Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇബ്രിയിലെ ഷോപ്പിങ്മാളിലെ ലിഫ്റ്റിൽ ഉണ്ടായ അപകടത്തിൽ മലയാളികൾക്കടക്കം പരുക്ക്; പരുക്കേറ്റത് മാളിലേക്കുള്ള സാധനങ്ങൾ വിതരണം ചെയ്യാൻ എത്തിയവർ

ഇബ്രിയിലെ ഷോപ്പിങ്മാളിലെ ലിഫ്റ്റിൽ ഉണ്ടായ അപകടത്തിൽ മലയാളികൾക്കടക്കം പരുക്ക്; പരുക്കേറ്റത് മാളിലേക്കുള്ള സാധനങ്ങൾ വിതരണം ചെയ്യാൻ എത്തിയവർ

മസ്‌കത്ത്: ഇബ്രിയിലെ ഷോപ്പിങ്മാളിലെ ലിഫ്റ്റിൽ ഉണ്ടായ അപകടത്തിൽ മലയാളികൾ ക്കടക്കം പരുക്ക്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. ഭക്ഷ്യോൽപന്ന വിതരണ കമ്പനിയിലെ ജീവനക്കാരാണ് പരിക്കേറ്റ മലയാളിയും സ്വദേശിയും.

മാളിലേക്കുള്ള സാധനങ്ങൾ വിതരണം ചെയ്യാൻ എത്തിയതാണ് ഇവർ. സാധനങ്ങൾ ഇറക്കുന്ന ഭാഗത്തെ ലിഫ്റ്റാണ് അപകടത്തിൽപെട്ടതെന്ന് അറിയുന്നു. അപകടം എങ്ങനെയാണ് ഉണ്ടായതെന്ന വിശദ വിവരങ്ങൾ ലഭ്യമല്ല.

ലിഫ്റ്റ് അപകടത്തിൽ ഏഷ്യൻ വംശജനും സ്വദേശിക്കും പരിക്കേറ്റതായും ഇവരെ ആശുപത്രിയിലേക്ക് മാറ്റിയതായും സിവിൽ ഡിഫൻസ് ട്വിറ്ററിൽ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP