Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇനി നോ പാർക്കിങ് ഏരീയയിൽ തത്കാലത്തേക്ക് വാഹനം നിർത്തിയാലും പിഴ; വാഹനത്തിനുള്ളിൽ ഡ്രൈവർ ഇരുന്നാലും പിഴയിൽനിന്ന് ഒഴിവാകില്ല; നോ പാർക്കിങ് നിയമം കർശനമാക്കി ഒമാൻ

ഇനി നോ പാർക്കിങ് ഏരീയയിൽ തത്കാലത്തേക്ക് വാഹനം നിർത്തിയാലും പിഴ; വാഹനത്തിനുള്ളിൽ ഡ്രൈവർ ഇരുന്നാലും പിഴയിൽനിന്ന് ഒഴിവാകില്ല; നോ പാർക്കിങ് നിയമം കർശനമാക്കി ഒമാൻ

മസ്‌കത്ത്: ഇനി നോ പാർക്കിങ് ഏരീയയിൽ തത്കാലത്തേക്ക് വാഹനം നിർത്തിയാലും പിഴ. നോ പാർക്കിങ് നിയമം ലംഘിക്കുന്നവർക്കെതിരെ പൊലീസ് നടപടി കർക്കശനമാക്കുന്നതോടെ നോ പാർക്കിങ് ഏരിയയിൽ തൽക്കാലത്തേക്ക് വാഹനം പാർക്ക് ചെയ്താൽ പോലും പൊലീസിന്റെ പിടിവീഴും.

നോ പാർക്കിങ്ങിലോ മഞ്ഞവരയിലോ വാഹനം കുറച്ചുനേരത്തേക്കുപോലും
നിർത്തിയിടരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. വാഹനത്തിന് ഹസാർഡ് ലൈറ്റിട്ടാലും രക്ഷപ്പെടില്ല. അനധികൃത പാർക്കിങ് സമയത്ത് ഡ്രൈവർ വാഹനത്തിൽ തന്നെ ഉണ്ടായിരുന്നാലും ശിക്ഷയിൽനിന്ന് ഒഴിവാകില്ല. ഇത്തരക്കാർക്ക് 35 റിയാൽ മുതൽ 50 റിയാൽ വരെയാണ് പിഴ ലഭിക്കുക.

നോ പാർക്കിങ് എരിയയിലോ മഞ്ഞവരക്കുള്ളിലോ വാഹനം നിർത്തുന്നതിന് ഒരു ന്യായീകരണവും സ്വീകരിക്കപ്പെടില്‌ളെന്നും ഇത്തരംനിയമ ലംഘനങ്ങൾക്ക് ശിക്ഷ നൽകുന്നത് തുടരുമെന്നും റോയൽ ഒമാൻ പൊലീസ് പറഞ്ഞു.

മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെയും നടപടികൾ ശക്തമാക്കിയിട്ടുണ്ട്.
സ്വദേശിയായാലും വിദേശിയായാലും കടുത്ത ശിക്ഷയാണ് ലഭിക്കുക. 500 റിയാൽ പിഴയും ഒരു വർഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണിത്. കുറ്റം ആവർത്തിച്ചാൽ ഇത്തരക്കാരെ നാട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്യും. വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർ 300 റിയാൽ പിഴയും ഒരു മാസം മുതൽ രണ്ടുവർഷം വരെ തടവും അനുഭവിക്കേണ്ടിവരും. പൊതുനിരത്തുകളിലും തെരുവുകളിലും റേസിങ്
നടത്തുന്നവരും മൂന്നുമാസം തടവും 300 റിയാൽ പിഴയും ഒടുക്കേണ്ടിവരും

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP