Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഒമാനിൽ സർക്കാർ വകുപ്പുകളിൽ ജോലിചെയ്യുന്ന വിദേശികളുടെ മെഡിക്കൽ അവധിയുടെ കാലാവധി ഇനി ഇല്ല; ഇനി പ്രവാസികൾക്ക് ബന്ധപ്പെട്ട വിഭാഗങ്ങളുടെ അനുമതിയോടെ ആവശ്യമുള്ള അവധി

ഒമാനിൽ സർക്കാർ വകുപ്പുകളിൽ ജോലിചെയ്യുന്ന വിദേശികളുടെ മെഡിക്കൽ അവധിയുടെ കാലാവധി ഇനി ഇല്ല; ഇനി പ്രവാസികൾക്ക് ബന്ധപ്പെട്ട വിഭാഗങ്ങളുടെ അനുമതിയോടെ ആവശ്യമുള്ള അവധി

മസ്‌കററ്:ഒമാനിൽ സർക്കാർ ജീവനക്കാരായ പ്രവാസികളുടെ മെഡിക്കൽ അവധിക്കുള്ള കാലപരിധി നീക്കി. നിയമ ഭേദഗതി വരുത്തി സിവിൽ സർവീസ് കൗൺസിലാണ് ഉത്തരവിറക്കിയത്.നാല് മാസം മാത്രമാണ് ഇതുവരെ മെഡിക്കൽ അവധിയായി അനുവദിച്ചിരുന്നത്. പുതിയ ഉത്തരവ് പ്രകാരം ബന്ധപ്പെട്ട വിഭാഗങ്ങളുടെ അനുമതിയോടെ ജോലിക്കാർക്ക് ആവശ്യമുള്ള മെഡിക്കൽഅവധി ലഭിക്കും.

ജൂൺ ആറിനാണ് പുതിയ ഉത്തരവ് പ്രാബല്യത്തിൽവന്നത്. അതത് വിഭാഗങ്ങളുടെ തലവന്മാർക്ക് അവധി ദിവസം നിശ്ചയിക്കാനും അത് ആവശ്യത്തിനനുസരിച്ച് ദീർഘിപ്പിക്കാനും സാധിക്കും. വിശദമായ ചർച്ചകൾക്ക് ശേഷം സിവിൽ സർവ്വീസ് കൗൺസിലാണ് സിവിൽ സർവീസ് നിയമത്തിൽ ഭേദഗതി വരുത്തിയത്. നിയമകാര്യ മന്ത്രാലയം ഇത് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.

2004-ൽ പുറത്തിറങ്ങിയ റോയൽ ഡിക്രി 120 പ്രകാരമാണ് ഇതുവരെ നാലുമാസംവരെ മെഡിക്കൽ അവധി അനുവദിച്ചിരുന്നത്. സർക്കാർ വകുപ്പിലെ വിദേശികളായ ഉദ്യോഗസ്ഥർക്ക് പുതിയ ഉത്തരവ് ഗുണം ചെയ്യുമെന്നാണ് നിഗമനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP