Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആഫ്രിക്കൻ ജനസംഖ്യ ഇരട്ടിയാകും; ഏറ്റവും കൂടുതൽ ആളുകൾ വസിക്കുന്ന രാജ്യമായി ഇന്ത്യ മാറും; 2050 ൽ ലോകജനസംഖ്യ 1000 കോടിക്കടുത്തെത്തും

ആഫ്രിക്കൻ ജനസംഖ്യ ഇരട്ടിയാകും; ഏറ്റവും കൂടുതൽ ആളുകൾ വസിക്കുന്ന രാജ്യമായി ഇന്ത്യ മാറും; 2050 ൽ ലോകജനസംഖ്യ 1000 കോടിക്കടുത്തെത്തും

നുനിമിഷം ഭൂമിയിലെ മനുഷ്യരുടെ എണ്ണം പെരുകി ക്കൊണ്ടിരിക്കുക യാണെന്നറിയാമല്ലോ. ലോകരാജ്യങ്ങൾ മുഴുവൻ ജനസംഖ്യ പെരുപ്പത്തെക്കുറിച്ച് ബോധവൽക്കരണങ്ങൾ നടക്കുന്നുണ്ടെങ്കിലും വർധിച്ച് വരുന്ന ജനസംഖ്യയ്ക്ക് കുറവൊന്നുമില്ലെന്ന് കാണാം. കാര്യങ്ങൾ ഇത്തരത്തിലാണ് നീങ്ങുന്നതെങ്കിൽ ആഫ്രിക്കൻ ജനസംഖ്യ ഇരട്ടിയാകുമെന്നാണ് പുതിയ റിപ്പോർട്ട്. ഇതോടെ ചൈനയെ മറികടന്ന് ഏറ്റവും കൂടുതൽ ആളുകൾ വസിക്കുന്ന രാജ്യമായി ഇന്ത്യ മാറും. 2050 ൽ ലോകജനസംഖ്യ 1000 കോടിക്കടുത്തെത്തുമെന്നാണ് മുന്നറിയിപ്പ്.

കൃത്യമായി പറയുകയാണെങ്കിൽ 2050 ആകുമ്പോഴേക്കും ലോകജനസംഖ്യ 9.7 ബില്യണാകു മെന്നാണ് ഐക്യരാഷ്ട്രസംഘടന റിപ്പോർട്ട് ചെയ്തിരിക്കുന്നത്.35 വർഷത്തെ സമയത്തിനിടെ ലോകജനസംഖ്യയിൽ 2.4 ബില്യൺ പേർ കൂടിയാണ് അധികരിക്കുന്നത്.ഉയർന്ന ഉൽപാദന ക്ഷമതയുള്ള ചില രാജ്യങ്ങളിലെ ജനപ്പെരുപ്പമാണിതിന് പ്രധാന കാരണമായി വർത്തിക്കുന്നത്.2100 ആകുമ്പോഴേക്കും ലോക ജനസംഖ്യ 11.2 ബില്യണിലെത്തുമെന്നും യുഎൻ പ്രവചിക്കുന്നു.

പുതിയ റിപ്പോർട്ട് പ്രകാരം 2015നു 2050നും ഇടയിൽ നടക്കുന്ന ജനസംഖ്യാ വർധനയിൽ പകുതിയുമുണ്ടാവുക ഇന്ത്യ, നൈജീരിയ, പാക്കിസ്ഥാൻ, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് ദി കോംഗോ, എത്യോപ്യ, യുണൈറ്റഡ് റിപ്പബ്ലിക്ക് ഓഫ് ടാൻസാനിയ, യുഎസ്, ഇന്തോനേഷ്യ, ഉഗാണ്ട എന്നീ രാജ്യങ്ങളിലായിരിക്കും. 2022ഓടെ ചൈനയെ മറികടന്ന് ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.2050 ഓടെ യുഎസിനേക്കാൾ ജനസംഖ്യയുള്ള രാജ്യമായി നൈജീരിയ മാറുകയും ചെയ്യും.

ഇക്കാലത്തിനിടെ 28 ആഫ്രിക്കൻ രാജ്യങ്ങളിലെ ജനസംഖ്യ ഇരട്ടിയായി വർധിക്കുകയും ചെയ്യും. 2100ഓടെ നിരവധി രാജ്യങ്ങളിലെ ജനസംഖ്യ അഞ്ചിരട്ടിയായി പെരുകുകയും ചെയ്യും. അൻഗോള, ബുറുണ്ടി, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, മലാവി, മാലി നൈജീരിയ, സോമാലിയ, ഉഗാണ്ട, യുണൈറ്റ്ഡ് റിപ്പബ്ലിക്ക് ഓഫ് ടാൻസാനിയ, സാംബിയ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിലാണ് ജനസംഖ്യ പരിധിവിട്ടുയരുക. ആഫ്രിക്കയിലെ നിലവിലെ ജനസംഖ്യയുടെ 41 ശതമാനവും 15 വയസിൽ താഴെയുള്ളവരാണ്.15നും 24നും ഇടയ്ക്ക് പ്രായമുള്ളവർ 19 ശതമാനമാണുള്ളത്. ലോകത്തിലെ ചില ദരിദ്ര രാജ്യങ്ങളിലെ ഉയർന്ന് ഫെർട്ടിലിറ്റിയാണ് ഇത്തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്നാണ് യുഎന്നിലെ എക്കണോമിക് ആൻഡ് സോഷ്യൽ അഫയേർസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടറായ ജോൺ വിൽമത്ത് പറയുന്നത്. ഒരു സ്ത്രീക്ക് അവരുടെ ജീവിതകാലത്ത് ജനിക്കുന്ന ശരാശരി കുട്ടികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ഫെർട്ടിലിറ്റി നിരക്ക് കണക്കാക്കുന്നത്.

2050 ഓടെ ലോകജനസംഖ്യയിൽ 60 വയസസിന് മുകളിലുള്ളവരുടെ എണ്ണം ഇരട്ടിയാകുമെന്നും റിപ്പോർട്ട് പ്രവചിക്കുന്നു.2100 ഓടെ ഇത്തരക്കാരുടെ എണ്ണം മൂന്നിരട്ടിയുമാകും. 35 വർഷത്തിനിടെ യൂറോപ്പിലെ ജനസംഖ്യയുടെ 34 ശതമാനവും 60 വയസിന് മുകളിലുള്ളവരായിരിക്കും. ഫെർട്ടിലിറ്റി നിരക്ക് കുറഞ്ഞതും ആയുർദൈർഘ്യം വർധിച്ചതുമാണിതിന് കാരണം. അൽപവികസിത രാജ്യങ്ങളിലെ ആയുർദൈർഘ്യവും സമീപകാലത്തായി വർധിച്ചതായി കാണാം. അതായത് 20002005 കാലത്ത് ഇത്തരം രാജ്യങ്ങളിലെ ആയുർദൈർഘ്യം 56 വയസാരുന്നുവെങ്കിൽ 2010 2015 കാലത്ത് ഇത് 62 വയസായി തീർന്നിട്ടുണ്ട്.

ലോകത്തിന്റെ ബാക്കിയുള്ള ഭാഗങ്ങളിൽ ഇത് ഇതിലും കൂടുതൽ വർധിച്ചിട്ടുണ്ട്. ലോകമാകമാനം നടപ്പിലാക്കുന്ന വികസന അജണ്ടകൾക്ക് രൂപം നൽകുന്നതിൽ പ്രസ്തുത റിപ്പോർട്ടിന് നിർണായകമായ സ്ഥാനമുണ്ടെന്നാണ് യുഎൻ എക്കണോമിക് ആൻഡ് സോഷ്യൽ അഫയേർസ് അണ്ടർ സെക്രട്ടറി ജനറലായ വു ഹോൻഗ്‌ബോ പറയുന്നത്.യുഎന്നിന്റെ ടൈം ഫോർ ഗ്ലോബൽ ആക്ഷൻ ഫോർ പീപ്പിൾ ആൻഡ് പ്ലാനറ്റ് റിപ്പോർട്ട് എന്ന റിപ്പോർട്ടാണ് നിർണായകമായ ഈ വിവരങ്ങൾ വെളിപ്പെടുത്തുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP