Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒമാനിൽ വിദ്യാർത്ഥികൾക്കും ഇനി പാർട്ട് ടൈം ജോലിക്ക് പോകാം; രാവിലെ 6 മുതൽ വൈകിട്ട് ആറ് വരെയുള്ള സമയങ്ങളിൽ 15 മുതൽ 18 വയസ്സുവരെയുള്ള വിദ്യാർത്ഥികൾക്ക് ജോലി ചെയ്യാൻ അനുമതി

ഒമാനിൽ വിദ്യാർത്ഥികൾക്കും ഇനി പാർട്ട് ടൈം ജോലിക്ക് പോകാം; രാവിലെ 6 മുതൽ വൈകിട്ട് ആറ് വരെയുള്ള സമയങ്ങളിൽ 15 മുതൽ 18 വയസ്സുവരെയുള്ള വിദ്യാർത്ഥികൾക്ക് ജോലി ചെയ്യാൻ അനുമതി

മസ്‌കത്ത്: ഒമാനിൽ വിദ്യാർത്ഥികൾക്കും ഇനി പാർട്ട് ടൈം ജോലിക്ക് പോകാം. പാർട്ട്‌ടൈം ജോലിക്ക് അനുമതി നൽകുന്ന നിയമത്തിലെ ചില വ്യവസ്ഥകളിൽ മാറ്റംവരുത്തിയതാണ് വിദ്യാർത്ഥികൾക്കും ഗുണമാകുന്നത്.

പാർട്ട്‌ടൈം ജോലിക്ക് അനുമതി നൽകുന്നവരുടെ പട്ടികയിൽ വിദ്യാർത്ഥികളെയും ജോലിയിൽനിന്ന് വിരമിച്ചവരെയും ഉൾക്കൊള്ളിച്ചതാണ് പ്രധാന മാറ്റംതൊഴിലുടമകൾക്ക് 15 മുതൽ 18 വയസ്സുവരെയുള്ള വിദ്യാർത്ഥികൾ, പെൻഷനർമാർ, തൊഴിലന്വേഷകർ എന്നിവരെ പാർട്ട്‌ടൈം ജോലിക്ക് നിയോഗിക്കാമെന്ന് മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. രാവിലെ ആറു മുതൽ വൈകീട്ട് ആറ് വരെയായിരിക്കണം തൊഴിൽ സമയം.

പാർട്ട്‌ടൈം ജോലിക്കാരുടെ ശതമാനം സ്വദേശിവത്കരണ നിരക്കിന്റെ (20 ശതമാനം) മുകളിൽ പോകരുത്. ഏതെങ്കിലും സർക്കാർ, സ്വകാര്യ സ്‌കൂളുകളിൽ എന്റോൾ ചെയ്തവരും 15ന് മുകളിൽ പ്രായമുള്ളവരുമാകണം വിദ്യാർത്ഥികൾ. 40/2017 മന്ത്രിതല ഉത്തരവ് പ്രകാരം നിജപ്പെടുത്തിയിരിക്കുന്ന തൊഴിലുകളിൽ മാത്രമേ ഇവരെ നിയോഗിക്കാൻ പാടുള്ളൂ.

വിദ്യാർത്ഥിയുടെ രക്ഷാകർത്താവിന്റെ അനുമതി ആവശ്യമാണ്. സ്‌കൂൾ വിദ്യാർത്ഥികൾക്ക് ജോലി അവധി ദിവസങ്ങളിലായിരിക്കണം. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവരുടെ പാർട്ട്‌ടൈം ജോലിസമയം അവധി ദിവസങ്ങളിലോ ക്ലാസിന് ശേഷമുള്ള സമയങ്ങളിലോ ആയിരിക്കണം. പാർട്ട്‌ടൈം ജോലിയുടെ പേരിൽ വിദ്യാഭ്യാസ സ്ഥാപനം ഏർപ്പെടുത്തിയിരിക്കുന്ന ആനുകൂല്യങ്ങൾ എടുത്തുമാറ്റരുതെന്നും മന്ത്രാലയം അറിയിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP