Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

നിശ്ചിത തസ്തികകളിൽ വിദേശികൾക്ക് താത്കാലിക തൊഴിൽ പെർമിറ്റിന് ആലോചന; മെഡിക്കൽ, അക്കാദമിക്, ടെക്‌നിക്കൽ, കൺസൽട്ടൻസി തുടങ്ങി മേഖലകൾക്ക് പരിഗണന

നിശ്ചിത തസ്തികകളിൽ വിദേശികൾക്ക് താത്കാലിക തൊഴിൽ പെർമിറ്റിന് ആലോചന; മെഡിക്കൽ, അക്കാദമിക്, ടെക്‌നിക്കൽ, കൺസൽട്ടൻസി തുടങ്ങി മേഖലകൾക്ക് പരിഗണന

മസ്‌കത്ത്: നിശ്ചിത തസ്തികകളിൽ വിദേശികൾക്ക് താത്കാലിക തൊഴിൽ പെർമിറ്റിന് ആലോചന നല്കുന്ന കാര്യം പരിഗണനയിൽ. താത്കാലിക തൊഴിൽ ലൈസൻസിന്റെ അടിസ്ഥാനത്തിൽ വിദേശികളുടെ റിക്രൂട്ട്മന്റെ് അനുവദിക്കുന്ന കാര്യം ആണ് സർക്കാർ പരിഗണിക്കുന്നത്.

സ്‌പെഷലൈസ്ഡ് തസ്തികകളിൽ നിശ്ചിത സമയത്തേക്കാകും ഇത്തരം നിയമനങ്ങൾ അനുവദിക്കുക. മെഡിക്കൽ, അക്കാദമിക്, ടെക്‌നിക്കൽ, കൺസൽട്ടൻസി, പരിശീലനം തുടങ്ങിയ തസ്തികകളിൽ താൽക്കാലിക പെർമിറ്റുകൾ അനുവദിക്കുക.

ബിസിനസ് സ്ഥാപനങ്ങൾക്ക് കുറഞ്ഞ സമയത്തേക്ക് വിദഗ്ധരായ വിദേശികളുടെ സേവനം ആവശ്യമായിവരുന്ന സന്ദർഭങ്ങളുണ്ടാകാറുണ്ട്. ഇത്തരം സാഹചര്യം മുൻനിർത്തിയാണ് നിലവിലെ നിയമത്തിൽ ഭേദഗതി വരുത്താൻ ഒരുങ്ങുന്നത്.

തൊഴിൽമാർക്കറ്റിന്റെ ആവശ്യം മുൻനിർത്തി ഇത്തരത്തിലുള്ള തൊഴിലുകൾ ഏതെന്ന് മാനവ വിഭവശേഷി മന്ത്രാലയം നിർണയിക്കുകയും അവ എല്ലാ വർഷവും പുതുക്കുകയും ചെയ്യും. ഒരേ ഗ്രൂപ്പിനു കീഴിൽ രജിസ്റ്റർചെയ്ത കമ്പനികളിലെ തൊഴിലാളികളെ സ്ഥാപനത്തിന്റെ താൽപര്യത്തിന് അനുയോജ്യമായ വിധത്തിൽ പുനർവിന്യസിക്കാൻ അനുമതി നൽകുന്നതും സർക്കാർ പരിഗണിച്ചുവരുകയാണ്.

നിയമഭേദഗതി പ്രാബല്യത്തിൽവരുന്നതോടെ കമ്പനികൾക്ക് തങ്ങളുടെ കീഴിലുള്ള തൊഴിലാളികളെ ഗ്രൂപ്പിന് കീഴിലുള്ള മറ്റു സ്ഥാപനങ്ങളിലേക്ക് മൂന്നു മാസത്തേക്ക് മാറ്റാൻ സാധിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP