Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അന്ന് എത്യോപ്യയിലും സോമാലിയയിലും; ഇന്ന് യെമനിൽ; ഭക്ഷണം കിട്ടാതെ മരിച്ചുകൊണ്ടിരിക്കുന്ന ഇവരുടെ രോദനം മതത്തിന്റെ പേരിൽ കൊല്ലുന്ന ഭീകരർ കാണുന്നുണ്ടോ?

അന്ന് എത്യോപ്യയിലും സോമാലിയയിലും; ഇന്ന് യെമനിൽ; ഭക്ഷണം കിട്ടാതെ മരിച്ചുകൊണ്ടിരിക്കുന്ന ഇവരുടെ രോദനം മതത്തിന്റെ പേരിൽ കൊല്ലുന്ന ഭീകരർ കാണുന്നുണ്ടോ?

വിശന്ന് മരിക്കാൻ കിടക്കുന്ന ഒരു കുഞ്ഞിന് ഒരു നേരത്തെ ആഹാരം നൽകുന്നതിനെക്കാൾ വലിയ ഈശ്വര സേവയുണ്ടോ? മതത്തിന്റെ പേരിൽ നിരപരാധികളെ കൊന്നൊടുക്കുന്ന ഇസ്ലാമിക ഭീകരർ അറിയാതെ പോകുന്നത് ഈ സത്യമാണ്. യെമനിൽ പട്ടിണി കിടന്ന് ചാകുന്ന ഈ കുഞ്ഞുങ്ങൾക്ക് ഭക്ഷണം കൊടുക്കുന്നതിന് പകരം മത നിഷേധമെന്ന് പറഞ്ഞ് പാവങ്ങളെ കൊന്നൊടുക്കുന്ന ഐസിസ് അടക്കമുള്ള ഭീകരർ എന്നെങ്കിലും ദൈവത്തിന്റെ വിളി കേൾക്കുമോ

ആഭ്യന്തര കലാപം രൂക്ഷമായിരിക്കുന്ന യെമനിൽനിന്നുള്ള കരളലിയിക്കുന്ന ദൃശ്യങ്ങളാണിത്. മതത്തിന്റെ പേരിൽ ഭീകരർ നരവേട്ട നടത്തുമ്പോൾ പട്ടിണികിടന്ന് മരിക്കാൻ പോകുന്നത് അറുപതുലക്ഷത്തോളം നിരപരാധികളാണ്. ഹൗദി വിമതരും മുൻ പ്രസിഡന്റ് മൻസൂർ ഹാദിയെ അനുകൂലിക്കുന്ന സൈന്യവുമായുള്ള പോരാട്ടത്തിൽ ആയിരക്കണക്കിന് പേർ യെമനിൽ ഇതിനകം കൊല്ലപ്പെട്ടിട്ടുണ്ട്.

യെമനുനേർക്കുള്ള അന്താരാഷ്ട്ര ഉപരോധവും രക്ഷാപ്രവർത്തന ശ്രമങ്ങൾ മുടക്കുന്ന ഭീകരരുടെ നടപടികളുമാണ് സ്ഥിതിഗതികൾ വഷളാക്കിയത്. പ്രതിദിനം കാൽലക്ഷത്തോളം പേരാണ് പട്ടിണിയുടെ പിടിയിൽ അകപ്പെടുന്നത്. രണ്ടരക്കോടിയോളം വരുന്ന ജനസംഖ്യയിൽ പാതിയോളം പേർ ഇപ്പോൾ പട്ടിണിയുടെ പിടിയിലാണെന്നും ജീവകാരുണ്യ സംഘടനയായ ഓക്‌സ്ഫാം റിപ്പോർട്ട് ചെയ്യുന്നു.

ആഭ്യന്തര കലാപത്തിൽ ഇതുവരെ നാലായിരത്തോളം പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. 12 ലക്ഷത്തോളം പേർ രാജ്യം വിട്ടോടിപ്പോയി. യെമനിലെ ബഹുഭൂരിപക്ഷം ജനങ്ങൾക്കും അടിയന്തിര സഹായം ആവശ്യമാണെന്ന് ഐക്യരാഷ്ട്ര സഭ കണക്കാക്കുന്നു. ഒന്നേകാൽക്കോടിയോളം പേർക്ക് അടിയന്തിര സഹായം ആവശ്യമാണെന്ന് ഓക്‌സ്ഫാമും പറയുന്നു.

ആയുധക്കടത്ത് തടയുന്നതിനായി സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന യെമനിലേക്കുള്ള വിതരണ ശൃംഖലകൾ മുടക്കിയതോടെയാണ് രാജ്യം പട്ടിണിയിലായത്. ജീവകാരുണ്യ പ്രവർത്തനങ്ങളും ഏറെക്കുറെ നിലച്ചു. ഭക്ഷ്യക്ഷാമം പതിവായ യെമനിൽ ഈ സംഭവവികാസങ്ങൾ കൂടുതൽ രൂക്ഷമായ പട്ടിണിയാണ് ഉണ്ടാക്കിയത്. 

90 ശതമാനത്തോളം ഭക്ഷ്യധാന്യവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് യെമൻ. ഇന്ധനവും ഇറക്കുമതി ചെയ്യേണ്ടിവരുന്നു. ഇതുരണ്ടും ലഭ്യമല്ലാത്ത സ്ഥിതിയാണ് ഇപ്പോൾ. ഭക്ഷ്യവസ്തുക്കളും മറ്റ് സഹായങ്ങളും എത്തിക്കുന്നതിന് ഞായറാഴ്ച മുതൽ അഞ്ചുദിവസത്തേയ്ക്ക് സഖ്യസേന വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, ഇതുകൊണ്ടൊന്നും യെമനിലെ പ്രതിസന്ധി പരിഹരിക്കാനാവില്ലെന്നാണ് ജീവകാരുണ്യ പ്രവർത്തകർ പറയുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP