Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സൊഹാറിൽ മലയാളി യുവാവ് വാഹനമിടിച്ച് മരിച്ചു; റോഡരികിലൂടെ നടന്ന് പോകുമ്പോൾ നിയന്ത്രണം തെറ്റിയ പിക്കപ്പ് വാൻ ഇടിച്ച് മരിച്ചത് തൃശൂർ സ്വദേശി

സൊഹാറിൽ മലയാളി യുവാവ് വാഹനമിടിച്ച് മരിച്ചു; റോഡരികിലൂടെ നടന്ന് പോകുമ്പോൾ നിയന്ത്രണം തെറ്റിയ പിക്കപ്പ് വാൻ ഇടിച്ച് മരിച്ചത് തൃശൂർ സ്വദേശി

മസ്‌കത്ത്: സൊഹാർ സനാഇയ്യയിലുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു. തൃശൂർ സ്വദേശി രാംദാസ് ആണ് മരിച്ചുത്. 34 വയസായിരുന്നു പരേതന്. രാത്രി ജോലി കഴിഞ്ഞ് സഹോദരന്റെ കുടുംബത്തിനടുത്തേക്ക് പോകുമ്പോഴാണ് അപകടത്തിൽ പ്പെട്ടത്.

ചാലിശ്ശേരി പെരുമണ്ണൂർ വരത്തോട്ടിൽ വാസുവിന്റെ മകനാണ് മരിച്ച രാംദാസ്. റോഡരികിലൂടെ നടന്നുപോകവെ മറ്റൊരു വാഹനത്തിലിടിച്ച് നിയന്ത്രണംവിട്ട പിക്കപ്പ് വാൻ ഇടിച്ചുകയറിയാണ് അപകടം. പിക്കപ്പുമായി കൂട്ടിയിടിച്ച വാഹനത്തിലുണ്ടായിരുന്ന തൃശൂർ സ്വദേശി ഹരി പരിക്കേറ്റ് ചികിത്സയിലാണ്. സുഡാൻ സ്വദേശിയാണ് പിക്കപ്പ്‌വാൻ ഓടിച്ചിരുന്നത്.


സഹോദരൻ അടിയന്തരമായി നാട്ടിൽ പോയതിനാൽ കുടുംബം താമസിക്കുന്ന വീട്ടിലേക്ക് രാംദാസ് ദിവസവും ജോലികഴിഞ്ഞ് പോകാറുണ്ടായിരുന്നു. 12 വർഷമായി ഒമാനിലുള്ള രാംദാസ് അഞ്ചുവർഷമായി അലൂമിനിയം ഫാബ്രിക്കേഷൻ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. സഹോദരൻ മരണവിവരം അറിഞ്ഞ് സുഹാറിൽ തിരിച്ചെത്തിയിട്ടുണ്ട്. അവിവാഹിതനാണ്.

മാതാവ്: അംബുജാക്ഷി. സുഹാർ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ നടന്നുവരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP