Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പുതിയതായി സലാല ഇന്ത്യൻ സ്‌കൂളിൽ ചേരുന്ന വിദ്യാർത്ഥികളിൽ നിന്നും 50 റിയാൽ വീതം ഈടാക്കും; തുക ഈടാക്കുന്നത് സ്‌കൂൾ വികസന ഫണ്ടിലേക്ക്

പുതിയതായി സലാല ഇന്ത്യൻ സ്‌കൂളിൽ ചേരുന്ന വിദ്യാർത്ഥികളിൽ നിന്നും 50 റിയാൽ വീതം ഈടാക്കും; തുക ഈടാക്കുന്നത് സ്‌കൂൾ വികസന ഫണ്ടിലേക്ക്

ന്ത്യൻ സ്‌കൂൾ സലാലയിൽ പുതിയ അഡ്‌മിഷൻ എടുക്കുന്നവരിൽ നിന്ന് സ്‌കൂൾ വികസന ഫണ്ടിലേക്ക് അമ്പത് റിയാൽ വീതം ഈടാക്കുമെന്ന് അധികൃതർ. നേരത്തെ സ്‌കൂളിന്റെ അധിക ഫീസിനെതിരെ രക്ഷിതാക്കളുടെ പ്രതിഷേധത്തെ തുടർന്ന് 100 റിയാൽ എന്നത് അമ്പത് റിയാൽ ആക്കുകയായിരുന്നു.

ഒരു ഗഡുവായി അടക്കാൻ കഴിയാത്തവർക്ക് മൂന്നും നാലും തവണകളായി അടക്കുന്നതിന് അനുവദിക്കും. നിലവിൽ പഠിച്ച് കൊണ്ടിരിക്കുന്നവരിൽ നിന്ന് വികസന ഫണ്ടിലേക്ക് തുക ഈടാക്കില്ലെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.

ഒമാനിലെ വിവിധ പ്രദേശങ്ങളിലെ രക്ഷിതാക്കളുടെ പ്രതിഷേധത്തെ തുടർന്ന് കൂടുതൽ ചർച്ചകൾക്ക് ശേഷമേ പുതിയ ബാധ്യതകൾ ഏർപ്പെടുത്തുവെന്നാണ് ബന്ധപ്പെട്ടവർ പറഞ്ഞിരുന്നത്. എന്നാൽ സലാല സ്‌കൂളിന്റെ ബിൽഡിങ് ഉൾപ്പടെ നിരവധി നവീകരണ പ്രവർത്തനങ്ങൾക്ക് അടിയന്തിരമായി തുക കണ്ടെത്തിയേ മതിയാകു എന്ന നിലപാടിലാണ് അധികൃതർ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP