Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒമാനിലെ പ്രധാന സിഗ്‌നലുകളിൽ കൗണ്ട് ഡൗൺ ടൈമറുകൾ ഉടൻ സ്ഥാപിക്കില്ല; തീരുമാനം നീട്ടാൻ കാരണം സാങ്കേതിക പ്രശ്‌നങ്ങളെന്ന് റിപ്പോർട്ട്

ഒമാനിലെ പ്രധാന സിഗ്‌നലുകളിൽ കൗണ്ട് ഡൗൺ ടൈമറുകൾ ഉടൻ സ്ഥാപിക്കില്ല; തീരുമാനം നീട്ടാൻ കാരണം സാങ്കേതിക പ്രശ്‌നങ്ങളെന്ന് റിപ്പോർട്ട്

മസ്‌കത്ത്: ഒമാനിലെ പ്രധാന സിഗ്‌നലുകളിൽ കൗണ്ട് ഡൗൺ ടൈമറുകൾ ഉടൻ സ്ഥാപിക്കില്ലെന്ന് റിപ്പോർട്ട്. അപകടങ്ങൾ കുറക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സിഗ്‌നലുകളിൽ കൗണ്ട്ഡൗൺ ടൈമറുകൾ സ്ഥാപിക്കുമെന്ന് നേരത്തേ റോയൽ ഒമാൻ പൊലീസ് അറിയിച്ചിരുന്നു. എന്നാൽ ഒന്നിലധികം കാരണങ്ങൾ കൊണ്ട് തീരുമാനം നീട്ടാൻ തീരുമാനിച്ചതായാണ് പുതിയ റിപ്പോർട്ട്.

സാങ്കേതികപ്രശ്‌നങ്ങളാണ് തീരുമാനത്തിൽനിന്ന് പിന്നാക്കംപോകാനുള്ള പ്രധാന കാരണം. നിലവിലെ സിഗ്‌നൽ സംവിധാനം ടൈമർ സ്ഥാപിക്കാൻതക്ക നവീനമല്ല. ഇതോടൊപ്പം വിശദപഠനത്തിൽ ടൈമറുകൾ സ്ഥാപിക്കുന്നത് വഴി അപകടം വർധിക്കാനാണ് സാധ്യതയെന്നും വിലയിരുത്തലുണ്ടായതായി റിപ്പോർട്ട് പറയുന്നു. സിഗ്‌നൽ വീഴുന്നതോടെ വാഹനം അമിതവേഗത്തിൽ മുന്നോട്ടെടുക്കാൻ ടൈമറുകൾ കാരണമാകാനിടയുണ്ട്.

മസ്‌കത്ത് നഗരസഭയുമായി ബന്ധപ്പെട്ട് മാത്രമേ സിഗ്‌നലുകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തീരുമാനമെടുക്കൂ. ടൈമറുകൾ സ്ഥാപിക്കുന്നതിനൊപ്പം സിഗ്‌നലുകളിലെ സമയപരിധി കുറക്കുന്നതും മസ്‌കത്ത് നഗരസഭയുടെകൂടി അധികാരപരിധിയിൽ വരുന്ന വിഷയമാണ്. കേന്ദ്രീകൃത സംവിധാനം വഴി സിഗ്‌നലുകൾ നിയന്ത്രിക്കുന്നതിനായിരുന്നു പദ്ധതി. സെൻസർ അധിഷ്ഠിതമായ ടൈമറുകൾ ഉപയോഗിക്കുന്നത് വഴി വാഹനഗതാഗതം കുറഞ്ഞ സമയത്ത് പെട്ടെന്ന് സിഗ്‌നൽ കടക്കാൻ കഴിയുമെന്നായിരുന്നു വിലയിരുത്തൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP