Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്വദേശിവൽക്കരണ നടപടികൾ കർശനമാക്കി ഒമാൻ; ആരോഗ്യ മേഖലയടക്കം 87 തസ്തികളിലേക്കുള്ള തൊഴിൽ വിസ അനുവദിക്കുന്നത് നിർത്തലാക്കി

സ്വദേശിവൽക്കരണ നടപടികൾ കർശനമാക്കി ഒമാൻ; ആരോഗ്യ മേഖലയടക്കം  87 തസ്തികളിലേക്കുള്ള തൊഴിൽ വിസ അനുവദിക്കുന്നത് നിർത്തലാക്കി

ഒമാൻ: മലയാളികൾക്ക് ഏറെ ഇരുട്ടടിയായി ഒമാനിൽ സ്വദേശിവൽക്കരണ നടപടികൾ കർശനമാക്കുന്നു. ഇതിന്റെ ഭാഗമായി ആരോഗ്യ മേഖലയിലടക്കം 87 തസ്തികകളിൽ വിദേശികൾക്ക് തൊഴിൽ വിസ അനുവദിക്കുന്നത് സർക്കാർ നിർത്തലാക്കി. വിവര സാങ്കേതിക രംഗം, സാമ്പത്തിക രംഗം, മാർക്കറ്റിങ് & സെയിൽസ്, അഡ്‌മിനിസ്‌ട്രേഷൻ, ഇൻഷുറൻസ്, മാധ്യമ മേഖല, ആരോഗ്യം, വിമാനത്താവളം, എഞ്ചിനീയർമാർ, സാങ്കേതിക വിദഗ്ദ്ധർ എന്നി മേഖലകളിലേക്കുള്ള വിസ നിരോധനമാണ് രാജ്യത്ത് പ്രാബല്യത്തിൽ വന്നത്.

2018ൽ ഇരുപത്തിഅയ്യായിരം സ്വദേശികൾക്ക് തൊഴിൽ നൽകാനുള്ള നടപടികൾ മന്ത്രാലയത്തിന്റെ നേരിട്ടുള്ള നിരീക്ഷണത്തിൽ നടന്നുവരികയാണ്. ഇതിനകം 13,500 സ്വദേശികൾക്ക് സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിൽ ലഭിച്ചതായി ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു.

988 മുതലാണ് ഒമാനിൽ സ്വദേശിവൽക്കരണം നടപ്പിലാക്കിത്തുടങ്ങിയത്. സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ 100 ശതമാനത്തോടടുത്ത് സ്വദേശിവൽക്കരണം എത്തിക്കഴിഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP