Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമ്മയുടെ അനാസ്ഥയ്ക്ക് ഹാരംബിയെ ബലികൊടുത്തത് എന്തിന്? മൃഗശാലയിൽ വീണ കുഞ്ഞിനെ രക്ഷിക്കാൻ വെടിവച്ചുകൊന്ന ഗറില്ലയ്ക്ക് വേണ്ടി എങ്ങും രോദനം; ജസ്റ്റിസ് ഫോർ ഹാരംബി കൂട്ടായ്മ വൈറലായി

അമ്മയുടെ അനാസ്ഥയ്ക്ക് ഹാരംബിയെ ബലികൊടുത്തത് എന്തിന്? മൃഗശാലയിൽ വീണ കുഞ്ഞിനെ രക്ഷിക്കാൻ വെടിവച്ചുകൊന്ന ഗറില്ലയ്ക്ക് വേണ്ടി എങ്ങും രോദനം; ജസ്റ്റിസ് ഫോർ ഹാരംബി കൂട്ടായ്മ വൈറലായി

ക്ഷിതാക്കളുടെ അനാസ്ഥ മൂലം കുഞ്ഞ് ഗറില്ലക്കൂട്ടിലേക്ക് വീണതിന് ഗറില്ലയെ വെടിവച്ചുകൊന്ന സിൻസിനാറ്റി മൃഗശാല അധികൃതർക്കെതിരെ വ്യാപക പ്രതിഷേധം. മൃഗസ്‌നേഹികളുടെ പ്രിയപ്പെട്ട ഹാരംബി എന്ന ഗറില്ലയാണ് വെടിയേറ്റ് മരിച്ചത്. 17-വയസ്സുള്ള ഹാരംബിയെ കൊലപ്പെടുത്തിയതിനെതിരെ ഫേസ്‌ബുക്കിലും മറ്റ് സോഷ്യൽ മീഡിയകളിലും ശക്തമായ പ്രതിഷേധം ഇരമ്പുകയാണ്.

അസംബന്ധ കൊലപാതകമാണ് മൃഗശാല അധികൃതർ നടത്തിയതെന്ന് മൃഗസ്‌നേഹികൾ പറയുന്നു. ഗറില്ലയുടെ കൂടിന്റെ കൈവരിയിലൂടെ ഇഴഞ്ഞുനടന്ന ആൺകുട്ടിയാണ് കൂട്ടിലേക്ക് വീണത്. കുട്ടിയെ വലിച്ചെടുത്ത് വെള്ളത്തിലേക്ക് പോയ ഹാരംബി 10 മിനിറ്റോളം അവിടെ ചെലവിട്ടു. ഇതിനുശേഷമാണ് അധികൃതർ ഗറില്ലയെ വെടിവച്ചുവീഴ്‌ത്തിയത്.

ഒട്ടേറെ കുട്ടികളുമായി മൃഗശാലയിലെത്തിയതായിരുന്നു ഈ കുട്ടിയുടെ അമ്മ. ഗറില്ലയുടെ കൂടിനരികിലേക്ക് പോകണമെന്ന് വാശിപിടിച്ചപ്പോൾ ഇവർ തടഞ്ഞു. അമ്മയുടെ കണ്ണുവെട്ടിച്ച് കുട്ടി കൂട്ടിലേക്ക് കടക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമായത്. വീഴ്ചയിൽ സാരമായി പരിക്കേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.

കുട്ടിയുടെ ജീവന് ഭീഷണിയുണ്ടെന്ന് തോന്നിയതുകൊണ്ടാണ് ഗറില്ലയെ വെടിവച്ചതെന്ന് മൃഗശാല അധികൃതർ പറയുന്നു. എന്നാൽ, കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കാതെ ഗറില്ലയ്ക്കുനേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് മൃഗസ്‌നേഹികളുടെ ആരോപണം. ജസ്റ്റിസ് ഫോർ ഹാരംബി എന്ന പ്രചാരണം നവമാദ്ധ്യമങ്ങളിലൂടെ ശക്തമായതോടെ ലോകമെങ്ങുമുള്ള മൃഗസ്‌നേഹികൾക്ക് മുന്നിൽ ഉത്തരമില്ലാതെ ഉഴറുകയാണ് അധികൃതർ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP