Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202406Monday

10,000 മുറികൾ... 70 റസ്‌റ്റോറന്റുകൾ... 44 നിലകളിൽ 12 സമുച്ചയങ്ങൾ; മെക്കയിൽ ലോകത്തെ ഏറ്റവും വലിയ ഹോട്ടൽ ഉയരുന്നത് ഇങ്ങനെ

10,000 മുറികൾ... 70 റസ്‌റ്റോറന്റുകൾ... 44 നിലകളിൽ 12 സമുച്ചയങ്ങൾ; മെക്കയിൽ ലോകത്തെ ഏറ്റവും വലിയ ഹോട്ടൽ ഉയരുന്നത് ഇങ്ങനെ

ർഷം തോറും കോടിക്കണക്കിന് ഇസ്ലാംമതവിശ്വാസികൾ തീർത്ഥാടനത്തിന് എത്തിച്ചേരുന്ന പുണ്യഭൂമിയാണ് മെക്ക. ഇപ്പോഴിതാ മറ്റൊരു കാര്യത്തിലും മെക്ക പേരെടുക്കാൻ പോവുകയാണ്. ലോകത്തെ ഏറ്റവും വലിയ ഹോട്ടൽ ഉള്ള നഗരമെന്ന ഖ്യാതിയും ഇനി മെക്കയ്ക്ക് സ്വന്തം. അബ്രാജ് കുഡായ് എന്നാണീ ഭീമൻ ഹോട്ടലിന്റെ പേര്. 10,000 മുറികളുള്ള ഈ ഹോട്ടലിൽ 70 റസ്‌റ്റോറന്റുകളാണുള്ളത്. കൂടാതെ 44 നിലകളിലായി 12 സമുച്ചയങ്ങളും ഇതിലുണ്ടാകും. വർഷം തോറുമെത്തുന്ന കോടിക്കണക്കിന് വിശ്വാസികൾക്ക് എല്ലാവിധ സൗകര്യങ്ങളും പ്രദാനം ചെയ്യാൻ പര്യാപ്തമായ ഹോട്ടലായിരിക്കുമിതെന്നുറപ്പാണ്.

ഇപ്പോൾ ഈ ഹോട്ടലിന്റെ നിർമ്മാണം അതിദ്രുതം പുരോഗമിക്കുകയാണ്. 2017 ആദ്യം ഇത് പ്രവർത്തനസജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വർഷം തോറും 15 മില്യൺ തീർത്ഥാടകരെങ്കിലും എത്തുന്ന മെക്കാനഗരത്തിന്റെ മധ്യത്തിലാണ് അബ്രാജ് കുഡായ് തലയുയർത്തി നിൽക്കുക.മൾട്ടിനാഷണൽ ഡിസൈൻ ഗ്രൂപ്പായ ദാർ അൽ ഹൻഡാസാഹാണിത് നിർമ്മിക്കുന്നത്. 4.6 മില്യൺ സ്‌ക്വയർ ഫീറ്റിൽ വ്യപിച്ച് കിടക്കുന്ന ബൃഹത്തായ ഹോട്ടലാണിത്. 2.2 ബില്യൺ പൗണ്ട് ഇതിന്റെ നിർമ്മാണത്തിനായി വേണ്ടി വരുമെന്നാണ് കണക്ക് കൂട്ടൽ. നിരവധി ഹെലിപ്പാഡുകളും ഈ ഹോട്ടലിനോടനുബന്ധിച്ചുണ്ടാകും.എല്ലാ ഫ്‌ലോറുകളും രാജകീയത നിറഞ്ഞു തുളുമ്പുന്ന വിധത്തിലായിരിക്കും തയ്യാറാക്കുക. ഡിസൈൻ വെബ്‌സൈറ്റായ ഡിസൈന്മെനയാണ് ഇതിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്.

ഹോട്ടലിലെ പത്തോളം ടവറുകൾ ഫോർസ്റ്റാർ ഗസ്റ്റുകൾക്ക് വേണ്ടിയാണ് ഒരുങ്ങുന്നത്. ശേഷിക്കുന്ന രണ്ടെണ്ണം പഞ്ചനക്ഷത്ര സുഖസൗകര്യങ്ങൾ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയുള്ളതാണ്. ഹോളി ക അബ സന്ദർശിക്കാനെത്തുന്ന തീർത്ഥാടകർക്ക് അതിനോടനുബന്ധിച്ചുള്ള സേവനങ്ങളെല്ലാം ഈ ഫൈവ് സ്റ്റാർ ടവറുകളിൽ ലഭ്യമാകും. ഇതിന്റെ ഇന്റീരിയർ ലണ്ടൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അരീൻ ഹോസ്പിറ്റാലിറ്റി ഡിസൈൻ പ്രാക്ടീസാണ് നിർവഹിക്കുന്നത്. മെക്കയിലെ മിക്ക ചരിത്രപരമായ വാസ്തുവിദ്യകളും ഇന്ന് ഇല്ലാതായ നിലയിലാണ്. ഹൗസ് ഓഫ് ഖദിജാഹ് അക്കൂട്ടത്തിൽ പെടും. പ്രവാചകനായ മുഹമമദ് നബിയുടെ ഭാര്യുടെ വീടാണിത്. ഇതിന് പുറമെ ഹൗസ് ഓഫ് അബു ബക്കറും ഇല്ലാതായിരിക്കുകയാണ്. അതിന്റെ സ്ഥാനത്താണ് ഇന്ന് ഹിൽട്ടൻ ഹോട്ടൽ തലയുയർത്തി നിൽക്കുന്നത്. വർധിച്ച് വരുന്ന തീർത്ഥാടകരെ കണക്കിലെടുത്ത് അവർക്കുള്ള താമസസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ചില കെട്ടിടങ്ങൾ പൊളിച്ച് മാററി പുതിയവ നിർമ്മിക്കുന്നുമുണ്ട്. ലോകത്തിലെ മിക്ക വലിയ ഹോട്ടലുകളും ഇന്ന് ലാസ് വേഗസ്സിലാണുള്ളത്. ഇന്ന് വലിയ ഹോട്ടലുകളെന്ന ഖ്യാതി അവിടുത്തെ വെനീഷ്യൻ ആൻഡ് പലാസോയ്ക്കാണ്. എന്നാൽ അബ്രാജ് കുഡായ് തുറന്ന് പ്രവർത്തിക്കുന്നതോടെ പ്രസ്തുത സ്ഥാനം വെനീഷ്യൻ ആൻഡ് പലാസോയ്ക്ക് നഷ്ടപ്പെടും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP