Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജപ്പാന്റെ ഭൂപ്രദേശം കടന്ന് പസഫിക് സമുദ്രത്തിലേക്ക് മിസൈൽ അയച്ചത് വ്യക്തമായി തന്നെ മനസ്സിലാക്കിയെന്ന് ട്രംപ്; ഏറ്റവും അപകടകാരിയായ അണുബോംബ് പരീക്ഷിച്ചതിന് മുന്നറിയിപ്പ്; അതിർത്തിയിൽ വെടിയുതിർത്ത് തങ്ങൾ ഇവിടെ തന്നെയുണ്ടെന്ന് ഓർമ്മിപ്പിച്ച് ദക്ഷിണ കൊറിയ; സേനയെ പിൻവലിച്ച് റഷ്യ; മൂന്നാം ലോക മഹായുദ്ധത്തിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയോ?

ജപ്പാന്റെ ഭൂപ്രദേശം കടന്ന് പസഫിക് സമുദ്രത്തിലേക്ക് മിസൈൽ അയച്ചത് വ്യക്തമായി തന്നെ മനസ്സിലാക്കിയെന്ന് ട്രംപ്; ഏറ്റവും അപകടകാരിയായ അണുബോംബ് പരീക്ഷിച്ചതിന് മുന്നറിയിപ്പ്; അതിർത്തിയിൽ വെടിയുതിർത്ത് തങ്ങൾ ഇവിടെ തന്നെയുണ്ടെന്ന് ഓർമ്മിപ്പിച്ച് ദക്ഷിണ കൊറിയ; സേനയെ പിൻവലിച്ച് റഷ്യ; മൂന്നാം ലോക മഹായുദ്ധത്തിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയോ?

വാഷിങ്ടൺ: ഇനിയൊരു മൂന്നാം ലോക മഹായുദ്ധത്തിന് വഴിയൊരുങ്ങുന്നുവോ? ലോകം വീണ്ടും ഒരു ലോക യുദ്ധത്തിലേക്ക് കടക്കുന്നതിന് സൂചന നൽകിയിരിക്കുകയാണ് ഉത്തര കൊറിയ. കഴിഞ്ഞ നോർത്തുകൊറിയ ജപ്പാന് മുകളിലൂടെ ഏറ്റവും അരപകടകാരിയായ അണുബോംബ് പരീക്ഷിച്ചതിൽ ലോക ശക്തികൾ എല്ലാം തന്നെ അതൃപ്തിയിലാണ്. ഉത്തര കൊറിയയുടെ നടപടിക്ക് അമേരിക്ക ുന്നറിയിപ്പ് നൽകിയതാണ് ഇത്തരത്തിൽ ഒരു ആശങ്കയ്ക്ക് വഴി വെച്ചിരിക്കുന്നത്.

ആറാം തവണയും അണുബോംബ് പരീക്ഷിക്കുന്നവ ഉത്തര കൊറിയ ഏറ്റവും മാരകമായ അണുബോംബാണ് ഇത്തവണ പരീക്ഷിച്ചതെന്ന് വ്യക്തമായെന്നും അമേരിക്ക പറഞ്ഞു. എന്നാൽ ദക്ഷിണ കൊറിയയും അതിർത്തിയിൽ വെടിയുതിർത്ത് തങ്ങൾ ഇവിടെ തന്നെയുണ്ടെന്ന് ഉത്തര കൊറിയയ്ക്ക് മുന്നറിയിപ്പ് നൽകി.

അതേസമയം ലോകം കണ്ടതിൽ വെച്ച് ഏറ്റവും മാരകമായ അണുബോംബ് നിർമ്മാണത്തിന് അമേരിക്ക തുടക്കമിട്ടു കഴിഞ്ഞു. ബി-61-12 ഗ്രാവിറ്റിയിലുള്ള ബോംബ് നിർമ്മിക്കാൻ അമേരിക്ക തുടങ്ങിയതാണ് പുത്തൻ ആശങ്കയ്ക്ക് കാരണമമായിരിക്കുന്നത്. എന്നാൽ യുദ്ധം ഒഴിവാക്കാനുള്ള എല്ലാ ഓപ്ഷനുകളും മുന്നിലുണ്ടെന്നും ട്രംപ് താക്കീത് ചെയ്യുകയും ചെയ്തു. ഉത്തര കൊറിയയ്ക്ക് പിന്നോട്ട് പോകാനുള്ള അറിയിപ്പാണ് ഇത് വഴി നൽകിയിരിക്കുന്നത്.

ഭീൂഷണിപ്പെടുത്തലും അണുബോംബ് പരീക്ഷണവും തുടർന്നാൽ ഉത്തര കൊറിയയെ ലോകത്തെ എല്ലാ രാജ്യങ്ങളും ഒറ്റപ്പെടുത്തും. അതിനു മുമ്പ് എല്ലാ പരിഹാര മാർഗങ്ങളും മുമ്പിലുണ്ടെന്നും അമേരിക്ക ദക്ഷിണ കൊറിയയ്ക്ക് മുന്നറിയിപ്പ് നൽകുന്നു. എനന്നാൽ വടക്കൻ കൊറിയയ്ക്ക് ശക്തമായ ശിക്ഷ നൽകുമെന്നും മറ്റുമാണ് ദക്ഷിണ കൊറിയ പറയുന്നത്. ഏത് സമയത്തും യുദ്ധത്തിന് തയ്യാറായിരിക്കുന്ന ദക്ഷിണ കൊറിയൻ സേന അതിർത്തിയിൽ ശക്തി പ്രകടനവും നടത്തുന്നുണ്ട്.

അമേരിക്ക, ദക്ഷിണ കൊറിയ ജപ്പാൻ, എന്നീ രാജ്യങ്ങൾക്കാണ് ഇപ്പോൾ നോർത്തുകൊറിയ പ്രധാനമായും ഭീഷണി ഉയർത്തിക്കൊണ്ടിരിക്കുന്നത്. അതിനാൽ ട്രംപും ജപ്പാൻ പ്രധാന മന്ത്രി ഷിൻസോ ആബെയും അ്ന്താരാഷ്ട്ര സമൂഹത്തോട് തിരിച്ചടിക്കാനാണ് ആഹ്വാനം ചെയ്യുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രിയും നോർത്തുകൊറിയയുടെ നടപടിയെ അപലപിച്ചു.

ഇപ്രാവശ്യം ജപ്പാന്റെ മുകളിലൂടെ വളരെ പ്രകോപനപരമായി മിസൈൽ വിക്ഷേപിച്ചതാണ് ലോക രാജ്യങ്ങളെ ചൊടിപ്പിച്ചത്. ഈ മിസൈൽ ജപ്പാന്റെ ഭൂപ്രദേശത്തിന് മുകളിലൂടെ 1700 കിലോമീറ്റർ താണ്ടി പസിഫിക്ക് സമുദ്രത്തിൽ പതിച്ചുവെന്നാണ് റിപ്പോർട്ട്. ഇതിനെ വെടി വച്ച് വീഴ്‌ത്താൻ തുനിയാതിരുന്ന ജപ്പാന്റെ നടപടി ശ്രദ്ധേയമായിരുന്നു.

എന്നാൽ ഇതുകൊടുങ്കാറ്റിന് മുമ്പുള്ള ശാന്തത മാത്രമാണെന്നാണ് യുദ്ധവിദഗ്ദ്ധർ മുന്നറിയിപ്പേകുന്നത്. നിലവിൽ ഉത്തരകൊറിയ നടത്തിയിരിക്കുന്നത് ആറാം അണുബോംബ് പരീക്ഷണമെന്നാണ് ദക്ഷിണ കൊറിയ പ്രതികരിച്ചിരിക്കുന്നത്. മുന്നറിയിപ്പുകൾക്കും താക്കീതുകൾക്കും പുല്ലുവില കൽപ്പിച്ച് ഉത്തരകൊറിയ ഇത്തരം നീക്കങ്ങൾ നടത്തി ശിക്ഷ ഇരന്ന് വാങ്ങിയാൽ പിന്നെന്ത് ചെയ്യുമെന്നാണ് അമേരിക്ക ചോദിക്കുന്നത്.

പുതിയ മിസൈൽ പരീക്ഷണത്തിലൂടെ സമുദ്രാതിർത്തി ലംഘിക്കുക മാത്രമല്ല ഉത്തരകൊറിയ ചെയ്തത്. മറിച്ച് ജപ്പാന്റെ ഭൂപ്രദേശത്ത് കൂടി മിസൈൽ പായിച്ചിരിക്കുകയുമാണ്. അമേരിക്കയുടെ വാക്കിനായി കാത്തിരുന്ന ജപ്പാൻ മനഃപൂർവം ഒന്നും ചെയ്തില്ലെങ്കിലും തിരിച്ചടിച്ചേ പറ്റൂ എന്ന വാദം ശക്തമാണ്.നാശം ഇരന്ന് വാങ്ങുകയാണ് ഉത്തരകൊറിയ എന്ന പ്രതികരണവുമായി ട്രംപും രംഗത്തെത്തി. ഇതോടെ യുദ്ധം വെറും ഒരു സാധ്യത മാത്രമല്ല എന്നാണ് ലോക പ്രതിരോധ വിദഗ്ധരുടെ അഭിപ്രായം.

ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണത്തിനെതിരെ തിരിച്ചടിച്ചടിച്ചിട്ടില്ലെങ്കിലും വടക്കൻ പ്രദേശത്തെ ജനങ്ങളോട് മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ജപ്പാൻ അധികൃതർ മുന്നറിയിപ്പേകിയിട്ടുണ്ട്. ഈ ഒരു നിർണായക സാഹചര്യത്തിൽ ഉറപ്പുള്ള കെട്ടിടങ്ങളിലേക്കോ അല്ലെങ്കിൽ ബേസ്‌മെന്റുകളിലേക്കോ നീങ്ങാനാണ് മിസൈൽ പാഞ്ഞ് പോയ പ്രദേശത്തെ ജനതയോട് ജപ്പാനീസ് ഗവൺമെന്റിന്റെ ജെ-അലേർട്ട് ടെക്സ്റ്റ് മെസേജ് വാണിങ് സിസ്റ്റവും സൈറനുകളും നിർദ്ദേശിച്ചിരിക്കുന്നത്.തന്റെ എല്ലാ ശക്തിയും പ്രയോഗിച്ച് ജനതയെ സംരക്ഷിക്കുമെന്നാണ് ജപ്പാനീസ് പ്രധാനമനന്ത്രി ഷിൻസോ അബെ ഉറപ്പ് നൽകിയിരിക്കുന്നത്.

എന്നാൽ പ്രാദേശിക സമയം രാവിലെ 6.06ന് ജപ്പാന് മുകളിലൂടെ പാഞ്ഞ് പോയിരിക്കുന്ന ഉത്തരകൊറിയൻ മിസൈലിനെ വെടിവച്ചിടാൻ ജപ്പാനീസ് സൈന്യം തയ്യാറായിട്ടില്ല. ഈ മിസൈൽ ഹോക്കൈഡോ തീരത്തിനകലെ വച്ച് മൂന്ന് ഭാഗങ്ങളായി പിളരുകയും പിന്നീട് പസിഫിക്ക് സമുദ്രത്തിൽ പതിക്കുകയുമായിരുന്നു. അതായയത് കേപ്പ് എറിമോയ്ക്ക് 700 മൈൽ കിഴക്ക് മാറിയാണിത് വീണിരിക്കുന്നത്. എട്ട് മിനുറ്റ് കൊണ്ടാണ് മിസൈൽ 1700 കിലോമീറ്റർ സഞ്ചരിച്ച് ഇവിടെ എത്തിയിരിക്കുന്നത്. 2009ന് ശേഷം ഇതാദ്യമായിട്ടാണ് ഉത്തരകൊറിയ ജപ്പാന് മുകളിലൂടെ ഒരു മിസൈൽ അയച്ചിരിക്കുന്നത്. 

ഉത്തരകൊറിയൻ പ്രസിഡന്റും സ്വേച്ഛാധിപതിയുമായ കിം ജോൻഗ് ഉൻ ഈ അടുത്ത കാലത്ത് നിരവധി മിസൈൽ പരീക്ഷണങ്ങൾ നടത്തുകയും യുഎസ് ടെറിട്ടെറിയായ ഗുവാമിന് നേരെ ആക്രമണഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ കടുത്ത താക്കീതുകളുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും രംഗത്തെത്തിയിരുന്നു. ഇതിന് മുമ്പ് നടത്തിയ മിസൈൽ പരീക്ഷണങ്ങൾ ജപ്പാന് സമീപത്ത് കൂടി അല്ലായിരുന്നു ഉത്തരകൊറിയ നടത്തിയിരുന്നത്. എന്നാൽ ഗുവാമിന് നേരെ പ്യോൻഗ്യാൻഗ് ഏതെങ്കിലും തരത്തിലുള്ള ആക്രമണം നടത്തുകയാണെങ്കിൽ അപ്പോൾ ജപ്പാന് സമീപത്ത് കൂടെയായിരിക്കും ഉത്തരകൊറിയൻ യുദ്ധവിമാനങ്ങൾ കടന്ന് പോവുകയെന്നുറപ്പാണ്. 

പുൻഗ്യെ-റി അണ്ടർ ഗ്രൗണ്ട് സൈറ്റിൽ വച്ച് ഉത്തരകൊറിയ മറ്റൊരു ആണവപരീക്ഷണം നടത്താനൊരുങ്ങുന്നതിന്റെ സൂചനകൾ ലഭിച്ചിട്ടുണ്ടെന്ന് ദക്ഷിണ കൊറിയയുടെ നാഷണൽ ഇന്റലിജൻസ് സർവീസ്( എൻഐഎസ്) ഒരു രഹസ്യ പാർലിമെന്ററി സെഷനിൽ വച്ച് അവിടുത്തെ ലോമെയ്ക്കർമാരോട് വെളിപ്പെടുത്തി അധികം കഴിയുന്നതിന് മുമ്പാണ് ഉൻ വീണ്ടും ഒരു മിസൈൽ പരീക്ഷണം നടത്തിയിരിക്കുന്നതെന്നത് ഗൗരവം അർഹിക്കുന്നു. മുമ്പില്ലാത്ത വിധത്തിലുള്ള ഭീഷണിയാണിപ്പോഴുണ്ടായിരിക്കുന്നതെന്നാണ് ജപ്പാന്റെ ചീഫ് കാബിനറ്റ് സെക്രട്ടറിയായ യോഷിഹിഡെ സുഗ പ്രതികരിച്ചിരിക്കുന്നത്. 

ഉത്തരകൊറിയയുടെ പ്രകോപനപരമായ നീക്കത്തെക്കുറിച്ച് അറിഞ്ഞിരിക്കുന്നുവെന്നാണ് പെന്റഗൺ പ്രതികരിച്ചിരിക്കുന്നത്. ഏറ്റവും പുതിയ മിസൈൽ പരീക്ഷണം തങ്ങൾ വിലയിരുത്തി വരുന്നുവെന്നും ഇത് ജപ്പാന് മുകളിലൂടെയാണ് കടന്ന് പോയിരിക്കുന്നതെന്നത് ഗൗരവമർഹിക്കുന്ന കാര്യമാണെന്നുമാണ് ഒരു പ്രസ്താവനയിലൂടെ പെന്റഗൺ പറയുന്നത്. എന്നാൽ ഈ മിസൈൽ നോർത്ത് അമേരിക്കയ്ക്ക് ഭീഷണി ഉയർത്തുന്നതല്ലെന്നാണ് നോർത്ത് അമേരിക്കൻ എയറോസ്‌പേസ് ഡിഫെൻസ് കമാൻഡ് ( എൻഒആർഎഡി) പറയുന്നത്. 

കടുത്ത പ്രകോപനമുണ്ടാക്കുന്ന നീക്കമാണ് പ്യോൻഗ്യാൻഗ് പുതിയ പരീക്ഷണത്തിലൂടെ നടത്തിയിരിക്കുന്നതെന്നാണ് ബ്രിട്ടീഷ് ഫോറിൻ സെക്രട്ടറി ബോറിസ് ജോൺസൻ പ്രതികരിച്ചിരിക്കുന്നത്. തങ്ങളുടെ മഹാനായ നേതാവ് ഉൻ നടത്തിയിരിക്കുന്ന വലിയ നേട്ടമാണീ വിജയകരമായ മിസൈൽ പരീക്ഷണമെന്നാണ് നോർത്തുകൊറിയ ഇറക്കിയ പ്രസ്താവന അവകാശപ്പെടുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP