Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കടൽക്കൊലയിലെ പ്രതിയെ വിട്ടയച്ചില്ലെങ്കിൽ മോദിയെ കുടുക്കുമെന്ന് ഭീഷണി; ഇറ്റാലിയൻ പ്രധാനമന്ത്രിയുമായുള്ള മോദിയുടെ സംഭാഷണം പുറത്തുവരുമോ?

കടൽക്കൊലയിലെ പ്രതിയെ വിട്ടയച്ചില്ലെങ്കിൽ മോദിയെ കുടുക്കുമെന്ന് ഭീഷണി; ഇറ്റാലിയൻ പ്രധാനമന്ത്രിയുമായുള്ള മോദിയുടെ സംഭാഷണം പുറത്തുവരുമോ?

ന്യുഡൽഹി: കടൽക്കൊലക്കേസിൽ പ്രതികളായ നാവികനെ വിട്ടയച്ചില്ലെങ്കിൽ നരേന്ദ്ര മോദി ഇറ്റാലിയൻ പ്രധാനമന്ത്രിയുമായി നടത്തിയ സ്വാകര്യ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തു വിടുമെന്ന് വെളിപ്പെടുത്തൽ. അഗസ്റ്റ വെസ്റ്റ്‌ലാൻഡ് ഹെലികോപ്റ്റർ ഇടപാിൽ ആരോപണവിധേയനായ ക്രിസ്റ്റിയൻ മിഷേൻ ജെയിംസ് ദേശീയ ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

കോപ്ടർ ഇടപാട് കേസിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ പേരു പരാമർശിക്കണമെന്ന് മോദി ആവശ്യപ്പെടുന്ന സംഭാഷണമാണ് പുറത്ത് വിടുകയെന്നും ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മൈക്കേൽ മുന്നറിയിപ്പ് നൽകി. കടൽക്കൊല കേസിൽ മോദി ഇപ്പോൾ വല്ലാത്ത ഒരു സ്ഥിതിയിലാണ്. നാവികനെ വിട്ടയയ്ക്കാൻ വിസമ്മതിക്കുകയാണെങ്കിൽ അസുഖകരമായ ചില കാര്യങ്ങൾ ഇറ്റലി പുറത്ത് വിട്ടേക്കും മൈക്കേൽ പറഞ്ഞു. കോൺഗ്രസിന് കോപ്ടർ ഇടപാടിലുള്ള പങ്ക് വ്യക്തമാക്കുന്ന തെളിവ് നൽകിയാൽ നാവികരെ വിട്ടയയ്ക്കാമെന്നായിരുന്നു മോദിയുടെ വാഗ്ദാനം എന്നാണ് മൈക്കേൽ പറയുന്നത്.

2015ൽ യു.എൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ ന്യൂയോർക്കിലെത്തിയപ്പോൾ മോദി ഇറ്റാലിയൻ പ്രധാനമന്ത്രി മാറ്റോറെൻസിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് ആരോപണം ഉയർന്നിരുന്നു. കൂടിക്കാഴ്ചയിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരായ വിവരങ്ങൾ മോദി ആവശ്യപ്പെട്ടെന്നും ആരോപണമുണ്ട്. മോദിയും ഇറ്റാലിയൻ പ്രധാനമന്ത്രിയും കൂടിക്കാഴ്ച നടത്തിയെന്ന ആരോപണം ഇന്ത്യയും ഇറ്റലിയും നിഷേധിച്ചിരുന്നു. 2012 ഫെബ്രുവരി 15ന് കൊല്ലം നീണ്ടകരയിൽ രണ്ട് മത്സ്യത്തൊഴിലാളികളെ ഇറ്റാലിയൻ നാവികർ വെടിവച്ച് കൊന്നിരുന്നു. രണ്ട് നാവികരിൽ സാൽവത്തോറെ ജിറോണിനെ വിട്ടയയ്ക്കണമെന്നാണ് ആവശ്യം. ലത്തോറെ മാസിമിലിയാനോ എന്ന നാവികനെ ചികിത്സാർത്ഥം നേരത്തെ വിട്ടയച്ചിരുന്നു.

അതിനിടെ കോപ്ർ ഇടപാടുമായി ബന്ധപ്പെട്ട് മുൻ പ്രധാനമന്ത്രി മന്മോഹൻ സിംഗിനേയോ സോണിയാ ഗാന്ധിയേയോ കണ്ടിട്ടില്ലെന്ന് മൈക്കേൽ നേരത്തെ പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP