Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന റിയൽ എസ്റ്റേറ്റ് ബ്രോക്കർമാർക്കെതിരെ നടപടിയുമായി ഒമാൻ; അനുമതിയില്ലാതെ വസ്തുഇടപാടുകൾക്ക് ഇടനില നില്ക്കുന്നവർക്ക്‌ തടവും പിഴയും ഉറപ്പ്

ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന റിയൽ എസ്റ്റേറ്റ് ബ്രോക്കർമാർക്കെതിരെ നടപടിയുമായി ഒമാൻ; അനുമതിയില്ലാതെ വസ്തുഇടപാടുകൾക്ക് ഇടനില നില്ക്കുന്നവർക്ക്‌ തടവും പിഴയും ഉറപ്പ്

രാജ്യത്ത് ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന റിയൽ എസ്റ്റേറ്റ് ബ്രോക്കർമാർക്കെതിരെ നടപടിയുമായി അധികൃതർ.പബ്ലിക് പ്രോസിക്യൂഷൻ ആണ് അനധികൃത റിയൽ എസ്റ്റേറ്റ് ബ്രോക്കർമാർക്കെതിരെ കർശന മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ബന്ധപ്പെട്ട വകുപ്പിൽ നിന്നുള്ള അനുമതിയില്ലാതെ പണം വാങ്ങി വസ്തു ഇടപാടുകൾക്ക് മധ്യസ്ഥത നിൽക്കുന്നവർക്ക് ആറു മാസം വരെ തടവും മൂവായിരം റിയാൽ വരെ പിഴയും ശിക്ഷയായി ലഭിക്കും.

വിദേശികൾക്കും ഇത്? ബാധകമാണ്. മസ്‌കത്ത് കേന്ദ്രമായ റിയൽ എസ്റ്റേറ്റ് കമ്പനികൾക്ക് രജിസ്റ്റർ ചെയ്യുന്നതിനായി കഴിഞ്ഞ മെയ് അവസാനം വരെ സമയം നൽകിയിരുന്നു. റിയൽ എസ്റ്റേറ്റ് ബ്രോക്കറേജ് സ്ഥാപനങ്ങളോട് ഫീസ് അടച്ച് പെർമിറ്റ് സ്വന്തമാക്കാൻ കഴിഞ്ഞ വർഷം ഭവന മന്ത്രാലയം നിർദേശിച്ചിരുന്നു.

മസ്‌കത്ത് ഗവർണറേറ്റിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ അഞ്ഞൂറ് റിയാലും പുറത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ മുന്നൂറ് റിയാലുമാണ് പെർമിറ്റിനായി അടക്കേണ്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP