Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ സാക്കിയുർ റഹ്മാൻ ലഖ്‌വിയെ മോചിപ്പിക്കാൻ ഉത്തരവ്; നിയമവിരുദ്ധ തടങ്കലിലാണ് ലഖ്‌വിയെന്ന് ലാഹോർ ഹൈക്കോടതി

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ സാക്കിയുർ റഹ്മാൻ ലഖ്‌വിയെ മോചിപ്പിക്കാൻ ഉത്തരവ്; നിയമവിരുദ്ധ തടങ്കലിലാണ് ലഖ്‌വിയെന്ന് ലാഹോർ ഹൈക്കോടതി

ലാഹോർ: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ സാക്കിയൂർ റഹ്മാൻ ലഖ്‌വിയെ മോചിപ്പിക്കാൻ ലഹോർ ഹൈക്കോടതിയുടെ ഉത്തരവ്. ലഖ്‌വിയെ നിയമവിരുദ്ധമായാണു തടവിൽ പാർപ്പിച്ചിരിക്കുന്നതെന്നു കോടതി നിരീക്ഷിച്ചു. ലഖ്‌വിയെ വ്യാഴാഴ്ച തന്നെ പുറത്തിറക്കുമെന്നു ലഖ്‌വിയുടെ അഭിഭാഷകർ പറഞ്ഞു.

മുംബൈ ആക്രമണക്കേസിൽ 2009 ലാണ് ലഖ്‌വി അറസ്റ്റിലായത്. പിന്നീട് മതിയായ തെളിവുകളില്ലെന്ന കാരണത്താൽ ലഖ്‌വി ഉൾപ്പെടെ ആറു പ്രതികൾക്കു ഭീകരവിരുദ്ധകോടതി ജാമ്യം അനുവദിച്ചിരുന്നു. മുംബൈ ഭീകരാക്രമണക്കേസിൽ ജാമ്യം കിട്ടിയ ലഖ്‌വിയെ മെയിന്റനൻസ് ഓഫ് പബ്‌ളിക് ഓർഡർ(എംപിഒ) ഉത്തരവിന്റെ അടിസ്ഥാനത്തിൽ തുടർന്നും ജയിലിൽ അടച്ചു.

എന്നാൽ, ഇസ്ലാമാബാദ് ഹൈക്കോടതി പ്രസ്തുത ഉത്തരവ് റദ്ദാക്കുകയും പത്തുലക്ഷം രൂപ ജാമ്യത്തിൽ ലഖ്‌വിയെ വിട്ടയയ്ക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. എന്നാൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ എതിർപ്പിനെ തുടർന്നു ലഖ്‌വിയെ പുറത്തിറങ്ങാൻ അനുവദിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണു ലാഹോർ ഹൈക്കോടതിയുടെ പുതിയ ഉത്തരവ്.

റാവൽപിണ്ടിയിലെ ഭീകരവിരുദ്ധ കോടതി നേരത്തെ ഇയാൾക്ക് ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്ന് ജാമ്യം കൊടുത്തത് പിൻവലിച്ചു. ഇതിനെതിരെ ലഖ്‌വിയുടെ അഭിഭാഷകൻ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ലാഹോർ കോടതിയുടെ നടപടി.

2008ൽ അറസ്റ്റിലായ ലാഖ്‌വി റാവൽപിണ്ടിയിലെ അഡിയാല ജയിലിലായിരുന്നു. ഇയാൾ ഉൾപ്പെടെ പത്ത് തീവ്രവാദികളാണ് മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാർ. ഇവരിൽ ആറു പേരാണ് പാക്കിസ്ഥാനിൽ വിചാരണയിൽ കഴിഞ്ഞിരുന്നത്. ലഷ്‌കർ ഭീകരരായിരുന്ന അബ്ദുൽ വാജിദ്, മസർ ഇഖ്ബാൽ, സാദിഖ്. ഷാഹിദ് ജമീൽ റിയാസ്, ജമീൽ അഹമ്മദ്, യൂനസ് അഞ്ജും എന്നിവരാണ് മുംബയ് ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനിൽ അറസ്റ്റിലായ മറ്റുള്ളവർ. ആക്രമണം ആസൂത്രണം ചെയ്യുകയും അതിന് സാമ്പത്തിക സഹായം നൽകുകയും ചെയ്തു എന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP