Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്‌പൈനൽ കോഡും ഞെരമ്പുകളും രക്തധമനികളും കൂട്ടിയോജിപ്പിക്കാൻ പറ്റും; ശവത്തിന്റെ തല വിജയകരമായി മാറ്റിവെച്ചു; ലോകത്തെ ആദ്യ ജീവനുള്ള തലമാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ലോകം ഒരുങ്ങുന്നു

സ്‌പൈനൽ കോഡും ഞെരമ്പുകളും രക്തധമനികളും കൂട്ടിയോജിപ്പിക്കാൻ പറ്റും; ശവത്തിന്റെ തല വിജയകരമായി മാറ്റിവെച്ചു; ലോകത്തെ ആദ്യ ജീവനുള്ള തലമാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ലോകം ഒരുങ്ങുന്നു

വയവമാറ്റ ശസ്ത്രക്രിയയിൽ ലോകം ഇപ്പോഴും കാത്തിരിക്കുന്നത് ആദ്യത്തെ തലമാറ്റിവെക്കൽ ശസ്ത്രക്രിയക്കുവേണ്ടിയാണ്. അതിലേക്കുള്ള വലിയ ചവിട്ടുപടിയായി ആദ്യത്തെ തലമാറ്റിവെക്കൽ ശസ്ത്രക്രിയ ഡോക്്ടർമാർ പൂർത്തിയാക്കി. പരീക്ഷണം നടന്നത് ശവശരീരത്തിലാണെങ്കിലും, ഇതിലൂടെ ഈ പ്രക്രീയയുടെ പല സങ്കീർണതകളും മറികടക്കാനായതായി ഇറ്റാലിയൻ പ്രൊഫസ്സർ സെർജിയോ കന്നവാരോ പറഞ്ഞു.

18 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ശവശരീരത്തിൽ തലമാറ്റിവെക്കൽ പരീക്ഷണം വിജയിപ്പിച്ചത്. രക്തധമനികളും ഞെരമ്പുകളും സ്‌പൈനൽ കോഡും തമ്മിൽ ബന്ധിപ്പിക്കുന്നതായിരുന്നു ശസ്ത്രക്രിയയിലെ ശ്രമകരമായ ദൗത്യം. അതിൽ വിജയം കണ്ടതോടെ, ജീവനുള്ളവരിലും തലമാറ്റിവെക്കൽ അധികം അകലെയല്ലെന്ന നിലപാടിലാണ് ശാസ്ത്രലോകം.

ടൂറിനിലെ അഡ്വാൻസ്ഡ് ന്യൂറോമോഡുലേഷൻ ഗ്രൂപ്പിന്റെ ഡയറക്ടറാണ് പ്രൊഫസ്സർ കന്നവാരോ. വിയന്നയിൽ നടത്തിയ പത്രസമ്മേളനത്തിലാണ് ശവശരീരത്തിൽ തലമാറ്റിവെക്കൽ വിജയകരമായി പൂർത്തിയാക്കിയ വിവരം അദ്ദേഹമറിയിച്ചത്. ഡോ.സിയാവോ പിങ് റെന്നിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞവർഷം ഒരു കുരങ്ങിന്റെ ശവശരീരത്തിലും തലമാറ്റിവെക്കൽ നടത്തി ലോകശ്രദ്ധ നേടിയയാളാണ് ഡോ.റെൻ.

ഹാർബിൻ മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ ടീമാണ് ശസ്ത്രക്രിയ സംഘടിപ്പിച്ചത്. ജീവനുള്ള ശരീരത്തിൽ ഈ ശസ്ത്രക്രിയ നടത്തുന്നതിന്റെ സാധ്യതകളുൾപ്പെടെ വിശദമായ റിപ്പോർട്ട് ഏതാനും ദിവസത്തിനകം സംഘം തയ്യാറാക്കുമെന്നും കന്നവാരോ പറഞ്ഞു. പ്രകൃതിയുടെ നിയമങ്ങളെ മനുഷ്യൻ അതിലംഘിച്ചുതുടങ്ങിയെന്നും പ്രൊഫസ്സർ കന്നവാരോ പറഞ്ഞു.

മരണം പ്രകൃതി നടത്തുന്ന വംശഹത്യയാണെന്ന് കന്നവാരോ പറയുന്നു. ലക്ഷക്കണക്കിന് വർഷങ്ങൾക്കിടെ 110 ബില്യൺ മനുഷ്യർ മരണത്തിന് കീഴടങ്ങിയെന്നും ഇതിനെ മറികടക്കുക തന്നെ വേണമെന്നും കന്നവാരോ അവകാശപ്പെടുന്നു. മരണത്തെ അതിജീവിക്കുകയെന്ന ഏറെക്കാലമായുള്ള സ്വപ്‌നത്തിനരികിലെത്തിയിരിക്കുകയാണ് ഈ ശസ്ത്രക്രിയയിലൂടെ നാമെന്നും വിയന്നയിൽ നടത്തിയ പത്രസമ്മേളനത്തിൽ കന്നവാരോ അവകാശപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP