Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്നേവരെ പിടികൂടിയ പെരുമ്പാമ്പുകളിൽ ഏറ്റവും വലുത്; 250 കിലോ ഭാരമുള്ള പെരുമ്പാമ്പ് മലേഷ്യയിൽ മരത്തിൽനിന്ന് വീണുചത്തു

ഇന്നേവരെ പിടികൂടിയ പെരുമ്പാമ്പുകളിൽ ഏറ്റവും വലുത്; 250 കിലോ ഭാരമുള്ള പെരുമ്പാമ്പ് മലേഷ്യയിൽ മരത്തിൽനിന്ന് വീണുചത്തു

ക്വാലാലംപൂർ: ഇന്നേവരെ പിടികൂടിയിട്ടുള്ളതിൽ വച്ചേറ്റവും വലിയ പെരുമ്പാമ്പ് മലേഷ്യയിൽ മരത്തിൽനിന്ന് വീണുചത്തു. 250 കിലോ ഭാരവും എട്ടുമീറ്ററോളം നീളവുമുള്ള പെരുമ്പാമ്പിനെ മലേഷ്യയിലെ പെനാങ്ങിലാണ് കണ്ടെത്തിയത്. മരത്തിൽനിന്ന് വീണ നിലയിലായിരുന്നു പാമ്പ്.

രക്ഷാപ്രവർത്തകർ എത്തുമ്പോഴേക്കും പാമ്പ് ഒരു കുഞ്ഞിനെ പ്രസവിച്ചിരുന്നു അപ്പോഴേക്കും അത് ചത്തുപോവുകയും ചെയ്തു. ലോകത്ത്് ഇന്നേവരെ പിടികൂടിയതിൽവച്ച് ഏറ്റവും വലിയ പാമ്പാണ് ഇതെന്ന് പെനാങ്ങിലെ സിവിൽ ഡിഫൻസ് ഡിപ്പാർട്ട്‌മെന്റിന്റെ ഓപ്പറേഷൻസ് ചീഫ് ഹെർമെ ഹരിശ്യാം പറഞ്ഞു.

ഗിന്നസ് റെക്കോഡുകൾ പ്രകാരം ഇതേവരെ പിടികൂടിയിട്ടുള്ളതിൽ വച്ചേറ്റവും വലിയ പെരുമ്പാമ്പിന് 7.67 മീറ്ററാണ് നീളം. അമേരിക്കയിലെ കൻസാസ് സിറ്റിയിൽനിന്ന് പിടികൂടിയ മെഡുസ എന്ന പാമ്പിന് 158 കിലോയായിരുന്നു ഭാരം. എന്നാൽ മലേഷ്യയിൽനിന്ന് പിടികൂടിയ പാമ്പിന്റെ നീളവും ഭാരവും റെക്കോഡിനായി രേഖപ്പെടുത്തിയിട്ടില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP