പൗണ്ട്‌ലാൻഡ് സ്റ്റോറിൽ സംഭവിച്ചത്

സാധനങ്ങൾ എടുത്ത കുട്ടികളെ തടഞ്ഞ മുസ്ലിംയുവതിയുടെ ഹിജാബ് വലിച്ച് കീറി; പെൺകുട്ടികൾ അടങ്ങിയ സംഘം അസഭ്യവർഷം ചൊരിഞ്ഞ് ഉറഞ്ഞ് തുള്ളി ആക്രമിച്ചു; ലണ്ടനിലെ പൗണ്ട്‌ലാൻഡ് സ്റ്റോറിൽ സംഭവിച്ചത്

മോഷണമെന്നത് ഏറ്റവും നീചമായ കുറ്റകൃത്യമാണ്. ചെറുപ്പത്തിൽ അത് ശീലിച്ചാൽ പിന്നെ ആ ദുശ്ശീലത്തിൽ നിന്നും മോചനം നേടുക എളുപ്പമാകില്ല. അതിനാൽ കുട്ടികളിൽ മോഷണശീലം കണ്ടാൽ അവരെ അതിൽ നിന്ന് തടയുകയും ഉപദേശിക്കുകയും ചെയ്യുകയെന്നത് മുതിർന്നവർ സാധാരണയായി ചെയ്യുന്ന ഒരു സത്കർമവുമാണ്. എന്നാൽ ഇത്തരം നല്ല കാര്യങ്ങൾ ഇക്കാലത്തിന് യോജിച്ചതല്ലേ...? എന്ന് മസൂമെഹ് ജഫാരി എന്ന 26കാരിക്കുണ്ടായ ദുരനുഭവത്തിന്റെ പശ്ചാത്തലത്തിൽ ആരും ചോദിച്ച് പോകും.സൗത്ത് ലണ്ടനിലെ സുട്ടനിലുള്ള പൗണ്ട്‌ലാൻഡ് സ്റ്റോറിൽ നിന്നും സാധനങ്ങൾ മോഷ്ടിച്ച സ്‌കൂൾ കുട്ടികളെ തടഞ്ഞതിന്റെ പേരിൽ ഈ മുസ്ലിം യുവതിയുടെ ഹിജാബ് കുട്ടികൾ വലിച്ച് കീറുകയായിരുന്നു. ഇതും പോരാഞ്ഞ് പെൺകുട്ടികൾ അടങ്ങിയ സംഘം അവർക്ക് നേരെ അസഭ്യവർഷം ചൊരിഞ്ഞ് ഉറഞ്ഞ് തുള്ളി ആക്രമണം അഴിച്ചു വിടുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്.ഇന്നലെയാണ് യുവതി ഇത് സംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

30ഓളം വരുന്ന സ്‌കൂൾ വിദ്യാർത്ഥികൾ തന്നെ ആക്രമിക്കുകയും ഹിജാബ് വലിച്ച് കീറി തെറിയഭിഷേകം നടത്തുകയും ചെയ്തതിനെ തുടർന്ന് താൻ അത്യധികമായി ഭയപ്പെട്ടുവെന്നാണ് ജഫാരി വെളിപ്പെടുത്തിയിരിക്കുന്നത്. സംഘത്തിൽ 11 മുതൽ 14 വയസ് വരെയുള്ള അഞ്ച് പെൺകുട്ടികളുമുണ്ടായിരുന്നുവെന്നും കേട്ടാലറയ്ക്കുന്ന അസഭ്യവാക്കുകൾ അവർ തന്റെ മേൽ ചൊരിയുകയും ചെയ്തുവെന്ന് യുവതി പറയുന്നു.ഇക്കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണീ സംഭവം നടന്നത്. വിദ്യാർത്ഥികൾ ഉച്ചത്തിൽ ശബ്ദമുണ്ടാക്കിയാണ് സ്റ്റോറിലേക്ക് കടന്ന് വന്നതെന്നും പിന്നീട് സാധനങ്ങൾ മോഷ്ടിക്കാനാരംഭിച്ചുവെന്നും അതിനെ തുടർന്നാണ് താൻ അത് തടഞ്ഞതെന്നും ജഫാരി വിശദീകരിക്കുന്നു. കഴിഞ്ഞ ആറ് വർഷമായി ഈ സ്റ്റോറിൽ ജോലി ചെയ്യുകയാണ് ഈ യുവതി.

മോഷണശ്രമം തടഞ്ഞതിനെ തുടർന്ന് കുട്ടികളുടെ സംഘം തനിക്ക് നേരെ തിരിയുകയും തന്റെ മതവിശ്വാസത്തെയും വസ്ത്രത്തെയും ആക്ഷേപിക്കുകയും ഹിജാബ് വലിച്ച് കീറുകയുമായിരുന്നുവെന്നാണ് യുവതി പറയുന്നത്. സ്റ്റോറിൽ നടന്ന സംഭവങ്ങൾ പരിതാപകരമായിരുന്നുവെന്നാണ് ദൃക്‌സാക്ഷിയായ പട്രീഷ്യ റോസ് വെളിപ്പെടുത്തുന്നത്. അത്യധികം കടുത്ത തെററാണിതെന്നും അവർ ആരോപിക്കുന്നു. സംഭവമറിഞ്ഞ് പൊലീസ് ഷോപ്പിലെത്തുമ്പോഴേക്കും കുട്ടികൾ സ്ഥലം വിട്ടിരുന്നു. ആരൊക്കെയാണ് ആക്രമണത്തിന് ഉത്തരവാദികൾ എന്ന് തിരിച്ചറിയാൻ സ്‌റ്റോറിൽ സിസിടിവിയും ഇല്ലായിരുന്നു.കുട്ടികൾ സ്‌റ്റോറിൽ ഇതുപോലുള്ള മോഷണശ്രമങ്ങൾ നടത്തുന്നത് ഇതാദ്യമല്ലെന്നും അപ്പോഴൊക്കെ തങ്ങൾ പിടിക്കാറുണ്ടെന്നും അവർ മോശമായി പെരുമാറാറുണ്ടെന്നും ജഫാരി വെളിപ്പെടുത്തുന്നു.

എന്നാൽ ഇപ്പോൾ നടന്നത് പോലുള്ള കടുത്ത പ്രതികരണം വിദ്യാർത്ഥികളുടെ ഭാഗത്ത് നിന്നുണ്ടാകുന്നത് ഇതാദ്യമാണ്. സംഭവത്തെക്കുറിച്ച് തന്റെ മാതാപിതാക്കളോട് പറഞ്ഞപ്പോൾ മറ്റെവിടെയെങ്കിലും ജോലിക്ക് ശ്രമിക്കാനാണ് അവർ ഉപദേശിച്ചതെന്നും ജഫാരി പറയുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നാണ് പൗണ്ട്‌ലാൻഡ് പറയുന്നത്.എന്നാൽ ആക്രമണത്തിന്റെ തെളിവുകളൊന്നും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നാണ് സട്ടൻ പൊലീസ് പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP