Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു; മരണം വിളിച്ചത് 25 വർഷമായി പ്രവാസ ജീവിതം നയിച്ച് വന്ന തിരൂർ സ്വദേശിയെ

ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു; മരണം വിളിച്ചത് 25 വർഷമായി പ്രവാസ ജീവിതം നയിച്ച് വന്ന തിരൂർ സ്വദേശിയെ

മസ്‌കത്ത്: ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു. തിരൂർ കൂട്ടായി പടിഞ്ഞാറെകര മായിൻവീട്ടിൽ അ്ദുൽ ഖാദർ ആണ് മരിച്ചത്. 58വയസായിരുന്നു പ്രായം. ഖദറക്കടുത്ത് ദിയാനിൽ പഴ ങ്ങളുടെ മൊത്തക്കച്ചവട സ്ഥാപനം നടത്തിവരുകയായിരുന്നു.

വെള്ളിയാഴ്ച പുലർച്ചെ ആറരയോടെ താമസ സ്ഥലത്തുവച്ചാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടർന്ന് ബർക്ക ബദർ അൽ സമ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണപ്പെട്ടു.

25 വർഷമായി ഒമാനിലായിരുന്ന അബ്ദുൽഖാദർ നേരത്തേ ബർക്ക നഅ്മാനിൽ സൂപ്പർമാർക്കറ്റ് നടത്തിയിരുന്നു. സക്കീനയാണ് ഭാര്യ. മക്കൾ: റാഷിദ്, തുഫൈൽ, ത്വൽഹത്ത്, റബീഹ്.മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP