Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇനി ഒമാനിൽ പ്രാഥമിക ലൈസൻസ് അനുവദിക്കുക ഒരു വർഷ കാലാവധിയിൽ; ലൈസൻസ് പുതുക്കി നല്കുക ബ്ലാക് പോയിന്റുകളുടെ അടിസ്ഥാനത്തിൽ; ആറിൽ കൂടുതൽ ബ്ലാക്ക് പോയിന്റുള്ളവർക്ക് ലൈസൻസ് പുതുക്കുന്നതിൽ നിയന്ത്രണം; ഒമാനിലെ ലൈസൻസ് ഭേദഗതികൾ ഇങ്ങനെ

ഇനി ഒമാനിൽ പ്രാഥമിക ലൈസൻസ് അനുവദിക്കുക ഒരു വർഷ കാലാവധിയിൽ; ലൈസൻസ് പുതുക്കി നല്കുക ബ്ലാക് പോയിന്റുകളുടെ അടിസ്ഥാനത്തിൽ; ആറിൽ കൂടുതൽ ബ്ലാക്ക് പോയിന്റുള്ളവർക്ക് ലൈസൻസ് പുതുക്കുന്നതിൽ നിയന്ത്രണം; ഒമാനിലെ ലൈസൻസ് ഭേദഗതികൾ ഇങ്ങനെ

മസ്‌കത്ത്: ഇനി ഒമാനിൽ പ്രാഥമിക ലൈസൻസ് അനുവദിക്കുന്നതിൽ അടക്കം നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു.ഇനി മുതൽ പ്രാഥമിക ലൈസൻസ് ഒരു വർഷത്തെ കാലാവധിയിൽ മാത്രമാകും. ലൈറ്റ്, ഹെവി, മോട്ടോർബൈക്ക് ലൈസൻസുകൾക്ക് ഇത് ബാധകമാണ്. തുടർന്ന് ഒരു വർഷത്തെ ബ്ലാക്ക് പോയിന്റുകൾ അടിസ്ഥാനപ്പെടുത്തിയാകും ലൈസൻസ് പുതുക്കി നൽകുക. ഈ വർഷമാണ് ബ്ലാക്ക് പോയിന്റ് സംവിധാനം പ്രാബല്യത്തിൽ വന്നത്. ഭാഗമായി ലൈസൻസ് അനുവദിക്കുന്നതിലെ ഭേദഗതി പ്രാബല്യത്തിൽ.

ആറിൽ കൂടുതൽ ബ്ലാക്ക് പോയിന്റുകളുണ്ടങ്കിൽ ഇനി ലൈസൻസ് പുതുക്കി നൽകുന്നതിൽ നിയന്ത്രണങ്ങളുണ്ടാകും. ഏഴ് മുതൽ 12 ബ്ലാക്ക്പോയിന്റുകളുള്ളവർക്ക് ഒരു വർഷത്തേക്ക് കൂടി മാത്രമെ ലൈസൻസ് പുതുക്കി നൽകുകയുള്ളൂ. ആദ്യ വർഷം തന്നെ 12ൽ കൂടുതൽ ബ്ലാക്ക് മാർക്ക് ലഭിച്ചാൽ തുടക്കക്കാരുടെയും പത്ത് ബ്ലാക്ക് മാർക്ക് ലഭിക്കുന്ന പുതുക്കലുകാരുടെയും ലൈസൻസ് റദ്ദാക്കുമെന്നും അധികൃതർ അറിയിച്ചു. റദ്ദാക്കപ്പെടുന്ന ലൈസൻസ് ഉടമകൾ വീണ്ടും തുടക്കം മുതലെ ലൈസൻസിന് അപേക്ഷിക്കേണ്ടിവരും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP