Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒമാനിലെ എക്സ്‌പ്രസ്, ടൂറിസം വിസകൾ പൂർണമായും ഓൺലൈൻ വഴിയാക്കി; ഓൺ അറൈവൽ വിസ നിർത്തലാക്കാനും സാധ്യത

ഒമാനിലെ എക്സ്‌പ്രസ്, ടൂറിസം വിസകൾ പൂർണമായും ഓൺലൈൻ വഴിയാക്കി; ഓൺ അറൈവൽ വിസ നിർത്തലാക്കാനും സാധ്യത

മസ്‌കത്ത്: ഒമാനിൽ എക്സ്‌പ്രസ്, ടൂറിസം വിസകൾ പൂർണമായും ഓൺലൈനായി മാറിയതായി വിമാനത്താവള മാനേജ്‌മെന്റ് കമ്പനി വക്താവ് അറിയിച്ചു. പുതിയ മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവള ടെർമിനലിൽ ഓൺ അറൈവൽ വിസ ലഭിക്കുന്നതിന് താൽക്കാലിക കൗണ്ടറും ഏർപ്പെടുത്തിയുണ്ട്.

ഇ-വിസ സംവിധാനത്തെ കുറിച്ച് അറിവില്ലാതെ ഒമാനിലെത്തുന്ന യോഗ്യതയുള്ള രാഷ്ട്രങ്ങളിലെ സഞ്ചാരികൾക്ക് ഈ സേവനം ഉപയോഗിക്കാം. ഇത് വൈകാതെ ഒഴിവാക്കാനാണ് തീരുമാനം.ഇക്കഴിഞ്ഞ 21 മുതലാണ് ടൂറിസ്റ്റ്, എക്സ്‌പ്രസ് വിസകളുടെ അപേക്ഷകൾ സ്വീകരിക്കുന്നതും വിസ അനുവദിക്കുന്നതും പൂർണമായും ഓൺലൈനായി മാറിയത്. ബോധവത്കരണ പ്രവർത്തനങ്ങൾ എല്ലാവരിലേക്കും എത്തുന്നതോടെ ഓൺഅറൈവൽ വിസ കൗണ്ടറുകൾ ഒഴിവാക്കാനാണ് തീരുമാനം.

ഇ-വിസയുമായി എത്തുന്നവർക്ക് എമിഗ്രേഷൻ കൗണ്ടറിലെ നീണ്ട ക്യൂ ഒഴിവാക്കുന്നതിനായി ഇ-വിസാ ഗേറ്റുകളും സ്ഥാപിച്ചിട്ടുണ്ടെന്ന് വിമാനത്താവള മാനേജ്മന്റെ് കമ്പനി പ്രതിനിധി പറഞ്ഞു.evisa.rop.gov.com എന്ന വെബ്‌സൈറ്റ് മുഖേനയാണ് ഇ-വിസക്ക് അപേക്ഷിക്കേണ്ടത്. അപേക്ഷ സമർപ്പിക്കുന്നതും ഫീസ് അടക്കുന്നതും രസീത് പ്രിന്റ് ചെയ്‌തെടുക്കുന്നതുമായ മൂന്നു സ്‌റ്റെപ്പുകൾ മാത്രമാണ് അപേക്ഷയിലുള്ളത്. അഞ്ചു മിനിറ്റിനുള്ളിൽ തന്നെ ഇത് പൂർത്തിയാകുമെന്നും ആർ.ഒ.പി വക്താവ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP