Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ട്രാഫിക് പിഴ നൽകാനുണ്ടെങ്കിൽ അവധിക്ക് നാട്ടിൽ പോകുന്നതിനു മുമ്പ് അടച്ചു തീർക്കണം; രാജ്യം വിടുന്നതിനു മുമ്പ് പിഴ അടച്ചില്ലെങ്കിൽ പാതി വഴിയിൽ പിടിവീഴും

ട്രാഫിക് പിഴ നൽകാനുണ്ടെങ്കിൽ അവധിക്ക് നാട്ടിൽ പോകുന്നതിനു മുമ്പ് അടച്ചു തീർക്കണം; രാജ്യം വിടുന്നതിനു മുമ്പ് പിഴ അടച്ചില്ലെങ്കിൽ പാതി വഴിയിൽ പിടിവീഴും

മസ്‌ക്കറ്റ്: ട്രാഫിക് പിഴ അടയ്ക്കാനുള്ള വിദേശികൾ അവധിക്ക് നാട്ടിൽ പോകുന്നതിനു മുമ്പു തന്നെ അടച്ചു തീർക്കണമെന്ന് റോയൽ ഒമാൻ പൊലീസ്. ട്രാഫിക് ലംഘനത്തിന് പിഴ ശിക്ഷയ്ക്ക് അർഹനായിട്ടുള്ള വിദേശികൾ അവർ വെക്കേഷന് നാട്ടിൽ പോകുന്നതിന് മുമ്പ് എല്ലാ പിഴകളും അടച്ചു തീർത്തിരിക്കണമെന്നാണ് പുതിയ നിയമം. അല്ലെങ്കിൽ പാതി വഴിയിൽ വച്ച് പിടിവീഴുമെന്ന് ഒമാൻ പൊലീസിന്റെ മുന്നറിയിപ്പുണ്ട്.

പിഴ അടയ്ക്കാതെ നാട്ടിൽ പോകുന്ന വിദേശീയരിൽ നിന്ന് ലോക്കൽ എയർപോർട്ടിൽ വച്ചും മറ്റും ഒമാൻ പൊലീസ് പിഴ ഈടാക്കാൻ തുടങ്ങിയിട്ടുണ്ട്. പിഴ അടയ്ക്കാതെ രാജ്യം വിടുന്നവരെ തടയുന്ന തരത്തിലാണ് പുതിയ നിയമ പരിഷ്‌ക്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. ട്രാഫിക് പിഴകൾ നൽകാത്തവർക്ക് നാട്ടിലേക്കുള്ള വിമാനത്തിൽ കയറാൻ പോലും സാധിക്കാത്ത വിധത്തിൽ നിയമം കർശനമാക്കിയിട്ടുണ്ട്.

അതേസമയം പിഴ അടയ്ക്കാൻ മറന്നുപോയിട്ടുള്ളവരാണെങ്കിൽ എയർപോർട്ടുകളിൽ അവസാന നിമിഷം പിഴ അടയ്ക്കാനുള്ള സൗകര്യവും ഇപ്പോൾ ഏർപ്പെടുത്തിയിട്ടുണ്ട്. പിഴ അടയ്ക്കാത്തതിന്റെ പേരിൽ നാട്ടിലേക്കുള്ള യാത്ര മുടങ്ങാതിരിക്കാനാണ് അധികൃതർ ഇത്തരം സൗകര്യം ഏർപ്പെടാക്കിയിരിക്കുന്നത്. യാത്രയ്ക്കായി എയർപോർട്ടിൽ എത്തുമ്പോൾ ഇമിഗ്രേഷൻ കൗണ്ടറിൽ നൽകുന്ന റസിഡന്റ് കാർഡ് പൊലീസിന്റെ കമ്പ്യൂട്ടർ സിസ്റ്റവുമായി ബന്ധപ്പെടുത്തിയിരിക്കുകയാണിപ്പോൾ. അതുകൊണ്ടു തന്നെ ട്രാഫിക് ഫൈനുകൾ വല്ലതും അടയ്ക്കാനുണ്ടെങ്കിൽ എയർപോർട്ടിൽ വച്ചു തന്നെ കൈയോടെ പിടിവീഴും.

കൂടാതെ അയൽരാജ്യങ്ങളിൽ നിന്നെത്തുന്ന ടൂറിസ്റ്റുകൾ നടത്തുന്ന ട്രാഫിക് നിയമലംഘനങ്ങൾ അതാത് രാജ്യങ്ങളിലേക്കും കൈമാറുന്ന തരത്തിലും പരിഷ്‌ക്കാരം നടത്തിയിട്ടുണ്ട്. വാടകയ്ക്ക് വാഹനം എടുത്ത് നിയമലംഘനം നടത്തിയാൽ വാഹനം വാടകയ്ക്കു നൽകിയ ഏജൻസിയുടെ പേരിലായിരിക്കും പിഴ വരിക. എന്നാൽ കസ്റ്റമറുടെ ക്രെഡിറ്റ് കാർഡ് നമ്പരുകൾ സ്വന്തമാക്കിയിട്ടുള്ള ഏജൻസിക്ക് പിഴ അവരുടെ തന്നെ അക്കൗണ്ടിൽ നിന്ന് പിൻവലിക്കാൻ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കുന്നു.

മിക്ക വിദേശീയരും ട്രാഫിക് പിഴകൾ അടയ്ക്കാതെ രാജ്യം വിടുന്നു സാഹചര്യത്തിലാണ് ഇത്തരത്തിൽ നിയമപരിഷ്‌ക്കാരം കൊണ്ടുവന്നതെന്ന് റോയൽ ഒമാൻ പൊലീസ് അറിയിക്കുന്നു. അതേസമയം ആർഒപി കൗണ്ടറുകളിൽ എത്താതെ തന്നെ ഓൺലൈൻ വഴിയും സെൽഫോൽ ആപ്ലിക്കേഷനുകൾ വഴിയും പിഴ അടയ്ക്കാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. പിഴ അടച്ചാൽ മാത്രമേ വിദേശികൾക്ക് അവരുടെ റസിഡന്റ് കാർഡ് പുതുക്കി നൽകുകയുള്ളുവെന്നും അധികൃതർ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP