Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൺവെയർ ബെൽറ്റുകൾ മുഖേന കൈകാര്യം ചെയ്യാൻ കഴിയാത്ത ലഗേജുകൾക്ക് ഇനി ഫീസ് നല്കി യാത്രക്കാർക്ക് കൊണ്ടുപോകാം; ഒരു ലഗേജിന് നാല് റിയാൽ വീതം ഈടാക്കും; ഒമാനിലെ വിമാനത്താവളങ്ങളിൽ പുതിയ നിബന്ധനകൾ ഇങ്ങനെ

കൺവെയർ ബെൽറ്റുകൾ മുഖേന കൈകാര്യം ചെയ്യാൻ കഴിയാത്ത ലഗേജുകൾക്ക് ഇനി ഫീസ് നല്കി യാത്രക്കാർക്ക് കൊണ്ടുപോകാം; ഒരു ലഗേജിന് നാല് റിയാൽ വീതം ഈടാക്കും; ഒമാനിലെ വിമാനത്താവളങ്ങളിൽ പുതിയ നിബന്ധനകൾ ഇങ്ങനെ

മസ്‌കത്ത്: ഒമാൻ എയർപോർട്ടുകളിൽ നിരോധിച്ച രൂപത്തിലുള്ള ലഗേജുകൾക്ക് ഇനി പ്രത്യേക നിരക്ക് ഈടാക്കി യാത്രക്കാർക്ക് കൊണ്ട് പോകാവുന്നതാണ്. ഒരു ലഗേജിന് നാല് റിയാൽ വച്ചാകും ഈടാക്കുക.ഓഗസ്റ്റ് ഒന്നു മുതലാണ് ചെക്ക് ഇൻ ചെയ്യുന്ന ലഗേജുകൾക്ക് പുതിയ ഫീസ് നിലവിൽ വന്നത്.മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിനൊപ്പം സലാല, സുഹാർ വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്യുന്നവർക്കും പുതിയ ലഗേജ് നിയമം ബാധകമാണ്.

കഴിഞ്ഞ വർഷം സെപ്റ്റംബർ മുതൽ പ്രത്യേക തരത്തിലുള്ള ലഗേജുകൾ നിരോധിച്ചിരുന്നു. കൺവെയർ ബെൽറ്റുകൾ മുഖേന കൈകാര്യം ചെയ്യാൻ കഴിയാത്തവയാണ് പ്രത്യേക വിഭാഗത്തിൽ പെടുന്നത്ഓരോ ലഗേജിനും ഒരു പരന്ന പ്രതലം ഉണ്ടായിരിക്കണം. ഓരോന്നിന്റെയും കുറഞ്ഞ വലുപ്പം 30 സെ.മി നീളവും എട്ടു സെ.മി വീതിയും 7.5 സെ.മി ഉയരവും ആയിരിക്കണം. ഈ നിബന്ധന പാലിക്കാത്തവ പ്രത്യേക ലഗേജുകളുടെ പരിധിയിൽ പെടും. 100 സെ.മി നീളവും 75 സെ.മി വീതിയും 60 സെ.മി ഉയരവും ആയിരിക്കണം പരമാവധി വലുപ്പം. വലുപ്പം ഇതിൽ അധികമാവുകയും ഭാരം ഏഴു കിലോയിൽ കുറവ് ആണെങ്കിലും ഇനി പ്രത്യേകം പണം നൽകണം. ഇതോടൊപ്പം 43 ഇഞ്ചിന് മുകളിൽ സ്‌ക്രീൻ വലുപ്പമുള്ള ടെലിവിഷനുകൾ, ഫ്‌ളാറ്റ് പാനൽ ഡിസ്‌പ്ലേകൾ എന്നിവ കൊണ്ടുപോകാനും അധിക ഫീസ് നൽകണം.

സ്‌ട്രോളറുകൾ, വീൽ ചെയറുകൾ, ഗോൾഫ് ബാഗുകൾ എന്നിവക്ക് പുറമെ വിമാനത്താവള കമ്പനികൾ സൗജന്യമായി നൽകുന്ന പ്രത്യേക ലഗേജുകളെയും പുതിയ ഫീസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ക്രമരഹിതമായ രീതിയിൽ പാക്ക് ചെയ്ത ലഗേജുകൾ കൊണ്ടുപോകുന്നത് കഴിഞ്ഞവർഷം സെപ്റ്റംബർ മുതൽ വിലക്കിയിരുന്നു. എന്നാൽ, പുതിയ നിയമ പ്രകാരം പ്രത്യേക ഫീസ് നൽകി ഇവ കൊണ്ടുപോകാൻ അനുവദിക്കുമെന്ന് വിമാനത്താവള മാനേജ്മന്റെ് കമ്പനി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP