1 aed = 17.67 inr 1 eur = 72.68 inr 1 gbp = 84.26 inr 1 kwd = 213.81 inr 1 sar = 17.31 inr 1 usd = 64.89 inr
May / 2017
30
Tuesday

ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു; മരണം വിളിച്ചത് തിരുവനന്തപുരം സ്വദേശിയെ

സ്വന്തം ലേഖകൻ
May 29, 2017 | 04:14 pm

ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു. തിരുവനന്തപുരം കല്ലമ്പലം സ്വദേശി രാജേഷിനെയാണ് മരണം വിളിച്ചത്. പരേതന് 42 വയസായിരുന്നു പ്രായം. സവാദി ബില്ലയിലെ താമസ സ്ഥലത്താണ് രാജേഷ് മരിച്ച് കിടന്നത്. ഇലക്ട്രീഷ്യനായി ജോലി ചെയ്തുവരുകയായിരുന്നു രാജേഷ്. ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസെത്തി മൃതദേഹം റുസ്താഖ് ആശുപത്രിയിലേക്ക് മാറ്റി. പത്ത് വർഷത്തോളമായി രാജേഷ് ഒമാനിലുണ്ട്.മൃതദേഹം നാട്ടിലെത്തിക്കും....

യാത്രക്കാരന് ഒരു ലഗേജ് എന്ന നിബന്ധനയിൽ ഇളവ് വരുത്താൻ ഒമാൻ എയർ; രണ്ട് ലഗേജുകളായി 30 കിലോ വരെ കൊണ്ടുപോകാൻ അനുമതി

May 26 / 2017

യാത്രക്കാരന് ഒരു ലഗേജ് എന്ന നിബന്ധനയിൽ ഇളവ് വരുത്താൻ ഒമാൻ എയർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി രണ്ട് ലഗേജുകളായി 30 കിലോ വരെ കൊണ്ടുപോകാൻ അനുമതി നല്കി. ഈ ശനിയാഴ്‌ച്ച മുതൽ ജൂൺ 27 വരെയാണ് അനുമതി പ്രാബല്യത്തിൽ ആവുക. കഴിഞ്ഞ ജനുവരി മുതൽ നടപ്പിലാക്കിയ ലഗേജ് നിയമം അനുസരിച്ച് 30 കിലോ ഒറ്റപ്പെട്ടിയിലാക്കി കൊണ്ട് പോകാനായിരുന്നു അനുമതി ഉണ്ടായിരുന്നത്. 20 കിലോ വരെയുള്ള അധിക ലഗേജും ഒറ്റപ്പെട്ടയിലായിരിക്കണമെന്നായിരുന്നു നിയമം ഈ അധിക ലഗേജിന് 20 റിയാലാണ് ചുമത്തിയിരുന്നത്. അധിക ലഗേജ് ഒരു കിലോയായാലും 20 റിയാൽ തന്നെ നല...

റമദാനിൽ തൊഴിൽ സമയം അഞ്ചു മണിക്കൂറായി നിജപ്പെടുത്തി; സ്വകാര്യമേഖലയിൽ ആറുമണിക്കൂറും ആഴ്ചയിൽ രണ്ടു ദിവസം അവധിയും

May 23 / 2017

മസ്‌ക്കറ്റ്: റമദാൻ മാസത്തിലെ തൊഴിൽ സമയം പുനക്രമീകരിച്ചു കൊണ്ട് രാജ്യത്ത് ഉത്തരവിറങ്ങി. പൊതുമേഖലയിലുള്ളവർക്ക് രാവിലെ ഒമ്പതു മുതൽ ഉച്ചക്ക് രണ്ടു വരെയാണ് പ്രവർത്തി സമയം. അതേസമയം, രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിൽ സമയം ആറ് മണിക്കൂറായി കുറച്ചിട്ടുണ്ടെന്ന് മാനവവിഭവ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ നാസർ അൽ ബക്രി അറിയിച്ചു. ദിവസം ആറ് മണിക്കൂർ വീതം ആഴ്ചയിൽ 30 മണിക്കൂർ മാത്രമേ ജോലി ചെയ്യിക്കാൻ പാടുള്ളൂവെന്നും മന്ത്രി പറഞ്ഞു. ...

ഒമാനിൽ ഉച്ചവിശ്രമം ജൂൺ ഒന്നുമുതൽ; നിർമ്മാണ മേഖലയിലുള്ള തൊഴിലാളികൾക്ക് ഉച്ചയ്ക്ക് മൂന്നു മണിക്കൂർ നിർബന്ധിത വിശ്രമം

May 22 / 2017

മസ്‌ക്കറ്റ്: വേനൽച്ചൂട് കടുത്തതോടെ തൊഴിലാളികളുടെ ഉച്ചവിശ്രമ നിയമം പ്രഖ്യാപിച്ച് മാനവവിഭവശേഷി മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. ജൂൺ ഒന്നുമുതലാണ് നിയമം പ്രാബല്യത്തിൽ വരിക. ഓഗസ്റ്റ് 31 വരെയാണ് ഉച്ചവിശ്രമ നിയമത്തിന്റെ കാലാവധി. ഉച്ചയ്ക്ക് 12.30 മുതൽ 3.30 വരെ നിർമ്മാണതൊഴിലാളികൾക്ക് നിർബന്ധ വിശ്രമം തൊഴിലുടമ അനുവദിക്കണമെന്നതാണ് നിയമം. ഉച്ചവിശ്രമ നിയമം നടപ്പിലാക്കാൻ വരുംദിനങ്ങളിൽ തയ്യാറെടുക്കണമെന്നും കമ്പനികളോട് മന്ത്രാലയം നിർദേശിക്കുന്നു. ഒമാൻ ലേബർ ലോ ആർട്ടിക്കിൾ 16 അനുസരിച്ച് എല്ലാ വർഷവും ഉച്ചവിശ്രമ ...

രാജ്യത്ത് നാലായിരത്തോളം മരുന്നുകളുടെ വില കുറയ്ക്കുന്നു; അടുത്ത മാസം മുതൽ കുറഞ്ഞ വിലയിൽ മരുന്നുകൾ വാങ്ങാം

May 20 / 2017

മസ്‌ക്കറ്റ്: രാജ്യത്ത് നാലായിരത്തോളം അവശ്യമരുന്നുകളുടെ വില കുറയുമെന്ന് ഫാർമസിസ്റ്റുകൾ. അടുത്ത മാസം മുതൽ മരുന്നുകളുടെ പുതുക്കിയ വില പ്രാബല്യത്തിൽ വരുത്തണമെന്ന് ആവശ്യപ്പെട്ട് ഡയറക്ടർ ജനറൽ ഓഫ് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫാർമസ്യൂട്ടിക്കൽ അഫേഴ്‌സ് ആൻഡ് ഡ്രഗ് കൺട്രോൾ പുറപ്പെടുവിച്ച ഉത്തരവ് എല്ലാ സ്വകാര്യ ഫാർമസികൾക്കും ഡ്രഗ് സ്റ്റോറുകൾക്കും ലഭിച്ചു കഴിഞ്ഞു. അവശ്യമരുന്നുകളുടെ വിലയിൽ കുറവ് വരുമെങ്കിലും പ്രിസ്‌ക്രിപ്ഷൻ ഇല്ലാതെ നേരിട്ട് കൗണ്ടറുകളിലെത്തി വാങ്ങുന്ന മരുന്നുകൾ, ഹെർബർ ഉത്പന്നങ്ങൾ, ഫുഡ് സപ്ലിമെന്റുക...

ഇനി വിസ അപേക്ഷകളുമായി ഓഫിസുകൾ കയറിയിറങ്ങേണ്ട; ഒമാനിൽ ഇ വിസ സമ്പ്രദായം നിലവിൽ

May 19 / 2017

ഇനി വിസ അപേക്ഷകളുമായി ഓഫിസുകൾ കയറിയിറങ്ങേണ്ട. വിസ നടപടി ക്രമങ്ങൾ എളുപ്പമാക്കുന്നതിനായി ഇ വിസ സമ്പ്രദായം നിലവിൽ വന്നതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. വിസിറ്റിങ് വിസയിലെത്തുന്നവർക്കും ബിസിനസിനായി എത്തുന്നവർക്കും പുതിയ സമ്പ്രദായം എളുപ്പമാകും. www.evisa.rop.gov.om എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യുകയാണ് ആദ്യം വേണ്ടത്. തുടർന്ന് ലഭിക്കുന്ന യൂസർനെയിം പാസ്വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം ഏത് തരം വിസയാണ് വേണ്ടതെന്ന് തെരഞ്ഞെടുക്കണം. തുടർന്ന് പണവും ഓൺലൈനായി അടക്കാം.  ...

ഒമാനിൽ യൂബർ, കരീം ടാ്ക്‌സികൾക്ക് അനുമതി നല്കില്ല; മർഹബ, മുവാസലാത്ത് ടാക്‌സികൾ മാത്രം സർവ്വീസ് നടത്തുമെന്നും മന്ത്രി

May 18 / 2017

മസ്‌കത്ത്: അയൽ രാജ്യങ്ങളിൽ അടക്കം കൂടുതൽ പ്രചാരം നേടിയ യൂബർ ടാക്സിയും കരീം കാർ സർവീസും ഒമാനിലും സർവീസ് ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾക്ക് തെറ്റെന്ന് അധികൃതർ. കരീം കാർ, യൂബർ ടാക്സി എന്നീ സ്വകാര്യ കമ്പനികൾ രാജ്യത്ത് സർവീസ് നടത്തില്ലെന്ന് ഗതാഗത, വാർത്താ വിനിമയ മന്ത്രി ഡോ. അഹമദ് ബിൻ മുഹമ്മദ് അൽ ഫുതൈസി പറഞ്ഞു.മർഹബ, മുവാസലാത്ത് ടാക്സികൾ മാത്രമാണ് രാജ്യത്തുണ്ടാകുകയെന്നും മന്ത്രി വ്യക്തമാക്കി.  ...

Latest News