1 usd = 64.78 inr 1 gbp = 90.53 inr 1 eur = 79.80 inr 1 aed = 17.64 inr 1 sar = 17.27 inr 1 kwd = 216.06 inr

Feb / 2018
23
Friday

കേരളത്തിലെ ഏറ്റവും വൃത്തിയുള്ള നഗരമായി തെരഞ്ഞെടുക്കപ്പെട്ട കോഴിക്കോട്; ദേശീയ തലത്തിൽ 254ാം സ്ഥാനവും; വൃത്തിയും വെടിപ്പുമുള്ള നഗരങ്ങൾ സൃഷ്ടിക്കാൻ ദേശീയ ശുചിത്വ സർവേ

January 19, 2018 | 01:31 PM | Permalinkകെ അബ്ദു മനാഫ്

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 150ാം ജന്മദിനമായ 2019 ഒക്ടോബർ 2 ഓടെ രാജ്യത്തെ മാലിന്യമുക്തമാക്കാനായി കേന്ദ്ര ഗവൺമെന്റ് നടപ്പിലാക്കുന്ന പദ്ധതിയാണ് ശുചിത്വ ഭാരതം. വൃത്തിക്ക് ജീവിതത്തിൽ എന്നും ഉന്നത സ്ഥാനം നൽകിയിരുന്ന മഹാത്മാ ഗാന്ധിജിക്ക് നൽകാവുന്ന ഏറ്റവും നല്ല ആദരാഞ്ജലിയായിരിക്കും അതെന്നാണ് 2014 ഒക്ടോബർ 2 ന് ശുചിത്വ ഭാരതം പദ്ധതിക്ക് തുടക്കമിട്ടുകൊണ്ട് പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി പറഞ്ഞത്. കേന്ദ്ര കുടിവെള്ള, ശുചീകരണ മന്ത്രാലയം സെക്രട്ടറിയാണ് ദൗത്യത്തിന്റെ കോർഡിനേറ്റർ. ശുചിത്വ ഭാരത ദൗത്യം (ഗ്രാമീണം), ശുചിത്വ ഭാരത ദൗത്യം (നഗരം) എന്നിങ്ങനെ രണ്ട് ഉപ ദൗത്യങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഗ്രാമങ്ങളിൽ ഖര, ദ്രവ്യ മാലിന്യ സംസ്‌കരണത്തിനുള്ള സംവിധാനങ്ങൾ മെച്ചപ്പെടുത്തി ശുചിത്വത്തിന്റെ നിലവാരമുയർത്താനും തുറസ്സായ സ്ഥലങ്ങളിൽ മല മൂത്ര വിസർജ്ജനം നടത്തുന്നത് പൂർണ്ണമായും ഇല്ലാതാക്കാനും ശുചിത്വ ഭാരത പദ്ധതി ലക്ഷ്യമിടുന്നു. നഗരങ്ങളിൽ ശുചിത്വവും വൃത്തിയും പ്രോത്സാഹിപ്പിച്ച് ജീവിതത്തിന്റെ ഗുണനിലവാരം വർദ്ധിപ്പിക്കുക പദ്ധതിയുടെ പ്രധാന ഉദ്ദേശ്യമാണ്. ശാസ്ത്രീയമായ മാലിന്യ സംസ്‌കരണത്തിന് അനുയോജ്യമായ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തുകയും ചെയ്യും.

ശുചിത്വ പ്രവർത്തനങ്ങളിൽ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ഉറപ്പാക്കാനും ഇതിനായി ഏവരും ഒത്തൊരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരിക്കുന്നതിനുമായാണ് കേന്ദ്രഭവന, നഗരകാര്യ മന്ത്രാലയം (നേരത്തേ നഗര വികസന മന്ത്രാലയം) ദേശീയ ശുചിത്വ സർവേ സംഘടിപ്പിക്കുന്നത്. 2016 ലാണ് ദേശീയ ശുചിത്വ സർവേക്ക് തുടക്കമിടുന്നത്. രാജ്യത്തെ 73 നഗരങ്ങളിലാണ് അന്ന് സർവേ നടത്തിയത്. സർവേയുടെ അടിസ്ഥാനത്തിൽ ശുചിത്വ നിലവാരം വിലയിരുത്തി ഈ നഗരങ്ങൾക്ക് ശുചിത്വ റാങ്കിംങും നൽകി. 2017 ൽ സർവേ 434 നഗരങ്ങളിലേക്ക് വ്യാപിപ്പിച്ചു. നഗര ശുചിത്വത്തിനുള്ള ദൗത്യങ്ങൾ സമയബന്ധിതമായും നവീനമായും നടപ്പിലാക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി ഈ വർഷത്തെ സർവേ 4041 നഗരങ്ങളിലേക്ക് വ്യാപിപ്പിച്ചു. 2017 ജനുവരി മുതൽ 2017 ഡിസംബർ വരെയുള്ള സമയത്തെ ശുചിത്വ പ്രവർത്തനങ്ങളാണ് 2018 ലെ സർവേയിൽ അവലോകനം ചെയ്യുക. ശുചിത്വത്തിന്റെ നിലവാരമുയർത്താൻ നഗരങ്ങൾ തമ്മിൽ പരസ്പരം മത്സരമനോഭാവത്തോടെ പ്രവർത്തിക്കാനും അത് വഴി ജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്താനും ഇത് സഹായിക്കും. വൃത്തിയുള്ള നഗരങ്ങളുടെ സൃഷ്ടിക്ക് ഇത് വഴി തെളിക്കും.

സർവേയുടെ പ്രയോജനം പരമാവധി ലഭ്യമാക്കാനും നഗരങ്ങളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനുമായി സർവേയിൽ പങ്കെടുക്കുന്ന നഗരങ്ങൾക്ക് ദേശീയ ശുചിത്വ സർവേയെക്കുറിച്ച് ആവശ്യമായ എല്ലാ വിവരങ്ങളും നൽകുന്നുണ്ട്. സർവേയുടെ മാനദണ്ഡങ്ങൾ, സർവേ നടത്തുന്ന രീതി എന്നിവയെല്ലാം എല്ലാ നഗരങ്ങളെയുംഅറിയിക്കുന്നുണ്ട്. നഗരങ്ങളിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കായി സർവേയെക്കുറിച്ച് വിശദമായ മാർഗരേഖ ഭവന, നഗരകാര്യ മന്ത്രാലയം നൽകിയിട്ടുണ്ട്. സർവേയിൽ ജന പങ്കാളിത്തം ഉറപ്പു വരുത്താനായി സാമൂഹ്യ മാധ്യമങ്ങളും പരമ്പരാഗത മാധ്യമങ്ങളും ഉപയോഗപ്പെടുത്തുന്നുണ്ട്.

മൂന്നു ഘട്ടങ്ങളായാണ് ശുചിത്വ സർവേ നടത്തുന്നത്. മൂന്നു ഘട്ടങ്ങളിലുമായി ആകെ 4000 മാർക്കാണ് പരമാവധി നൽകുക. ഇതിൽ ഒന്നാം ഘട്ടത്തിൽ സേവനങ്ങൾ നൽകുന്നതിലെ പുരോഗതി വിലയിരുത്തുന്നു. തദ്ദേശ സ്ഥാപനങ്ങൾ നൽകുന്ന വിവരങ്ങൾ അധിഷ്ഠിതമാക്കിയാണ് ഈ വിലയിരുത്തൽ. തദ്ദേശ സ്ഥാപനങ്ങളിൽ ഇതിനായി ചുമതലപ്പെടുത്തിയ നോഡൽ ഓഫീസർമാർ സർവേക്കായി നൽകിയ ചോദ്യങ്ങൾക്ക് ഉത്തരം സമർപ്പിക്കണം. പ്രവർത്തനങ്ങൾ അവർ തന്നെ സ്വയം വിലയിരുത്തും. 1400 മാർക്കാണ് ഈ വിഭാഗത്തിൽ നൽകുക. ഉൽപ്പാദിപ്പിക്കുന്ന ഖര, ദ്രവ്യ മാലിന്യത്തിന്റെ അളവ്, അവ സംസ്‌കരിക്കുന്നതിനുള്ള മാർഗങ്ങൾ, ഉറവിട മാലിന്യ സംസ്‌കരണ മാർഗങ്ങൾ, മാലിന്യം നീക്കം ചെയ്യുന്നതിന് അവലംബിക്കുന്ന രീതി, അതിനായി നിയോഗിച്ച ജീവനക്കാരെക്കുറിച്ചുള്ള വിവരങ്ങൾ, തുറസ്സായ സ്ഥലത്തെ മല മൂത്ര വിസർജ്ജനം നിർമ്മാർജ്ജനം ചെയ്യാൻ സ്വീകരിച്ച നടപടികൾ, സാമൂഹിക ശുചിമുറികൾ, സ്‌കൂളിലെ ശുചിത്വ കമിറ്റി സംബന്ധിച്ച വിവരങ്ങൾ എന്നിവയെല്ലാം ഈ ചോദ്യങ്ങളിലുൾപ്പെടുന്നു.

രണ്ടാം ഘട്ടത്തിൽ നേരത്തേ നൽകിയ വിവരങ്ങളുടെ പരിശോധന നടക്കും. നൽകിയ വിവരങ്ങളിൽ എന്തെങ്കിലും പൊരുത്തക്കേട് കണ്ടെത്തുകയാണെങ്കിൽ നെഗറ്റീവ് മാർക്കുണ്ടാവും. നേരത്തേയുള്ള സ്‌കോറിൽ നിന്ന് ഈ മാർക്ക് കുറയ്ക്കും. ഇതിനായി നേരിട്ട് സ്ഥലങ്ങൾ സന്ദർശിച്ച് വിവരങ്ങൾ ശേഖരിക്കും. ഇതിന് പരമാവധി 1200 മാർക്കാണ് നൽകുക. സർവേയിൽ പങ്കെടുക്കുന്ന നഗരങ്ങളിലെ ചേരി പ്രദേശങ്ങൾ, അവയുടെ പരിസര പ്രദേശങ്ങൾ, ആസൂത്രണം ചെയ്ത് നിർമ്മിച്ച കോളനികൾ, ആസൂത്രണം ചെയ്യാതെ നിർമ്മിച്ചിട്ടുള്ള കോളനികൾ, പ്രധാന പൊതു സ്ഥലങ്ങൾ, പ്രധാന ചന്തകൾ, ആരാധനാ കേന്ദ്രങ്ങൾ, പ്രധാന റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, വലിയ തോതിൽ മാലിന്യം ഉൽപ്പാദിപ്പിക്കുന്ന ഹോട്ടലുകൾ, ഹാളുകൾ, പൊതു ശുചി മുറികൾ എന്നിവ സർവേ സംഘം പരിശോധിക്കും. നേരത്തേ നിശ്ചയിച്ചായിരിക്കില്ല ഈ പരിശോധന. വീടുകൾ, കടകൾ എന്നിവിടങ്ങളിൽ നിന്നും വിവര ശേഖരണം നടത്തും. 5 ലക്ഷത്തിൽ കുറവ് ജന സംഖ്യയുള്ള നഗരങ്ങളിൽ 12 ജനവാസകേന്ദ്രങ്ങളിൽ സർവേ സംഘം പരിശോധന നടത്തും. നഗരത്തിന്റെ വിവിധ മേഖലകളിലുള്ള ജനവാസകേന്ദ്രങ്ങളാണ് സന്ദർശിക്കുക. 5 ലക്ഷത്തിൽക്കൂടുതൽ ജനസംഖ്യയുള്ള നഗരങ്ങളിൽ 24 ജനവാസ കേന്ദ്രങ്ങളിൽ പരിശോധന നടത്തും. നേരിട്ട് വസ്തുകകൾ കണ്ടു മനസ്സിലാക്കിയാണ് രണ്ടാം ഘട്ടത്തിൽ മാർക്കു നൽകുന്നത്.

മൂന്നാം ഘട്ടത്തിൽ അതാത് നഗരങ്ങളിലെ ജനങ്ങളുടെ പ്രതികരണം നേരിട്ട് ശേഖരിക്കും. നേരിട്ടും സ്വച്ഛതാ ആപ് വഴിയും വിവരങ്ങൾ ശേഖരിക്കും. നഗരങ്ങളിലെ ജനസംഖ്യയുടെ 0.1 ശതമാനത്തിൽ നിന്നെങ്കിലും വിവരങ്ങൾ ശേഖരിക്കും. ഇതിനായി പ്രേേത്യക ചോദ്യാവലി ഉപയോഗിക്കും. നഗരത്തിലെ ശുചീകരണ പ്രവർത്തനങ്ങളെക്കുറിച്ചും മാലിന്യ നീക്കത്തിൽ സംതൃപ്തരാണോ എന്നീ ചോദ്യങ്ങൾക്കെല്ലാം ജനങ്ങളിൽനിന്ന് ഉത്തരം ശേഖരിക്കും. ഇതിന് 1400 മാർക്കാണ്. ഈ മൂന്ന് ഘട്ടങ്ങളിൽ നേടിയ മാർക്ക് അനുസരിച്ചാണ് അന്തിമ സ്‌കോർ തീരുമാനിക്കുക.

സർവേയിൽ മികച്ച സ്‌കോർ നേടാൻ നഗരങ്ങൾ മത്സരിക്കുമ്പോൾ സ്വാഭാവികമായും അവിടുത്തെ ശുചിത്വ നിലവാരം ഉയരും. അതു തന്നെയാണ് ഈ സർവേയിലൂടെ ലക്ഷ്യമിടുന്നതും. 2017 ലെ ദേശീയ ശുചിത്വ സർവേയിൽ 37 ലക്ഷം ജനങ്ങൾ പങ്കാളികളായി. 421 പേരാണ് രാജ്യത്തെ വിവിധ നഗരങ്ങളിലെ സർവേ നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകിയത്. 297 നഗരങ്ങളിൽ 100 ശതമാനവും വീടുകളിൽനിന്ന് നേരിട്ട് മാലിന്യങ്ങൾ ശേഖരിക്കുന്നതിനുള്ള സൗകര്യമുണ്ടായിരുന്നുവെന്ന് സർവേയിൽ കണ്ടെത്തി.

166 നഗരങ്ങളിൽ മാലിന്യം നീക്കം ചെയ്യുന്ന 70% വാഹനങ്ങളും ജി.പി.എസ് സംവിധാനം വഴി ട്രാക്ക് ചെയ്യാൻ സാധിക്കുമായിരുന്നു. 2582 പൊതു, സാമൂഹിക ശുചിമുറികൾ സംഘം പരിശോധിച്ചു. 2560 ജനവാസ കേന്ദ്രങ്ങളും സർവേ സംഘം സന്ദർശിച്ചു. സർവേയുടെ ഏകീകൃത വിലയിരുത്തലിനായി 55 അംഗങ്ങളടങ്ങുന്ന, 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം സജ്ജമായിരുന്നു.

സർവേയുടെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ ഏറ്റവും വൃത്തിയുള്ള നഗരമായി മദ്ധ്യ പ്രദേശിലെ ഇൻഡോർ തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം സ്ഥാനം മദ്ധ്യ പ്രദേശിലെ തന്നെ ഭോപ്പാൽ കരസ്ഥമാക്കി. വിശാഖപട്ടണം, സൂറത്ത്, മൈസൂരു, തിരുച്ചിറപ്പള്ളി, ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ, നവി മുംബൈ, തിരുപ്പതി, വഡോദര എന്നിവയാണ് മൂന്നു മുതൽ 10 വരെ സ്ഥാനങ്ങളിൽ. 2016 ലെ സർവേയിൽ പങ്കെടുത്ത നഗരങ്ങളിൽ ഭൂരിപക്ഷവും 2017 ൽ തങ്ങളുടെ റാങ്കിങ് മെച്ചപ്പെടുത്തി.

കേരളത്തിലെ ഏറ്റവും വൃത്തിയുള്ള നഗരമായി തെരഞ്ഞെടുക്കപ്പെട്ടത് കോഴിക്കോടാണ്. സർവേയിൽ 254ാം സ്ഥാനമാണ് കോഴിക്കോടിന്. കൊച്ചി (271), പാലക്കാട് (286), ഗുരുവായൂർ (306), തൃശൂർ (324), കൊല്ലം (365), കണ്ണൂർ (366), തിരുവനന്തപുരം (372), ആലപ്പുഴ (380) എന്നിങ്ങനെയാണ് മറ്റ് നഗരങ്ങളുടെ റാങ്കിങ്.

2018 ലെ ശുചിത്വ സർവേ വിജയകരമായി പൂർത്തിയാക്കുന്നതിന് 1400 പേർക്ക് പരിശീലനം നൽകിയിട്ടുണ്ട്. 40 കോടി ജനങ്ങൾ ഇത്തവണ സർവേ നടപടികളുടെ പരിധിയിൽ വരും. സർവേയുടെ ആദ്യ ഘട്ടത്തിന് ഇതിനകം തുടക്കമായിക്കഴിഞ്ഞു. ശുചിത്വവുമായി ബന്ധപ്പെട്ട സംശയങ്ങൾ ഉന്നയിക്കാൻ ഇതുവരെ 49 ലക്ഷം പേർ സ്വച്ഛതാ അപ് ഡൗൺലോഡ് ചെയ്തിട്ടുണ്ട്. ഇതുവരെ 43.5 ലക്ഷം പരാതികൾ നഗരങ്ങളിലെ തദ്ദേശ ഭരണ സ്ഥാപനങ്ങൾ പരിഹരിച്ചു കഴിഞ്ഞു.

ശുചിത്വ ഭാരതമെന്ന ലക്ഷ്യത്തിലേക്ക് മത്സര ബുദ്ധിയോടെ മുന്നേറാൻ രാജ്യത്തെ നഗരങ്ങൾക്ക് കരുത്തു പകരുകയാണ് ദേശീയ ശുചിത്വ സർവേ. ശുചിത്വത്തെക്കുറിച്ച് ബോധവത്കരണം നടത്താനും ശുചീകരണ പ്രവർത്തനങ്ങൾക്കുമായി ഈ മാസം 16 മുതൽ 31 വരെ കേന്ദ്ര ഗവൺമെന്റ് ഓഫീസുകളിൽ ശുചിത്വ പക്ഷാചരണം സംഘടിപ്പിക്കുന്നുണ്ട്. ജന പങ്കാളിത്തത്തോടെ വൃത്തിയുള്ള ഇന്ത്യ സൃഷ്ടിച്ച് മഹാത്മാഗാന്ധിയുടെ സ്വപ്നം യാഥാർത്ഥ്യമാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര ഗവൺമെന്റ്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
വി എസ് സ്റ്റെപ് തെറ്റി വീഴുമെന്ന് തോന്നിയപ്പോൾ ഞാൻ ഓടിച്ചെന്നു....; അടുത്തെത്തിയതും ഒരു പൊട്ടിത്തെറി; തന്നോട് ആരാടോ ഇങ്ങോട്ട് വരാൻ പറഞ്ഞത് കടക്കു പുറത്ത്...; ഏതു ആക്രോശത്തിലും പതറാതെ വി എസിനൊപ്പവും നിലപാടിനൊപ്പവും നിൽക്കുക എന്ന കമ്മ്യൂണിസ്റ്റ് ബോധമാണ് എന്നെ പിന്തിപ്പിക്കാതിരുന്നത്;ഒരു സംസ്ഥാന സമ്മേളത്തിന്റ വിങ്ങുന്ന സ്മരണ......; വിഎസിന്റെ പേഴ്‌സൺ സ്റ്റാഫ് അംഗമായിരുന്ന സുരേഷ് കുറിക്കുന്നത് ഇങ്ങനെ
സൈലന്റ് വാലിയിലെത്തുന്ന കമിതാക്കളെ ഭീഷണിപ്പെടുത്തും; ദേശീയോദ്യാനത്തിൽ വരുന്നവരെ സദാചാരവും പഠിപ്പിക്കും; സാധനങ്ങൾ വിൽക്കാനെത്തുന്ന അന്യനാട്ടുകാരെ കുട്ടികളെ പിടിത്തക്കാരാക്കി പീഡിപ്പിച്ച് രസിക്കും; മധുവിനെ ജീവിക്കുന്ന കാട്ടിൽ നിന്ന് പിടിച്ചിറക്കി കൊണ്ടുവന്നതും ഈ കൂട്ടായ്മ തന്നെ; മോഷണക്കുറ്റത്തിന് ആദിവാസി യുവാവിനെ തല്ലിചതച്ചത് കവലയിലിട്ടും; അട്ടപ്പാടിയിലെ ക്രൂര കൊലയ്ക്ക് പിന്നിൽ മുക്കാലി ഡ്രൈവേഴ്‌സ് ഇഡിസി അംഗങ്ങൾ തന്നെ
കടുകുമണ്ണ ഊരിലെ മൂപ്പന്റെ സഹോദരിയുടെ മകൻ; മനുഷ്യരെ ഭയമുള്ള മാനസിക രോഗം; താമസിച്ചിരുന്നത് കടത്തിണ്ണയിലും കുറ്റിക്കാട്ടിലും പുഴക്കരയിലും കല്ലുഗുഹയിലും; വിശക്കുമ്പോൾ മാത്രം നാട്ടിലേക്ക് വരുന്ന പ്രകൃതം; മോഷണം തൊഴിലുമായിരുന്നില്ല; തല്ലിക്കൊന്നത് അരിയും ഭക്ഷണസാധനങ്ങളും കട്ടുവെന്ന കള്ളം പറഞ്ഞും; മർദ്ദിച്ച് കൊന്നത് ഡ്രൈവർമാരടക്കമുള്ള ക്രിമിനൽ ഗുണ്ടാ സംഘം; അട്ടപ്പാടിയിലെ ആൾക്കൂട്ട കൊലയിൽ ലജ്ജിച്ച് തലതാഴ്‌ത്തി സാംസ്‌കാരിക കേരളം
അമ്മയില്ലാത്ത പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചത് അതിക്രൂരമായി; പൊലീസുകാർ കണ്ണടച്ചപ്പോൾ പ്രതിയാകാതെ വീണ്ടും സൗദിയിലെ മർച്ചന്റ് നേവിയിൽ ജോലിക്കെത്തി; ചുമട്ടു തൊഴിലാളിയായ അച്ഛനെ ധിക്കരിച്ച് കോളനികളിൽ അന്തിയുറങ്ങിയ മകൻ; അനാശാസ്യവും മദ്യപാനവും അവധിക്കാലത്തെ വിനോദവും; കുറ്റിച്ചലിൽ അദ്ധ്യാപികയെ ആസിഡ് ഒഴിച്ചതുകൊടുംക്രിമിനൽ; പിടിയിലായ സുബീഷ് സൗദി മർച്ചന്റ് നേവിയിലെ സീമാൻ
ചെറുരാജ്യങ്ങളുടെ ഭരണാധികാരികൾ വരുമ്പോൾ പോലും വിമാനത്താവളത്തിൽ പോയി സ്വീകരിക്കന്ന മോദി എന്തുകൊണ്ട് കനേഡിയൻ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ സഹമന്ത്രിയെ അയച്ചു...? മൂന്ന് കുട്ടികളും ഭാര്യയുമായി കൈ കൂപ്പി എത്തിയ പയ്യൻ പ്രധാനമന്ത്രിക്ക് ആകെ നിരാശ; ഇന്ത്യ-കാനഡ ബന്ധം കൂടുതൽ വഷളാവുമെന്ന് വിദേശ മാധ്യമങ്ങൾ
സ്വർണ്ണാഭരണം മോഷണം പോയെന്നത് കള്ളക്കഥ; ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് ഉഭയസമ്മത പ്രകാരവും; പരാതിക്കിടയാക്കിയ അഭിപ്രായ ഭിന്നതിയിൽ വികാരിക്കും ബംഗ്ലാദേശിനിക്കും മിണ്ടാട്ടമില്ല; സിംബാബ് വേക്കാരേയും ചോദ്യം ചെയ്‌തേക്കും; പരാതിക്കാരി ഉറച്ചു നിന്നാൽ അച്ചൻ കുടുങ്ങും; പള്ളി മേടിയിലെ പീഡനത്തിൽ നിറയുന്നത് ഹണിട്രാപ്പ് തന്നെ; ഫാ തോമസ് താന്നിനിൽക്കും തടത്തിൽ ഊരാക്കുടുക്കിൽ
ബൈബിളിനകത്തു കണ്ട 'രാഖി' സത്യം പറഞ്ഞു; സ്വകാര്യ സ്‌കൂൾ അദ്ധ്യാപികയെ ആസിഡൊഴിച്ച് ആക്രമിച്ചത് പ്രണയം മൂത്ത്; വിരൂപിയായാൽ അന്യമതക്കാരിയെ തനിക്ക് തന്നെ സ്വന്തമാക്കാമെന്ന് മർച്ചന്റ് നേവിക്കാരൻ സ്വപ്നം കണ്ടു; കപ്പലിൽ ഉപയോഗിക്കുന്ന ആസിഡുമായി സൗദിയിൽ നിന്നെത്തിയത് കല്ല്യാണം മുടക്കാൻ; കുറ്റിച്ചലിലെ ആസിഡ് ആക്രമണത്തിൽ പരുത്തിപ്പള്ളിക്കാരൻ സുബീഷ് വേണുഗോപാൽ അറസ്റ്റിൽ; പ്രതിയിലേക്ക് പൊലീസെത്തിയത് സമർത്ഥമായ നീക്കങ്ങളിലൂടെ
ഫയൽ ഒപ്പിട്ടശേഷം, അടുത്ത നിമിഷം മന്ത്രി എന്നെ ചുംബിച്ചു; ഒരു നിമിഷം ഞെട്ടുകയും ആഴക്കടലിൽ പെട്ടെന്നവണ്ണം ഉലയുകയും ചെയ്തു; ഒച്ചവച്ച് ആളെക്കൂട്ടാനുള്ള അവിവേകം എനിക്കുണ്ടായില്ല; വൈപ്‌സ് കൊണ്ട് കൈ തുടച്ച് നീരസം പ്രകടിപ്പിച്ച് ഞാനിറങ്ങിപ്പോന്നു; സെക്രട്ടറിയേറ്റിലെ ഓഫീസിൽ വെച്ച് മന്ത്രിയിൽ നിന്നും ലൈംഗികാതിക്രമം നേരിടേണ്ടി വന്നത് ഫേസ്‌ബുക്കിൽ എഴുതി മുൻ പിആർടി ഉദ്യോഗസ്ഥ
സാം എബ്രഹാമിനെ കൊന്നത് ഭാര്യയും കാമുകനും ചേർന്ന് തന്നെ; സോഫിയയും അരുൺ കമലാസനനും കുറ്റക്കാരെന്ന് കണ്ടെത്തി കോടതി; വികാരരഹിതനായി വിധി കേട്ട് ഒന്നാം പ്രതി; സോഫിയ വിധി കേട്ടതും ജയിലിലേക്ക് മടങ്ങിയതും പൊട്ടിക്കരഞ്ഞ്; ശാസ്ത്രീയ തെളിവുകൾ പരിശോധിച്ച് കോടതി നിഗമനത്തിലെത്തിയത് 14 ദിവസത്തെ വിചാരണയ്‌ക്കൊടുവിൽ; മെൽബണെ ഞെട്ടിച്ച മലയാളി കൊലയിൽ ശിക്ഷ തീരുമാനിക്കാനുള്ള വാദം അടുത്ത മാസം 21ന് തുടങ്ങും
രാകേഷ് എങ്ങനെ ഡയസിലിക്കുന്നുവെന്ന് മന്ത്രി ബാലനോട് ചോദിച്ചത് പാച്ചേനി; സിപിഎം പ്രതിനിധിയായെന്ന് ജയരാജൻ നൽകിയ മറുപടി തിരിച്ചടിച്ചു; ജനപ്രതിനിധികളെ വിളിച്ചിട്ടില്ലല്ലോ എന്ന ചോദ്യത്തിന് മുന്നിൽ മന്ത്രിമാർ പതറി; കെസി ജോസഫിനേയും സണ്ണി ജോസഫിനേയും കെഎം ഷാജിയേയും എത്തിച്ച് യുഡിഎഫിന്റെ മിന്നൽ ആക്രമണവും; സമാധാന ചർച്ച പൊളിഞ്ഞത് ഭരണക്കാരുടെ പിടിപ്പുകേടിൽ
രാമചന്ദ്രന് ജാമ്യം നിന്നത് സുഷമാ സ്വരാജ് തന്നെ; ചർച്ചകൾക്ക് നേതൃത്വം നൽകിയത് ദുബായിലെ ഇന്ത്യൻ അംബാസിഡർ; മോചനത്തിനായി അഹോരാത്രം പണിയെടുത്തത് ദുബായിലെ ബിജെപി എൻആർഐ സെൽ നേതാവ്; ഷെട്ടിയുടെ 100 മില്ല്യണും തുണയായി; ഇനി സെറ്റിൽ ചെയ്യാൻ അവശേഷിക്കുന്നത് ഡൽഹിക്കാരന്റെ കടം മാത്രം; എല്ലാവരും കൈവിട്ടു ജയിലിൽ കഴിഞ്ഞ അറ്റ്‌ലസ് രാമചന്ദ്രനെ ഇന്ത്യ നേരിട്ട് പുറത്തിറക്കുന്നത്‌ ഇങ്ങനെ
ഓഡി കാർ വാങ്ങാനായി 53ലക്ഷവും ഇന്ത്യയിലും യുഎയിലും നേപ്പാളിലും ബിസിനസ് തുടങ്ങാൻ 7.7കോടിയും അടക്കം 13 കോടി കൈപ്പറ്റി ദുബായിൽ നിന്നും മുങ്ങി; പണം തിരിച്ചു പിടിക്കാൻ നടത്തിയ നീക്കങ്ങൾ എല്ലാം പരാജയപ്പെട്ടപ്പോൾ പരാതിയുമായി രംഗത്ത്; ഇന്റർപോളിന്റെ സഹായത്തോടെ പിടിക്കുമെന്നായപ്പോൾ ഒത്തുതീർപ്പ് ചർച്ചകളുമായി നെട്ടോട്ടം; ഉന്നതനായ സിപിഎം നേതാവിന്റെ മകനെന്ന് മനോരമ പറയുന്നത് കോടിയേരിയുടെ മകനെ കുറിച്ചെന്ന് റിപ്പോർട്ടുകൾ
ഉറക്കത്തിൽ ആരോ ചുണ്ടിൽ സ്പർശിക്കുന്നതായി തോന്നി; ഞെട്ടി ഉണർന്ന് ബഹളം വച്ചിട്ടും ആരും സഹായിച്ചില്ല; പ്രതികരണവും പ്രതിഷേധവും ഫേസ്‌ബുക്കിൽ മാത്രം; കൺമുന്നിൽ ഒരു പെൺകുട്ടി ആക്രമിക്കപ്പെട്ടാൽ ആരും തിരിഞ്ഞ് നോക്കില്ല; സിനിമയിലെ സുഹൃത്തുക്കൾ മാത്രമാണ് പൊലീസിനെ വിളിക്കാനും പിടികൂടാനും സഹായിച്ചത്: മാവേലി യാത്രയിലെ ദുരനുഭവം മറുനാടനോട് വിവരിച്ച് സനൂഷ
പതിമൂന്ന് കോടിയുടെ തട്ടിപ്പ് കേസിൽ കുടുങ്ങി ദുബായിൽ നിന്ന് മുങ്ങിയത് കോടിയേരിയുടെ മകൻ തന്നെ; പ്രതിസ്ഥാനത്തുള്ളത് ബിനീഷിന്റെ സഹോദരൻ ബിനോയ്; രവി പിള്ളയുടെ വൈസ് പ്രസിഡന്റ് മുങ്ങിയത് ദുബായ് പൊലീസ് അഞ്ച് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തപ്പോൾ; പാർട്ടി സെക്രട്ടറിയുടെ മൂത്തമകനെ രക്ഷിക്കാൻ മുതലാളിമാർ പണം മുടക്കാത്തത് പിണറായിയുടെ പച്ചക്കൊടി കിട്ടാത്തതിനാൽ; പരാതി ഗൗരവമായെടുത്ത് സിപിഎം കേന്ദ്ര നേതൃത്വം
മോഹൻലാലിനെ കാത്തിരിക്കുന്ന പ്രശ്‌നങ്ങൾ കിറുകൃത്യമായി പറഞ്ഞു; ദിലീപിന്റെ സമയം വെളിപ്പെടുത്തലും ശരിയായി; ഇപ്പോൾ കോടിയേരി ബാലകൃഷ്ണൻ കുടുംബത്താൽ ദുഃഖിക്കുന്നുവെന്ന പ്രവചനവും ഫലിച്ചു; 'ആസ്വാമി' എന്ന് വിളിച്ചു പുച്ഛിച്ച മലയാളികൾ ഇപ്പോൾ 'അയ്യോസ്വാമി എന്നായി വിളി; സ്വാമി ഭദ്രാനന്ദ ഭാവി പറയുന്നതിലെ കൃത്യത ചർച്ചയാക്കി സോഷ്യൽ മീഡിയ
ചെറുരാജ്യങ്ങളുടെ ഭരണാധികാരികൾ വരുമ്പോൾ പോലും വിമാനത്താവളത്തിൽ പോയി സ്വീകരിക്കന്ന മോദി എന്തുകൊണ്ട് കനേഡിയൻ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ സഹമന്ത്രിയെ അയച്ചു...? മൂന്ന് കുട്ടികളും ഭാര്യയുമായി കൈ കൂപ്പി എത്തിയ പയ്യൻ പ്രധാനമന്ത്രിക്ക് ആകെ നിരാശ; ഇന്ത്യ-കാനഡ ബന്ധം കൂടുതൽ വഷളാവുമെന്ന് വിദേശ മാധ്യമങ്ങൾ