Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മണ്ണിൽപുതഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തലശേരി സ്വദേശിയുടെ തന്നെ; മെകുനു ചുഴലിക്കാറ്റിനെ തുടർന്നുള്ള പേമാരിയിൽ കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തിയത് രണ്ടാഴ്‌ച്ചക്ക് ശേഷം

മണ്ണിൽപുതഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തലശേരി സ്വദേശിയുടെ തന്നെ; മെകുനു ചുഴലിക്കാറ്റിനെ തുടർന്നുള്ള പേമാരിയിൽ കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തിയത് രണ്ടാഴ്‌ച്ചക്ക് ശേഷം

മസ്‌കത്ത്: സലാലയിൽ മേകുനു കൊടുങ്കാറ്റിൽ കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി. തലശ്ശേരി സ്വദേശി മധുവിന്റെ മൃതദേഹമാണ് രണ്ടാഴ്‌ച്ചത്തെ തിരച്ചിലിനൊടു വിൽ കണ്ടെത്തിയത്. തലശ്ശേരി ധർമ്മടം പാളയാട് ചെള്ളാത്ത് മധുവിന്റെ (46) മൃതദേഹം ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് കണ്ടെത്തിയത്.

മണ്ണിൽപുതഞ്ഞ നിലയിലായിരുന്നു മൃതദേഹമെന്ന് ബന്ധുവായ രാജീവ് പറഞ്ഞു. ധരിച്ചിരുന്ന വസ്ത്രങ്ങളും മറ്റും പരിശോധിച്ച് മൃതദേഹം മധുവിൻേറതാണെന്ന് ഉറപ്പാക്കി. മധു ജോലി ചെയ്തിരുന്ന റെഡിമിക്‌സ് സ്ഥാപനത്തിലെ ജീവനക്കാരും സ്ഥലത്തെത്തിയിരുന്നു.

മെയ്‌ 25ന് വൈകീട്ടാണ് മധുവും ഹൈദരാബാദ്, ഝാർഖണ്ഡ് സ്വദേശികളായ സുഹൃത്തുക്കളും അപകടത്തിൽ പെട്ടത്. വാദി (വലിയ കനാൽ) മുറിച്ചു കടക്കവേയാണ് സംഭവം. ചുഴലിക്കാറ്റും പേമാരിയും കാരണം വാദിയിൽ ശക്തമായ ഒഴുക്കുണ്ടായിരുന്നു.റെഡിമിക്‌സ് വാഹനത്തിലാണ് ഇവർ വാദി മുറിച്ചുകടക്കാൻ ശ്രമിച്ചത്. എന്നാൽ, വാഹനം വാദിക്ക് ഏതാണ്ട് മധ്യഭാഗത്ത് എത്തിയപ്പോൾ നിന്നുപോയി. വെള്ളം ക്രമാതീതമായി ഉയരുന്നത് കണ്ടതിനെ തുടർന്ന് മൂവരും വാഹനത്തിൽനിന്ന് പുറത്തേക്ക് ചാടി കൈകോർത്ത് പിടിച്ച് വാദി മുറിച്ചുകടക്കാൻ ശ്രമിക്കവേ ഒഴുക്കിൽപെടുകയും ചെയ്തു.

ഝാർഖണ്ഡ് സ്വദേശി ഷംഷേർ അലിയുടെ മൃതദേഹം അപകടമുണ്ടായി അടുത്ത ദിവസം തന്നെ കണ്ടെത്തിയിരുന്നു.മധുവിന് വേണ്ടി കാണാതായ അന്നുമുതൽ പൊലീസും സിവിൽ ഡിഫൻസും തിരച്ചിൽ നടത്തു കയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP