Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബ്രിട്ടീഷ് രാജകുമാരിയെ യോഗയുടെ അംബാസിഡറാക്കിയാലോ..? ഹാരിയെ കെട്ടുന്ന പെണ്ണ് തികഞ്ഞ യോഗാഭ്യാസി; മേഗന്റെ യോഗാമുറകൾ ലോകശ്രദ്ധ നേടിയതോടെ യോഗയ്ക്ക് നല്ല കാലം വരും...?

ബ്രിട്ടീഷ് രാജകുമാരിയെ യോഗയുടെ അംബാസിഡറാക്കിയാലോ..? ഹാരിയെ കെട്ടുന്ന പെണ്ണ് തികഞ്ഞ യോഗാഭ്യാസി; മേഗന്റെ യോഗാമുറകൾ ലോകശ്രദ്ധ നേടിയതോടെ യോഗയ്ക്ക് നല്ല കാലം വരും...?

രോഗ്യത്തെക്കുറിച്ച് ഏറെ വ്യാകുലപ്പെടുന്ന ആധുനിക ലോകത്തിന്റെ ഹോട്ട് ലൈഫ് സ്‌റ്റൈലാണ് യോഗ. ഇന്ത്യൻ ആചാര്യന്മാരുടെ യോഗശാസ്ത്രം ലോകത്തിന്റെ പൊതു സ്വത്താക്കി മാറ്റാൻ മോദി സർക്കാർ നടത്തിയ തീവ്ര ശ്രമങ്ങൾ യോഗയെ ലോകത്തെ അനേകം രാജ്യങ്ങളിൽ എത്തിച്ചു. യുഎൻ പോലും അന്താരാഷ്ട്ര യോഗ ദിനം തുടങ്ങിയതോടെ ഏറ്റവും ശാസ്ത്രീയമായ എക്സർസൈസ് ആയാണ് യോഗ് മാറിയത്. അതേ യോഗയ്ക്ക് ഇപ്പോൾ ഒരു ലോക അംബാസിഡറെ ലഭിച്ചിരിക്കുകയാണ്. മറ്റാരുമല്ല അമേരിക്കക്കാരിയും ബ്രിട്ടീഷ് രാജകുമാരനായ ഹാരിയുടെ പ്രതിശ്രുത വധുവുമായ മേഗൻ മെർകിൾ തന്നെയാണത്. മേഗന്റെ യോഗസ്സനങ്ങൾ അടുത്ത കാലത്ത് ലോകശ്രദ്ധ നേടിയതോടെ യോഗയ്ക്ക് നല്ല കാലം വരുമെന്ന പ്രതീക്ഷ ശക്തമായിരിക്കുകയാണ്.

യോഗ തന്റെ ജീവിതത്തിലെ അനിവാര്യമായ കാര്യമാണെന്ന് മേഗൻ തുറന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. തന്റെ ആരോഗ്യത്തിന്റെയും സൗന്ദര്യത്തിന്റെയും അടിസ്ഥാനമിതാണെന്നും അവർ വെളിപ്പെടുത്തുന്നു. താൻ ഇത് ചുമ്മാ വാചകമടിക്കാൻ വേണ്ടി പറയുന്നതല്ലെന്ന് അടുത്ത കാലത്ത് പുറത്തിറങ്ങിയ മേഗന്റെ ഫോട്ടോഗ്രാഫുകൾ സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. വളരെ ചെറിയ പെൺകുട്ടിയായിരുന്ന കാലം മുതൽക്ക് തന്നെ മേഗൻ യോഗ അഭ്യസിച്ച് വരുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. മേഗന്റെ മാതാവ് ഡോറിയ റാഗ്ലാൻഡായിരുന്നു ലോസ് ഏയ്ജൽസിലെ വീട്ടിൽ വച്ച് മേഗന് യോഗയുടെ ബാലപാഠങ്ങൾ പറഞ്ഞ് കൊടുത്തിരുന്നത്.

ഇത്തരത്തിൽ ചെറുപ്പം മുതൽക്ക് തന്നെ തന്റെ രക്തത്തിൽ കലർന്ന യോഗയ്ക്ക് വേണ്ടി വീട്ടിലായാലും സ്റ്റുഡിയോയിൽ ആയാലും മേഗൻ ആഴ്ചയിൽ ഏതാനും മണിക്കൂറുകൾ കണ്ടെത്താറുണ്ട്. വരാനിരിക്കുന്ന മെയ്‌ മാസത്തിലാണ് 36കാരിയായ മേഗൻ ഹാരിയെ വിവാഹം കഴിക്കുന്നത്. യോഗ തന്റെ രക്തത്തിൽ കലർന്നതാണെന്നാണ് 2015ൽ കാനഡയിലെ വുമൺസ് ഹെൽത്ത് മാഗസിന് നൽകിയ അഭിമുഖത്തിൽ മേഗൻ വെളിപ്പെടുത്തിയിരുന്നത്. ഇത്തരത്തിൽ ഹാരിയെ കാണുന്നതിന് മുമ്പ് തന്നെ മേഗൻ തന്റെ യോഗപ്രേമം വെളിപ്പെടുത്തിയിരുന്നു.

യോഗയ്ക്ക് നിരവധി ഗുണഗണങ്ങളുണ്ടെന്നും അതിലൂടെ ശരീരത്തിന് വഴക്കവും മസിലുകൾക്ക് ശക്തിയും വർധിച്ച സന്തോഷവും ലഭിക്കുമെന്നും ഏകാഗ്രത വർധിക്കുമെന്നും ഉത്കണ്ഠ കുറഞ്ഞ് ആശ്വാസം ലലഭിക്കുമെന്നും നല്ല രീതിയിൽ ഉറങ്ങാനാവുമെന്നുമാണ് മേഗൻ സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ ലോകത്തോട് വിളിച്ച് പറയുന്നത്. വില്യം, ഹാരി, കേയ്റ്റ് എന്നിവർക്കെല്ലാം തങ്ങളുടേതായ കായിക ഇനങ്ങളിൽ താൽപര്യമുണ്ടെങ്കിലും കെൻസിങ്ടൺ പാലസ് മേഗനെ പോലെ ഇത്രയും അയവുള്ള ആളെ കണ്ടിരിക്കില്ല. രാവിലെ വൈകി എഴുന്നേറ്റ് തന്റെ പ്രിയപ്പെട്ട നായകൾക്കൊപ്പം നടന്ന് പിന്നീട് യോഗ ചെയ്ത് തന്റെ പ്രിയപ്പെട്ട സാഷിമി ലഞ്ച് ആസ്വദിക്കുന്നതാണ് തനിക്ക് ഇഷ്ടപ്പെട്ട ഏതാനും കാര്യങ്ങളെന്ന് മേഗൻ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP