Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നടിയാകാനായി 10,000 യൂറോയ്ക്ക് കന്യകാത്വം വിറ്റ പെൺകുട്ടിയെ ഹോട്ടൽമുറിയിൽ കാത്തിരുന്നത് ബലാൽസംഗ വീരൻ; മൂന്നാം നിലയിൽനിന്ന് ചാടിയ യുവതിക്ക് ഗുരുതരമായ പരിക്ക്

നടിയാകാനായി 10,000 യൂറോയ്ക്ക് കന്യകാത്വം വിറ്റ പെൺകുട്ടിയെ ഹോട്ടൽമുറിയിൽ കാത്തിരുന്നത് ബലാൽസംഗ വീരൻ; മൂന്നാം നിലയിൽനിന്ന് ചാടിയ യുവതിക്ക് ഗുരുതരമായ പരിക്ക്

ടിയാവുകയെന്ന അദമ്യമായ ആഗ്രഹമാണ് കന്യകാത്വം വിറ്റും പണം സമ്പാദിക്കാൻ 20-കാരിയായ യുവതിയെപ്രേരിപ്പിച്ചത്. എന്നാൽ, പണം വാഗ്ദാനം ചെയ്തയാളെ കാണാൻ ഹോട്ടൽമുറിയിലെത്തിയ യുവതിക്ക് നേരിടേണ്ടിവന്നത് ബലാൽസംഗവീരനെ. പീഡനം സഹിക്കവയ്യാതെ മൂന്നാം നിലയിൽനിന്ന് ചാടിയ യുവതിയെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒരു ഓൺലൈൻ സൈറ്റിലൂടെ പരിചയപ്പെട്ട വ്യക്തിക്ക് കന്യകാത്വം വിൽക്കുന്നതിന് വേണ്ടിയാണ് അസർബെയ്ജാൻകാരിയായ യുവതി മധ്യ റഷ്യയിലെ പേം എന്ന നഗരത്തിലെത്തിയത്. യുവതിക്ക് വേണ്ട വിമാനടിക്കറ്റുകളെല്ലാം 28-കാരനായ മിഖായിൽ നിസ്ട്രിയാൻ വഹിച്ചു. എന്നാൽ, നേരിൽക്കണ്ടപ്പോൾ, താൻ തീരുമാനം മാറ്റിയെന്നും തന്നോടൊപ്പം കിടക്ക പങ്കിടണമെന്നും ഇയാൾ ആവശ്യപ്പെട്ടുവെന്ന് യുവതി പറഞ്ഞു.

സമ്മതിക്കാതെ വന്നപ്പോൾ യുവതിയെ ഇയാൾ ബലാൽസംഗം ചെയ്തു. വീണ്ടും പീഡനം തുടരുമെന്ന് ഉറപ്പായതോടെയാണ് ബെഡ്ഷീറ്റുകൾ കയറുപോലെ കൂട്ടിക്കെട്ടി താഴേയ്ക്ക് ചാടാൻ യുവതി ശ്രമിച്ചത്. ബെഡ്ഷീറ്റ് പൊട്ടി ഇവർ താഴേയ്ക്ക് വീഴുകയായിരുന്നു. യുവതിയുടെ പരാതിയെത്തുടർന്ന് നിസ്ട്രിയാനെ പൊലീസ് അറസ്റ്റ് ചെയ്തു.

മാതാപിതാക്കൾ നഷ്ടപ്പെട്ട താൻ ആക്ടിങ് കരിയർ തുടർന്നുകൊണ്ടുപോകാൻ വേണ്ടി പണം സമ്പാദിക്കാൻ ഇറങ്ങുകയായിരുന്നുവെന്ന് യുവതി പറയുന്നു. എന്നാൽ, വേശ്യാവൃത്തിയിൽ തനിക്ക് താത്പര്യമുണ്ടായിരുന്നില്ലെന്നും പറഞ്ഞുറപ്പിച്ച പ്രകാരം 10,000 യൂറോയ്ക്ക് നിസ്ട്രിയാനൊപ്പം കഴിയാനാണ് താൻ എത്തിയതെന്നും അവർ പൊലീസിനോട് പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP