Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പെരുന്നാൾ അവധി; വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം; റോഡുകളിൽ നീരീക്ഷണം ശക്തമാക്കും

പെരുന്നാൾ അവധി; വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം; റോഡുകളിൽ നീരീക്ഷണം ശക്തമാക്കും

മസ്‌കത്ത്: പെരുന്നാൾ അവധി അവസാനിക്കുന്നത് റോഡുകളിലെ സുരക്ഷിതത്വം ഉറപ്പാക്കാൻ പെട്രോളിങും നിരീക്ഷണവും ശക്തമാക്കുമെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. വാഹനമോടിക്കുന്നവർ ജാഗ്രത പുലർത്തണം. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും രക്ഷിക്കുന്നതിനായി ഗതാഗത നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ആർ.ഒ.പി ട്രാഫിക് വിഭാഗം ഡയറക്ടർ ജനറൽ കേണൽ അലി ബിൻ സുലായെം അൽഫലാഹി പറഞ്ഞു.

അവധി സമയത്ത് ശ്രദ്ധയോടെ മാത്രമേ വാഹനം ഓടിക്കാൻ പാടുള്ളൂ. കൂടുതൽ അപകടങ്ങൾക്കും അമിത വേഗമാണ് കാരണമെന്നും അദ്ദേഹം പറഞ്ഞു. ജീവനോ സ്വത്തോ അപകടത്തിലാക്കുന്ന വിധത്തിൽ വാഹനമോടിക്കുന്നവർക്ക് 10 ദിവസം മുതൽ രണ്ടുമാസം വരെ തടവും100 റിയാൽ മുതൽ 500 റിയാൽ വരെ പിഴയുമാണ് ശിക്ഷ.വാഹമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും ശിക്ഷാർഹമായ കുറ്റമാണെന്ന് അലി അൽഫലാഹി ഓർമിപ്പിച്ചു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP