Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇബ്രി, യാങ്ക്വൽ മേഖലകളിൽ അടുത്ത 48 മണിക്കൂറിൽ കുടിവെള്ളം മുടങ്ങുമെന്ന് മുന്നറിയിപ്പ്; വൈദ്യുതി തകരാർ വെള്ളം പമ്പു ചെയ്യുന്നതിന് തടസമായെന്ന് അഥോറിറ്റി

ഇബ്രി, യാങ്ക്വൽ മേഖലകളിൽ അടുത്ത 48 മണിക്കൂറിൽ കുടിവെള്ളം മുടങ്ങുമെന്ന് മുന്നറിയിപ്പ്; വൈദ്യുതി തകരാർ വെള്ളം പമ്പു ചെയ്യുന്നതിന് തടസമായെന്ന് അഥോറിറ്റി

മസ്‌ക്കറ്റ്: സാങ്കേതിക തകരാർ മൂലം ഇബ്രി, യാങ്ക്വൽ മേഖലയിലുള്ളവർക്ക് അടുത്ത 48 മണിക്കൂറിൽ കുടിവെള്ളം മുടങ്ങുമെന്ന് മുന്നറിയിപ്പ്. വാദി അൽഐൻ വെൽസ്, മസറാത്ത് ബേസിൻ എന്നിവിടങ്ങളിൽ വൈദ്യുതി തകരാർ സംഭവിച്ചതിനെ തുടർന്ന് സാങ്കേതിക തടസം ഉണ്ടായെന്നാണ് പബ്ലിക് അഥോറിറ്റി ഫോർ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അറിയിച്ചിരിക്കുന്നത്. കിണറുകളിൽ നിന്ന് വെള്ളം പമ്പു ചെയ്യാൻ ഇതു മൂലം സാധിക്കുന്നില്ലെന്നും അതിനാൽ കുടിവെള്ളം മുടങ്ങുമെന്നുമാണ് മുന്നറിയിപ്പ്.

കുടിവെള്ളം മുടങ്ങുന്നതു മൂലമുള്ള അസൗകര്യങ്ങളുമായി സഹകരിക്കണമെന്നും ഏതെങ്കിലും അടിയന്തിര ഘട്ടം വന്നാൽ 1442 എന്ന കോൾ സെന്റർ നമ്പരിൽ ബന്ധപ്പെടണമെന്നും നിവാസികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അടിയന്തിര നടപടിയെന്നോണം ജനറേറ്ററുകൾ സൈറ്റുകളിൽ സ്ഥാപിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP