Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഒമാനിൽ 87 വിഭാഗങ്ങളിൽ ഏർപ്പെടുത്തിയിരുന്ന വിസാ നിരോധനം വീണ്ടും നീട്ടി; വിദേശികൾ ഏറെയുള്ള മേഖലകളിൽ ഏർപ്പെടുത്തിയിരുന്ന നിരോധനം നീട്ടിയത് ആറ് മാസത്തേക്ക് കൂടി

ഒമാനിൽ 87 വിഭാഗങ്ങളിൽ ഏർപ്പെടുത്തിയിരുന്ന വിസാ നിരോധനം വീണ്ടും നീട്ടി; വിദേശികൾ ഏറെയുള്ള മേഖലകളിൽ ഏർപ്പെടുത്തിയിരുന്ന നിരോധനം നീട്ടിയത് ആറ് മാസത്തേക്ക് കൂടി

87 വിഭാഗങ്ങളിൽ വിദേശതൊഴിലാളികളെ നിയമിക്കുന്നതിന് മന്ത്രാലയം വിലക്കേർപ്പെടുത്തി യിരുന്ന വിസാ നിരോധനം വീണ്ടും നീട്ടി. മനുഷ്യ വിഭവശേഷി മന്ത്രാലയമാണ് നിരോധനം നീട്ടിയതായി പ്രഖ്യാപിച്ചത്.ആറു മാസമായിരുന്നു ഇതിന്റെ കാലാവധി. ജൂലായ് 30-ന് ഇതവസാനിക്കാനിരിക്കെയാണ് ആറുമാസത്തേക്കുകൂടി വിലക്ക് നീട്ടിയത്.

മീഡിയ, എയർലൈൻസ്, ഇൻഷുറൻസ്, മെഡിക്കൽ, ഐ.ടി, മാനേജ്‌മെന്റ്; തുടങ്ങിയ വിഭാഗങ്ങൾ ഇതിനുകീഴിൽ വരും. എന്നാൽ ഇടത്തരം ചെറുകിട വികസന അഥോറിറ്റിക്ക് കീഴിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന സ്ഥാപനങ്ങൾക്ക് വിലക്ക് ബാധകമാകില്ല.

സ്വദേശിവത്കരണത്തിന്റെ ഭാഗമായി ഒമാൻ സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് നടപടിയുടെ ലക്ഷ്യം. കഴിഞ്ഞ ആറ് മാസത്തിനിടെ 32,000 സ്വദേശികൾ സ്വകാര്യമേഖലയിലെ വിവിധ സ്ഥാപനങ്ങളിൽ നിയമിതരായിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP