Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മസ്‌ക്കറ്റ് വിമാനത്താവളം; പാസഞ്ചർ ടെർമിനലിന്റെ 97 ശതമാനവും പൂർത്തിയായി

മസ്‌ക്കറ്റ് വിമാനത്താവളം; പാസഞ്ചർ ടെർമിനലിന്റെ 97 ശതമാനവും പൂർത്തിയായി

മസ്‌ക്കറ്റ്: പുതുതായി പണിതുകൊണ്ടിരിക്കുന്ന മസ്‌ക്കറ്റ് വിമാനത്താവളത്തിന്റെ പാസഞ്ചർ ടെർമിനലിന്റെ 97 ശതമാനവും പൂർത്തിയായതായി എയർപോർട്ട് അഥോറിറ്റി. പൂർണമായും പ്രവർത്തനസജ്ജമായിക്കഴിഞ്ഞാൽ പ്രതിവർഷം 20 മില്യൺ യാത്രക്കാരെ ഉൾക്കൊള്ളാൻ സാധിക്കുന്ന തരത്തിലാണ് വിമാനത്താവളത്തിന്റെ നിർമ്മാണം. ഭാവിയിൽ 48 ദശലക്ഷം ആൾക്കാരെ വരെ ഉൾക്കൊള്ളാൻ സാധിക്കുന്ന തരത്തിൽ ഇതു വികസിപ്പിച്ചെടുക്കാനും സാധിക്കും.

580,000 ക്യൂബിക് മീറ്റർ വിസ്തൃതിയിലാണ് ടെർമിനൽ ഒരുങ്ങുന്നത്. വിവിധ വിമാന കമ്പനികളുടെ 118 ചെക്ക് ഇൻ കൗണ്ടറുകൾ ഒരേ സമയം പ്രവർത്തി പ്രവേശിക്കാനാകും. 29 കാത്തിരിപ്പ് ഹാളുകളും ഫോർ സ്റ്റാർ ഹോട്ടലും ടെർമിനലിൽ ഉണ്ടാപ്പിക്കാനും ഇവിടെ സൗകര്യമുണ്ട്. ഇമിഗ്രേഷൻ നടപടികൾ വേഗത്തിലാക്കുന്നതിന് 82 റോയൽ ഒമാൻ പൊലീസ് കൗണ്ടറുകളുമുണ്ടാകും. ഇതോടെ നിലവിലെ നടപടികളെക്കാൾ ഇരട്ടി വേഗത്തിൽ യാത്രക്കാർക്ക് ഇമിഗ്രേഷൻ പൂർത്തിയാക്കാൻ സാധിക്കും. 40 എയറോബ്രിഡ്ജുകളും ഒരുക്കും. യാത്രക്കാർക്ക് നേരിട്ട് ടെർമിനലിൽ നിന്ന് കവാടത്തിലേക്ക് ഇതിലൂടെകും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP