Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

55 കിലോമീറ്റർ നീളം; നിരവധി അണ്ടർ സീ ടണലുകൾ; പണി തീർത്തത് വെറും ഏഴ് വർഷം കൊണ്ട്; ലോകത്തെ ഏറ്റവും വലിയ കടൽപ്പാലം തുറക്കാനൊരുങ്ങി ചൈന

55 കിലോമീറ്റർ നീളം; നിരവധി അണ്ടർ സീ ടണലുകൾ; പണി തീർത്തത് വെറും ഏഴ് വർഷം കൊണ്ട്;  ലോകത്തെ ഏറ്റവും വലിയ കടൽപ്പാലം തുറക്കാനൊരുങ്ങി ചൈന

മറുനാടൻ മലയാളി ഡെസ്‌ക്‌

ഹോങ്കോങ്; ലോകത്തിലെ ഏറ്റവും വലിയ കടൽപ്പാലം തുറന്ന് ലോകത്തെ ഞെട്ടിക്കാൻ ഒരുങ്ങിയിരിക്കുകയാണ് ചൈന. വെറും ഏഴ് വർഷം കൊണ്ട് 34 മൈൽ അതായത് 54 കിലോമീറ്റർ നീളത്തിലുള്ള കടൽപാലമാണ് ചൈന പണി കഴിപ്പിച്ചിരിക്കുന്നത്. ഇംഗ്ലീഷ് അക്ഷരത്തിലെ വൈ ആകൃതിയിലാണ് ഈ ഭീമൻ പാലം നിർമ്മിച്ചിരിക്കുന്നത്. 34 മൈൽ നീളമുള്ള പാലത്തിനിടയിൽ രണ്ട് കൃത്രിമ ദ്വീപുകളും ചൈന നിർമ്മിച്ചിട്ടുണ്ട്്. കടലിനടിയിൽ രണ്ട് തുരങ്കങ്ങൾ സൃഷ്ടിച്ച് ഈ ദ്വീപുകളെ തമ്മിൽ ബന്ധിപ്പിച്ചിട്ടുണ്ട്. ഈ തുരങ്കങ്ങൾ വഴി കപ്പൽ കടന്ന് പോകാൻ പറ്റാവുന്ന രീതിയിലാണ് തുരങ്കം നിർമ്മിച്ചിട്ടുള്ളത്.

ഹോങ്കോങ്ങിലെ ലന്താവു ദ്വീപിൽ നിന്നാണ് പാലം ആരംഭിക്കുന്നത്. ഇവിടെ നിന്ന് ആരംഭിക്കുന്ന പാലം മക്കാവുവിലേക്കും സുഹായിയിലേക്കും രണ്ടായി പിരിഞ്ഞാണ് അവസാനിക്കുന്നത്. പ്രകൃതി ക്ഷോഭങ്ങളിൽ തകരാത്ത വിധത്തിലാണ് പാലം നിർമ്മിച്ചതെന്നാണ് ചൈനയുടെ അവകാശ വാദം. എന്ത് വലിയ ചുഴലിക്കാറ്റിനേയും എത്ര വിലിയ കടൽത്തിരമാലകളേയും പ്രതിരോധിച്ച് നിൽക്കാൻ പാലത്തിനാകുമെന്നും ചൈന അവകാശപ്പെടുന്നുണ്ട്.

നാല് ലക്ഷം ടൺ സ്റ്റീൽ ഉപയോഗിച്ചാണ് കടലിനടയിലൂടെയുള്ള 6.7 കിലോമീറ്റർ തുരങ്കവും പാലത്തിന്റെ 22.9 കിലോമീറ്റർ ഭാഗവും നിർമ്മിച്ചത്. ഏകദേശം
 60 ഈഫിൽ ടവറുകൾ നിർമ്മിക്കുന്നതിനുള്ള അത്രയും സ്റ്റീൽ പാലത്തിന്റെ നിർമ്മാണത്തിനായി ഉപയോഗിച്ചിട്ടുണ്ട്. ഈ പാലത്തിന്റെ വരവോടെ നാല് മണിക്കൂർ കാർ യാത്ര വെറും 45 മിനിറ്റായി ചുരുങ്ങും. ഗുവാങ്‌ടോങ് പ്രവിശ്യയിലെ സുഹായ് നഗരത്തിൽ നിന്ന് ഹോങ്കോങ്ങിലെ മക്കാവുവിലേക്കാണ് കടലിന് കുറുകെ പാലം നിർമ്മിച്ചത്. വരുന്ന ഡിസംബറോടെ പാലത്തിന്റെ അവസാന മിനുക്കു പണികളും പൂർത്തിയാവുന്നതോടെ മക്കാവുവിലെ ടൂറിസത്തിനും വൻ കുതിപ്പുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. നിർമ്മാതാക്കൾ പാലത്തിന് 120 വർഷത്തെ ആയുസ്സാണ് അവകാശപ്പെടുന്നത്. ഏകദേശം 15000 കോടി ഡോളറാണ് പാലത്തിന്റെ നിർമ്മാണ ചെലവ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP