Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അഞ്ചാം പനി പ്രതിരോധ കുത്തവയ്‌പ്പ്; രണ്ടാം ഘട്ടത്തിന് ഞായറാഴ്ച തുടക്കം

അഞ്ചാം പനി പ്രതിരോധ കുത്തവയ്‌പ്പ്; രണ്ടാം ഘട്ടത്തിന് ഞായറാഴ്ച തുടക്കം

മസ്‌ക്കറ്റ്: രാജ്യത്ത് നടപ്പാക്കി വരുന്ന ദേശീയ അഞ്ചാം പനി പ്രതിരോധ കുത്തവയ്പ് കാമ്പയിൻ രണ്ടാം ഘട്ടത്തിന് ഞായറാഴ്ച തുടക്കം കുറിക്കും. ആരോഗ്യമന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിലാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്. പത്താം തിയതി ആരംഭിക്കുന്ന രണ്ടാം ഘട്ടം 16 വരെ നീണ്ടു നിൽക്കും. രണ്ടാം ഘട്ടത്തിൽ 20 വയസു മുതൽ 35 വയസുവരെയുള്ളവരെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.

ദോഹാർ, അൽ വുസ്ത ഗവർണറേറ്റുകൾ ഒഴികെ സുൽത്താനേറ്റിലുള്ള മറ്റു ഗവർണറേറ്റുകൾ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടും. ഞായറാഴ്ച മസ്‌ക്കറ്റ് ഗവർണറേറ്റിലുള്ള നോർത്ത് അൽ ഖുവൈർ ഹെൽത്ത് സെന്ററിൽ കാമ്പയിന് ഔദ്യോഗിക തുടക്കമിടും. ഒമാൻ സ്വദേശികൾക്കും താമസക്കാർക്കും സർക്കാർ ആശുപത്രികളിൽ നിന്നും സ്വകാര്യ ആശുപത്രികളിൽ നിന്നും അഞ്ചാം പനി വാക്‌സിൻ സൗജന്യമായി ലഭിക്കും. കൂടാതെ മിലിട്ടറി, സെക്യൂരിറ്റി അഥോറിറ്റികൾ, ദ ദിവാൻ ഓഫ് റോയൽ കോർട്ട്, ദ സുൽത്താൻ ഖുബൂസ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ തുടങ്ങിയ സ്വകാര്യ ഹെൽത്ത് സ്ഥാപനങ്ങളിൽ നിന്നും വാക്‌സിൻ ലഭ്യമാണ്.

20നും 35നും മധ്യേ പ്രായമുള്ളവർ എല്ലാവരും തന്നെ സൗജന്യമായി ലഭിക്കുന്ന ഈ പ്രതിരോധ കുത്തിവയ്‌പ്പ് എടുക്കണമെന്ന് ആരോഗ്യമന്ത്രാലയം ആഹ്വാനം ചെയ്തിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP