Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

25,000 കോടിയുടെ നോട്ടു കൊടുത്താൽ ഒരു ഡോളർ പകരം കിട്ടും; സങ്കൽപ്പിക്കാൻ കഴിയാത്ത വിധം തകർന്നു പോയ സിംബാവിയൻ ഡോളർ സർക്കാർ വാങ്ങുന്നത് ഇങ്ങനെ

25,000 കോടിയുടെ നോട്ടു കൊടുത്താൽ ഒരു ഡോളർ പകരം കിട്ടും; സങ്കൽപ്പിക്കാൻ കഴിയാത്ത വിധം തകർന്നു പോയ സിംബാവിയൻ ഡോളർ സർക്കാർ വാങ്ങുന്നത് ഇങ്ങനെ

രു കറൻസിയുടെ ശക്തി നിലകൊള്ളുന്നത് അതിന്റെ മൂല്യത്തിലാണ്. മൂല്യം നശിച്ചാൽ കറൻസി വെറും കടലാസ് നോട്ടുകളോ ലോഹത്തുട്ടുകളോ മാത്രമായി മാറുമെന്നുറപ്പാണ്. സിംബാംവെയുടെ കറൻസിക്കും ഇതാണിപ്പോൾ സംഭവിച്ചിരിക്കുന്നത്. ഇവിടുത്തെ 25 കോടിയുടെ നോട്ട് കൊടുത്താൽ ഒരു ഡോളർ പകരം കിട്ടുന്ന അവസ്ഥയാണുള്ളത്. ഇത്തരത്തിൽ സങ്കൽപത്തിനതീതമായി തകർന്ന് പോയ സിംബാവിയൻ ഡോളർ സർക്കാർ വാങ്ങുന്നത് ഇങ്ങനെയാണ്. ലോക്കൽ ഡോളറിന്റെ ക്വാഡ്രില്ലിയോൺസ് കുറച്ച് യുഎസ് ഡോളറിന് വേണ്ടി അടുത്ത ആഴ്ച മുതൽ എക്‌സേഞ്ച് ചെയ്ത് തുടങ്ങും. പ്രസിഡന്റ് റോബർട്ട് മുഗാബെയുടെ സർക്കാർ അതിന്റെ വെർച്വലി മൂല്യമില്ലാതായ ദേശീയകറൻസി നിരാകരിച്ചതിനെ തുടർന്നാണീ നടപടിയെന്നാണ് സെൻട്രൽ ബാങ്ക് പറയുന്നത്.

സിംബാവെ എന്ന തെക്കേ ആഫ്രിക്കൻ രാജ്യം 2009 മുതലാണ് യുഎസിന്റെ ഡോളറും ദക്ഷിണാഫ്രിക്കയുടെ റാൻഡും കറൻസിയായി ഉപയോഗിക്കാൻ തുടങ്ങിയത്. സിംബാവെയുടെ ഡോളർ കടുത്ത നാണയപ്പെരുപ്പത്തിലകപ്പെട്ട് 2008ൽ 500 ബില്യൺ ശതമാനം തകർന്നതോടെയാണ് രാജ്യം ഈ നടപടി അനുവർത്തിക്കാനാരംഭിച്ചത്. 2008ൽ സിംബാവെയിൽ സാമ്പത്തിക പ്രതിസന്ധി ആരംഭിച്ചതിനെ തുടർന്ന് അവിടുത്തെ ആളുകൾ നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ പ്ലാസ്റ്റിക് ബാഗുകളിൽ നോട്ടുകൾ കുത്തി നിറച്ച് വരുന്ന കാഴ്ച കാണാമായിരുന്നു. നോട്ടുകളുടെ മൂല്യം അത്രയധികം ഇടിഞ്ഞതിനാലായിരുന്നു ഇത്. ബ്രഡ്, പാൽ പോലുള്ള അവശ്യ വസ്തുക്കളുടെ വില നിത്യേനയെന്നോണം ഇരട്ടിയായി വർധിക്കുന്ന പ്രവണതാണ് ആവിർഭവിച്ചിരുന്നത്.

2009 മാർച്ച് മുതൽ സിംബാവിയൻ ഡോളർ അക്കൗണ്ടുള്ള കസ്റ്റമർമാർക്ക് ഈ തിങ്കളാഴ്ച മുതൽ അവരുടെ ബാങ്കിനെ സമീപിച്ച് സിംബാവിയൻ ഡോളർ ബാലൻസ് ഡോളറിലേക്ക് കൺവെർട്ട് ചെയ്യാവുന്നതാണെന്ന് റിസർവ് ബാങ്ക് ഓഫ് സിംബാവെ ഗവർണർ ജോൺ മൻഗുദ്യ ഒരു പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്.ഈ പ്രക്രിയ പൂർത്തിയാകുന്നതോടെ ഇവിടുത്തെ പ്രാദേശിക കറൻസിയുടെ അന്ത്യം പൂർണമാകും. അടുത്ത സെപ്റ്റംബർ വരെ മാത്രമെ ഇവിടുത്തെ ബാങ്ക് നോട്ടുകൾക്ക് മൂല്യമുണ്ടാകുകയുള്ളൂ. 175 ക്വാഡ്രില്ലിയോൺ സിംബാവിയൻ ഡോളർ വരെ അക്കൗണ്ടിലുള്ളവർക്ക് അഞ്ച് യുഎസ് ഡോളറാണ് ലഭിക്കുക. 175 ക്വാഡ്രില്ലിയോൺ സിംബാവിയൻ ഡോളറിന് മുകളിൽ അക്കൗണ്ടിലുള്ളവർക്ക് 35 ക്വാഡ്രില്ലിയോൺ സിംബാവിയൻ ഡോളറിന് ഒരു ഡോളർ എന്ന നിലയിലായിരിക്കും നൽകുന്നത്.

ഏറ്റവും അവസാനം ഇവിടെ ബാങ്ക് നോട്ടുകൾ പ്രിന്റ് ചെയ്തത് 2008ലാണ്. 100 ട്രില്യൺ സിംബാവിയൻ ഡോളറായിരുന്നു അന്ന് അച്ചടിച്ചിരുന്നത്. 250 ട്രില്യൺ സിംബാവിയൻ ഡോളറിന് ഒരു ഡോളർ എന്ന കണക്കിന് എക്‌സേഞ്ച് ചെയ്യാമെന്നാണ് സെൻട്രൽ ബാങ്ക് പറയുന്നത്. അതായത് ഓരോ ട്രില്യൺ ബാങ്ക് നോട്ടിനും തിങ്കളാഴ്ച മുതൽ 40 സെന്റ്‌സ് ലഭിക്കും. ഇത് പ്രകാരം 20 മില്യൺ യുഎസ് ഡോളറാണ് സിംബാവിയൻ ഡോളർ കറൻസി ഹോൾഡർമാർക്ക് നൽകാൻ സെൻട്രൽ ബാങ്ക് ഒരുങ്ങുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP