Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മസ്‌കറ്റിൽ കൂടുതൽ മേഖലകളിലേക്ക് പെയ്ഡ് പാർക്കിങ് വരുന്നു; റൂവി, സി ബി ഡി, അൽഖുവൈർ, ഖുറം എന്നിവിടങ്ങളിലും പാർക്കിങ് സോണുകൾ

മസ്‌കറ്റിൽ കൂടുതൽ മേഖലകളിലേക്ക് പെയ്ഡ് പാർക്കിങ് വരുന്നു; റൂവി, സി ബി ഡി, അൽഖുവൈർ, ഖുറം എന്നിവിടങ്ങളിലും പാർക്കിങ് സോണുകൾ

മസ്‌ക്കറ്റ്: മസ്‌കറ്റിൽ കൂടുതൽ മേഖലകളിലേക്ക് പെയ്ഡ് പാർക്കിങ് വരുന്നു. നഗരത്തിൽ കൂടുതൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന റൂവിസി.ബി.ഡി, അൽ ഖുവൈർ, ഖുറം എന്നിവിടങ്ങളിലാണ് കൂടുതൽ പെയ്ഡ് പാർക്കിങ് സ്ഥാപിക്കുകയെന്ന് നഗരസഭ വ്യക്തമാക്കി.വരുമാന വർദ്ധനവും അലക്ഷ്യമായുള്ള കാർ പാർക്കിങ് ഒഴിവാക്കലുമാണ് അധികൃതർ ലക്ഷ്യം വയ്ക്കുന്നത്.

എന്നാൽ, പ്രദേശങ്ങളിലെ താമസക്കാർക്കും ഓഫീസ് ജീവനക്കാർക്കും വ്യവസായ സ്ഥാപനങ്ങൾക്കും ഇതു തിരിച്ചടിയാകും. മാസത്തിൽ വലിയ തുക പാർക്കിംഗിന് മാത്രമായി ചെ ലവഴിക്കേണ്ടിവരും.കഴിഞ്ഞ വർഷമാണ് പാർക്കിങ് നിരക്ക് നഗരസഭ വർദ്ധിപ്പിച്ചത്.

ഷോപ്പിംങ് കേന്ദ്രങ്ങൾക്ക് സമീപത്തെ പൊതു പാർക്കിംഗുകൾ പെയ്ഡ് പാർക്കിംഗാക്കുന്നത് ഉപഭോക്താക്കളെ അകറ്റുന്നതിന് കാരണമാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP