Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാളെ മുതൽ വാഹനവുമായി റോഡിലിറങ്ങുന്നവർ കരുതലെടുത്തോളൂ; പുതിയ ഗതാഗത പരിഷ്‌കരണം നാളെ മുതൽ പ്രാബല്യത്തിൽ; അശ്രദ്ധമായി വാഹനമോടിച്ചാലും കടുത്ത ശിക്ഷ

നാളെ മുതൽ വാഹനവുമായി റോഡിലിറങ്ങുന്നവർ കരുതലെടുത്തോളൂ; പുതിയ ഗതാഗത പരിഷ്‌കരണം നാളെ മുതൽ പ്രാബല്യത്തിൽ; അശ്രദ്ധമായി വാഹനമോടിച്ചാലും കടുത്ത ശിക്ഷ

മസ്‌കത്ത്: നാളെ മുതൽ വാഹനവുമായി റോഡിലിറങ്ങുന്നവർ കരുതലെടുത്തോളൂ. പുതിയ ഗതാഗതനിയമ പരിഷ്‌കരണം വ്യാഴാഴ്ച മുതൽ ആണ് നടപ്പിലാകുക. അമിതവേഗവും അശ്രദ്ധമൂലവുമുള്ള അപകടങ്ങൾ കുറക്കുകയാണ് ഗതാഗത നിയമ പരിഷ്‌കരണത്തിന്റെ പ്രധാനലക്ഷ്യം. ഇതിന്റെ ഭാഗമായി നിലവിലെ നിയമ ലംഘനങ്ങൾക്കുള്ള ശിക്ഷ വർധിപ്പിക്കും. പിൻ സീറ്റിലിരിക്കുന്നവരും സീറ്റ് ബെൽറ്റ്ധരിക്കണമെന്നതാണ് പുതിയ നിയമം.

അപകട സ്ഥലങ്ങളിൽ വാഹനങ്ങൾ നിർത്താതെപോകുന്നവർക്ക് പിഴയും ബ്ലാക്ക്‌പോയന്റുമാണ് കാത്തിരിക്കുന്നത്. 35 റിയാൽ പിഴയും രണ്ട് ബ്ലാക്ക് പോയന്റുമാണ് നിയമലംഘനത്തിന് ശിക്ഷ.ആളുകളുടെ പരിക്കിനോ അല്ലെങ്കിൽ സ്വത്തുവകകളുടെ നാശത്തിനോ വഴിവെക്കുന്ന അപകടങ്ങൾ ഉണ്ടായാൽ ഡ്രൈവർ ഉടൻ അടുത്ത പൊലീസ്‌സ്‌റ്റേഷനിലോ ആംബുലൻസ് വിഭാഗത്തിലോ വിവരമറിയിക്കണമെന്നാണ് ഗതാഗതനിയമത്തിലെ ആർട്ടിക്കിൾ 38 നിർദേശിക്കുന്നത്. പൊലീസ് സ്‌റ്റേഷനിൽനിന്നോ ബന്ധപ്പെട്ട അധികൃതരിൽനിന്നോയുള്ള അനുമതിപ്പത്രമില്ലാതെ അപകടത്തിൽ വാഹനങ്ങൾ റിപ്പയർ ചെയ്യരുതെന്നും പുതുക്കിയ നിയമം നിർദേശിക്കുന്നു.

ലൈസൻസ് ഇല്ലായ്ക, നിയമനടപടികളോടുള്ള ഭയം, വാഹനത്തിന് രജിസ്‌ട്രേഷനോ ഇൻഷുറൻസോ ഇല്ലാതിരിക്കൽ എന്നീ കാരണങ്ങൾ നിമിത്തമാണ് ഡ്രൈവർമാർ പൊതുവെ അപകടമുണ്ടാകുന്നിടത്തുനിന്ന് കടന്നുകളയുന്നതിന് കാരണമെന്ന് റോഡ് സുരക്ഷാരംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു.

പിൻസീറ്റിൽ ഉള്ളവർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കൽ, കുട്ടികളുടെ ചൈൽഡ്‌സീറ്റ് എന്നിവയാണ് വ്യാഴാഴ്ച മുതൽ നിലവിൽവരുന്ന പ്രധാന നിയമ ഭേദഗതികൾ.മൊബൈൽ ഫോൺ ഉപയോഗത്തിനും ബ്ലാക്ക്‌പോയന്റ് ലഭിക്കും. ബ്ലാക്ക് പോയന്റുകൾ വർഷത്തിൽ 12ൽ അധികമായാൽ ലൈസൻസ് തൽക്കാലത്തേക്ക് റദ്ദാക്കുന്നത് ഉൾപ്പെടെ നടപടികളും ഡ്രൈവർമാരെ കാത്തിരിക്കുന്നുണ്ട്. ഗതാഗതനിയമ പരിഷ്‌കാരം സംബന്ധിച്ച ആർ.ഒ.പി ട്വിറ്ററിലൂടെ ബോധവത്കരണം നടത്തുന്നുണ്ട്.

ആംബുലൻസിന്റെ സ്ഥലത്ത് പാർക്ക് ചെയ്താൽ 35 റിയാലാണ് പിഴ. റോഡിന്റെ വശങ്ങളിലൂടെ മറ്റ് വാഹനങ്ങളെ മറി കടന്നാൽ രണ്ട് ബ്ലാക്ക്‌പോയന്റും 50 റിയാലും പിഴ നൽകണം. ഡ്രൈവറെ തിരിച്ചറിയാൻ കഴിയാത്ത രീതിയിൽ മുഖം മറച്ച്? വാഹനം ഓടിച്ചാൽ അമ്പത് റിയാൽ പിഴ ഈടാക്കുകയും മുന്ന് ബ്ലാക്ക് പോയിന്റും ചുമത്തുകയും ചെയ്യും. വാഹനത്തിൽ അനാവശ്യ ഉപകരണങ്ങൾ ഘടിപ്പിക്കുന്നതിനും നിയന്ത്രണമുണ്ട്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP