Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്ക് ആയിരം റിയാൽ; ഇലക്ട്രോണിക് മാലിന്യങ്ങളടക്കമുള്ള മാലിന്യ പെട്ടിക്ക് പുറത്തുകൊണ്ടിട്ടാൽ അമ്പത് റിയാൽ; മസ്‌കത്തിൽ നിലവിൽ വന്ന പുതിയ ശിക്ഷാ നിയമങ്ങൾ ഇവ

പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്ക് ആയിരം റിയാൽ; ഇലക്ട്രോണിക് മാലിന്യങ്ങളടക്കമുള്ള മാലിന്യ പെട്ടിക്ക് പുറത്തുകൊണ്ടിട്ടാൽ അമ്പത് റിയാൽ; മസ്‌കത്തിൽ നിലവിൽ വന്ന പുതിയ ശിക്ഷാ നിയമങ്ങൾ ഇവ

സ്‌കത്ത് നഗരസഭാ പരിധിയിൽ പൊതുസ്ഥലങ്ങളിൽ ചപ്പുചവറുകളും മാലിന്യങ്ങളും വലിച്ചെറിയുന്നതും പൊതുനിരത്തിൽ തുപ്പുന്നതുമടക്കം നിയമലംഘനങ്ങൾക്കുള്ള വർധിപ്പിച്ച ശിക്ഷ നിലവിൽ വന്നു.കുറ്റകൃത്യം ആവർത്തിക്കുന്ന പക്ഷം ഉയർന്ന പിഴയടക്കം കടുത്ത ശിക്ഷയാണ് നിയമഭേദഗതി വ്യവസ്ഥ ചെയ്യുന്നത്.

മാലിന്യങ്ങളും ചപ്പുചവറുകളുമെല്ലാം പൊതുസ്ഥലങ്ങളിലോ ഒഴിഞ്ഞ സ്ഥലങ്ങളിലോ തള്ളുന്നവർ പിടിക്കപ്പെട്ടാൽ ആയിരം റിയാൽ ആയിരിക്കും പിഴയടക്കേണ്ടി വരുക. 24 മണിക്കൂറിനുള്ളിൽ നിക്ഷേപിച്ച മാലിന്യം നഗരസഭയുടെ മാലിന്യപ്പെട്ടിയിലേക്കോ അംഗീകൃത മാലിന്യ ശേഖരണ സ്ഥലത്തേക്കോ മാറ്റണം. അല്ലാത്തപക്ഷം പിഴസംഖ്യയിൽ ലെവിയും ചുമത്തും. അവശിഷ്ടങ്ങൾ, കടപുഴകിയ മരങ്ങൾ,പഴകിയ ഫർണിച്ചറുകൾ, ഇലക്ട്രോണിക് മാലിന്യങ്ങൾ തുടങ്ങിയ മാലിന്യപ്പെട്ടിക്ക്? പുറത്തുകൊണ്ടുവന്ന് ഇട്ടാൽ അമ്പത് റിയാലാകും പിഴ. പൊതുനിരത്തിൽ തുപ്പിയാൽ 20 റിയാലായിരിക്കും പിഴ.

മൃഗങ്ങളുടെ അവശിഷ്ടങ്ങൾ പൊതുനിരത്തിലോ മാലിന്യപ്പെട്ടികൾക്ക്? സമീപമോ ഇടുന്നവരിൽ നിന്ന് നൂറ് റിയാൽ പിഴ ചുമത്തും. ഭക്ഷ്യസുരക്ഷാ നിയമലംഘനം, ബഹുനില കെട്ടിടങ്ങളിലെ മാലിന്യ നിർമ്മാർജനത്തിലെ പോരായ്മ, പൊതുസ്ഥലങ്ങളിലേക്കും പൊതു റോഡുകളിലേക്കും അഴുക്കുവെള്ളം ഒഴുക്കൽ, സംസ്‌കരിക്കാത്ത മലിനജലം
ജലസേചനത്തിന് ഉപയോഗിക്കൽ, 18 വയസിൽ താഴെ പ്രായമുള്ളവർക്ക് ശീഷ ഉപയോഗിക്കാൻ നൽകൽ, നഗരസഭയുടെ അനുമതിയില്ലാതെ താമസയിടങ്ങളിൽ ആടുമാടുകളെയും കോഴികളെയും വളർത്തൽ തുടങ്ങി വിവിധ നിയമലംഘനങ്ങളിലും പിഴസംഖ്യ വർധിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP