Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എയ്ഡ്‌സിനും എബോളയ്ക്കും ശേഷം ലോകത്തെ കാർന്നുതിന്നാൻ സിക എത്തിക്കഴിഞ്ഞു; 23 രാജ്യങ്ങളിൽ പടർന്നുപിടിച്ച രോഗം മനുഷ്യവംശത്തെ ഇല്ലാതാക്കുമോ...? ലോകമെങ്ങും കരുതൽ പ്രഖ്യാപിച്ചു ലോകാരോഗ്യ സംഘടനയും

എയ്ഡ്‌സിനും  എബോളയ്ക്കും ശേഷം ലോകത്തെ കാർന്നുതിന്നാൻ സിക എത്തിക്കഴിഞ്ഞു; 23 രാജ്യങ്ങളിൽ പടർന്നുപിടിച്ച രോഗം മനുഷ്യവംശത്തെ ഇല്ലാതാക്കുമോ...? ലോകമെങ്ങും കരുതൽ പ്രഖ്യാപിച്ചു ലോകാരോഗ്യ സംഘടനയും

രിക്കുമെന്നുറപ്പാണെങ്കിലും എപ്പോഴും ആയുർദൈർഘ്യം പരമാവധി നീട്ടാനാണ് വൈദ്യശാസ്ത്ര രംഗം എന്നും ശ്രമിച്ചിട്ടുള്ളത്. ആരോഗ്യ രംഗത്ത് നാം കൈവരിക്കുന്ന നേട്ടങ്ങൾക്കനുസൃതമായി പലവിധ രോഗങ്ങളെ ഇല്ലാതാക്കാനും നമുക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ അതിനനുസൃതമായി പുതിയ പുതിയ രോഗങ്ങൾ മനുഷ്യനെ വെല്ലുവിളിച്ച് കൊണ്ട് രംഗത്ത് വരാറുമുണ്ട്. അക്കൂട്ടത്തിൽ പെട്ട രണ്ട് രോഗങ്ങളാണ് എയ്ഡ്‌സും  എബോളയും. രണ്ടിനും ഇതുവരെ ഫലപ്രദമായ മരുന്നുകൾ കണ്ടെത്തിയിട്ടില്ല.

ഇപ്പോഴിതാ അക്കൂട്ടത്തിൽ പെട്ട ഒരു മഹാരോഗമായ സികയും പടർന്ന് പിടിച്ച് കൊണ്ടിരിക്കുകയാണ്. 23 രാജ്യങ്ങളിൽ പടർന്ന് പിടിച്ച ഈ മഹാരോഗം മനുഷ്യവംശത്തെ ഇല്ലാതാക്കുന്ന വിധത്തിലേക്ക് കാര്യങ്ങളെ എത്തിക്കുന്ന വിധത്തിലാണ് പടർന്ന് പിടിച്ച് കൊണ്ടിരിക്കുന്നത്. ലാറ്റിനമേരിക്കൻ രാജ്യങ്ങളാണ് ഇപ്പോൾ സി ഭീഷണിയാൽ വലയുന്നത്.

ആഗോള ആരോഗ്യ രംഗത്ത് അടിയന്തിരാവസ്ഥ തീർത്തുകൊണ്ടാണ് സിക പടരുന്നതെന്നാണ് ലോകാരോഗ്യ സംഘടന ഇന്നലെ മുന്നറിയിപ്പേകിയിരിക്കുന്നത്. ഈ കൊതുകുജന്യ വൈറസ് രോഗം കുറച്ച് മുമ്പ് പടർന്ന് പിടിച്ച എബോളയോളം തന്നെ മാരകവും അപകടകരവുമാണെന്നും ലോകാരോഗ്യ സംഘടന പറയുന്നു. കഴിഞ്ഞ വർഷം വിവിധ ആഫ്രിക്കൻ രാജ്യങ്ങളിൽ പടർന്ന് പിടിച്ച എബോള ബാധിച്ച് 11,000 പേരായിരുന്നു മരിച്ചിരുന്നത്. ഇതുവരെയായി 40 ലക്ഷം പേർക്ക് സിക ബാധിച്ചിട്ടുണ്ടെന്നും 23 രാജ്യങ്ങളിലായി ഇത് പടർന്ന് പിടിച്ചിട്ടുണ്ടെന്നുമാണ് വിദഗ്ദ്ധർ മുന്നറിയിപ്പേകുന്നത്. ഇത് ഒരു അസാധാരണമായ സമയമാണെന്നും ഇതിനോട് അന്താരാഷ്ട്ര സമൂഹം ഉചിതമായി പ്രതികരിച്ച് വേണ്ടത് ചെയ്യണമെന്നുമാണ് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറലായ ഡോ.മാർഗററ്റ് ചാൻ പറയുന്നത്. ഇതു വരെ ഫലപ്രദമായ വാക്‌സിനുകൾ കണ്ടുപിടിക്കാൻ സാധിക്കാത്ത വൈറസ് ജന്യ രോഗമാണിത്.

ഗർഭിണികളെയും ഗർഭസ്ഥ ശിശുക്കളെയും ബാധിക്കുന്ന ഈ രോഗം മൂലം കുഞ്ഞുങ്ങൾ പലവിധ ജനിതക വൈകല്യങ്ങൾ മൂലം പിറക്കാൻ കാരണമായി വർത്തിക്കുന്നു. രോഗം ബാധിക്കുന്ന ഗർഭസ്ഥ ശിശുക്കളുടെ മസ്തിഷ്‌കത്തിന്റെ വളർച്ച മന്ദീഭവിക്കുകയാണ് ചെയ്യുന്നത്. തുടർന്ന് ഇവർ താരതമ്യേന ചെറിയതലയോടു കൂടിയാണ് പിറന്നു വീഴുന്നത്. അസാധാരണമാംവിധം ചെറിയ തലയും തലച്ചോറിൽ വൈകല്യങ്ങളുമായി കുട്ടികൾ ജനിക്കുന്ന ഈ അവസ്ഥയെ വൈദ്യശാസ്ത്രത്തിൽ മൈക്രോസഫാലി എന്നാണ് പറഞ്ഞിട്ടുള്ളത്.

സിക പടർന്ന് പിടിക്കുമ്പോഴും ലോകാരോഗ്യ സംഘടന യാതൊരു ഫലപ്രദമായ നടപടിയും ചെയ്യുന്നില്ലെന്ന് വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള ആരോപണം ശക്തമയാതിനെ തുടർന്നാണ് ഈ കടുത്ത മുന്നറിയിപ്പ് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിനെ തുടർന്ന് രോഗത്തെ തുരത്താനുള്ള ത്വരിതഗതിയിലുള്ള അന്താരാഷ്ട്ര പ്രവർത്തനങ്ങളും ഗവേഷണങ്ങളും ചടുലമായി പുരോഗതിക്കുകയാണ്. ചൂടുള്ളകാലാവസ്ഥ സൃഷ്ടിക്കുന്ന എൽനിനോ ഈ രോഗത്തിന് അനുകൂലമായ കാലാവസ്ഥ സൃഷ്ടിക്കുന്നുവെന്ന ആശങ്ക വിദഗ്ദ്ധർ പങ്ക് വയ്ക്കുന്നുണ്ട്. കഴിഞ്ഞ ഒക്ടോബറിൽ തന്നെ ഈ രോഗം ബ്രസിലിൽ റിപ്പോർട്ട് ചെയ്തിരുന്നു. അന്ന് മുതൽ ഇവിടെ 270 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന് പുറമെ 3448 പേർക്ക് രോഗബാധയുള്ളതായി സംശയിക്കുന്നുമുണ്ട്. എന്നാൽ 2014ൽ ഇവിടെ 147 പേർക്കായിരുന്നു രോഗം ബാധിച്ചിരുന്നത്. ഏറ്റവും കൂടുതൽ സിക ഭീഷണി ശക്തമായ രാജ്യമാണ് ബ്രസീൽ.

അടുത്ത ഓഗസ്റ്റിൽ ബ്രസീലിലെ റിയോയിൽ നടക്കുന്ന ഒളിമ്പിക്‌സിനെ സിക ഭീഷണിയുയർത്തുമോയെന്ന ആശങ്കയും ശക്തമാകുന്നുണ്ട്. ബ്രസീലിൽ രോഗം പടർന്ന് പിടിച്ച സാഹചര്യത്തിൽ ഇവിടേക്ക് പോയി ഒളിമ്പിക്‌സ് മത്സരങ്ങളിൽ പങ്കെടുക്കുന്നതിനെക്കുറിച്ചും അവ കാണുന്നതിനെക്കുറിച്ചും ഒരു പുനരാലോചന നടത്തുന്നത് നന്നായിരിക്കുമെന്നാണ് വിവിധ രാജ്യങ്ങളും മെഡിക്കൽ പ്രഫഷനലുകളും മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇതിനെത്തുടർന്ന് നിരവധി വനിതാ അത്‌ലറ്റുകളും കാഴ്‌ച്ചക്കാരും റിയോയിലേക്ക് വരാൻ പിന്മാറാൻ ആലോചിക്കുന്നതായി റിപ്പോർട്ടുണ്ട്. ഇത് ഒളിമ്പിക്‌സിനെ ബാധിക്കുമെന്ന ആശങ്കയും ഇതോടെ ശക്തമായിട്ടുണ്ട്. റിയോയിലേക്ക് ഒളിമ്പിക്‌സ് കാണാനായി ടിക്കറ്റ് ബുക്ക് ചെയ്ത ഗർഭിണികളുടെ ടിക്കറ്റ് റീഫണ്ട് ചെയ്യാൻ എയർലൈനുകളും ആരംഭിച്ചിട്ടുണ്ടെന്ന് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.സിക വൈറസ് സജീവമായ മേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് സ്ത്രീകൾക്ക് മുന്നറിയിപ്പേകിയിട്ടുണ്ട്.

ഇതിനെ പ്രതിരോധിക്കുന്നതിനുള്ള വാക്‌സിൻ കണ്ടുപിടിക്കാൻ ഒരു ദശാബ്ദമെങ്കിലും വേണ്ടി വരുമെന്നാണ് ഗവേഷകർ പറയുന്നത്. സികയെ നേരിടാൻ വിവിധ മാർഗങ്ങൾ അവലംബിച്ചുവെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഇതിനായി സുരക്ഷാമാർഗങ്ങളും പരിശോധനകൾക്കായി ലബോറട്ടറികളും,ക്ലിനിക്കൽ കെയറും,കൊതുകുകളെ നിർമ്മാർജനം ചെയ്യുന്നതിനുള്ള മാർഗങ്ങളും അനുവർത്തിച്ചുവെന്നും അവർ ചൂണ്ടിക്കാട്ടുന്നു.1947ൽ ഉഗാണ്ടയിലെ കുരങ്ങിൽ നിന്നും കണ്ടെത്തിയ അവസ്ഥയിൽ നിന്നുംനാടകീയമായ മാററങ്ങളാണ് ഇന്ന് സികയ്ക്കുണ്ടായിരിക്കുന്നതെന്നത് കടുത്ത ഭയം ജനിപ്പിക്കുന്നുണ്ട്.എയ്ഡിസ് എയ്ജിപ്പ്റ്റി എന്ന തരം കൊതുക് വഴിയാണ് സിക വൈറസ് പരക്കുന്നത്. മഞ്ഞപ്പനിയെ കുറിച്ച് ഉഗാണ്ടയിൽ ഗവേഷണം നടത്തികൊണ്ടിരുന്ന ശാസ്ത്രജ്ഞരാണ് 1947 ൽ ഇതിനെ കണ്ടെത്തിയത്. അതിന് ശേഷം ആഫ്രിക്കയിലും തെക്കൻ ഏഷ്യയിലും ഇടയ്ക്കിടക്ക് സിക്കാ വൈറസ് പൊട്ടിപുറപ്പെട്ടുവെങ്കിലും അവയുടെ രൂക്ഷത ഇപ്പോഴുള്ളത് പോലെ ശക്തമായിരുന്നില്ല.

സികയ്‌ക്കെതിരായി വാക്‌സിൻ കണ്ടുപിടിക്കാനുള്ള ശ്രമങ്ങൾ ആഗോളതലത്തിൽ മുന്നേറുന്നുണ്ട്. ഇക്കാര്യത്തിൽ നിർണായകമായ മുന്നേറ്റം നടത്തിയെന്ന് ഗ്ലാസ്‌കോസ്മിത്ത്‌ക്ലൈൻ പിഎൽസി വെളിപ്പെടുത്തിയിരുന്നു. തങ്ങൾ കണ്ടുപിടിച്ച വാക്‌സിൻ പരീക്ഷിക്കാനൊരുങ്ങുകയാണെന്നും അവർ വെളിപ്പെടുത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP