67 കോടി മുടക്കി യൂസഫലി ഉണ്ടാക്കിയത് 1000 കോടി; അനാഥമായത് 347 കുടുംബങ്ങൾ; ഖജനാവിൽ നിന്നും ചോർന്നത് 900 കോടി, നിരപ്പാക്കിയത് 26 ഏക്കർ കടൽ ഭൂമി: യൂസഫലിക്ക് വേണ്ടി വല്ലാർപ്പാടത്തെ മുടിപ്പിച്ചവർ അദാനിക്ക് വേണ്ടി വിഴിഞ്ഞത്തെ മുടിപ്പിക്കുമ്പോൾ..
August 10, 2016 | 01:14 PM | Permalink

സി ആർ നീലകണ്ഠൻ
ആർക്കും തൊടാനാവാത്ത ആൾദൈവങ്ങളെ പോലെയാണ് എം എ യൂസഫലി. മഹാനായ മനുഷ്യ സ്നേഹിയായാണ് അദ്ദേഹം അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ സ്ഥാപനങ്ങളിലെ ജീവനക്കാർ പറയുന്ന പരാതി വാർത്തയാക്കിയിൽ പോലും വർഗീയ വിഷയമാക്കി ചിലർ വളർത്തും. ഇടതിനും വലതിനും ബിജെപിക്കുമൊക്കെ ഒരോ പോലെ ഇഷ്ടമാണ് യൂസഫലിയെ. അദ്ദേഹത്തിനെ പോലെ നല്ലവനായ ഒരു മനുഷ്യ സ്നേഹിയെ കേരളം കണ്ടിട്ടില്ല എന്ന് പ്രചരിപ്പിക്കാൻ മാദ്ധ്യമങ്ങൾക്കും തിരക്കാണ്. ഈ ഇമേജ് നിർമ്മാണത്തിനിടയിൽ അദ്ദേഹം കേരളത്തെ കെള്ളയടിക്കുന്നത് തുടർന്നു. കൊച്ചിയുടെ മുഖച്ഛായ മാറുമെന്ന് പറഞ്ഞ് തുടങ്ങിയ വല്ലാർപ്പാടം കണ്ടെയ്നർ ടെർമിനലിൽ ലാഭം ഉണ്ടാക്കിയത് യൂസഫലി മാത്രമാണ്. വിഴിഞ്ഞത്തിന്റെ പേരിൽ നമ്മൾ വ്യാജസ്വപ്നം കാണുമ്പോൾ വല്ലാർപ്പാടത്തിന്റെ സ്ഥിതി അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
ഈ വിഷയത്തെ കുറിച്ച് ആധികാരികമായി പഠിച്ചപ്രമുഖ പരിസ്ഥിതി പ്രവർത്തകനും ആം ആദ്മി പാർട്ടിയുടെ സംസ്ഥാന കൺവീനറുമായ സി ആർ നീലകണ്ഠൻ മറുനാടന് വേണ്ടി എഴുതിയ ലേഖനമാണിത്. ഈ ലേഖനം കണ്ണു തുറന്നു വായിച്ച ശേഷം പരിസ്ഥിതി വിരുദ്ധരും വികസന വാദികളും യൂസഫലി ഭക്തന്മാരും പ്രതികരിക്കുമെന്ന് കരുതുന്നു.- എഡിറ്റർ
മൂവായിരം കോടിയുടെ ഒരു മഹാ പദ്ധതിയെന്ന രീതിയിൽ ഒന്നര പതിറ്റാണ്ട് മുമ്പ് കൊച്ചിയിൽ നടപ്പാക്കാൻ ആരംഭിച്ചതാണ് ഈ പദ്ധതി. നിലവിലുള്ള കൊച്ചി തുറമുഖത്തിന്റെ വികസനവും അതിലേക്കു വിദേശത്ത് നിന്നുമുള്ള വൻ കപ്പലുകൾ ( മദർ ഷിപ്പ്) വരുന്നു. അവയിലെ കാര്ഗോകളെ ചെറിയ കപ്പലുകളിലേക്കു മാറ്റുന്നു.തിരിച്ചും ചെറിയ കപ്പലുകളിൽ വന്നെത്തുന്ന കാർഗോകൾ വലിയ കപ്പലിൽ കയറ്റി അയക്കുന്നു. കപ്പലുകളുടെ അന്താരാഷ്ട്ര യാത്ര ചാനലിൽ നിന്നും അധികം ദൂരത്തല്ല കൊച്ചിയെന്നതിനാൽ കൊളംബോയിൽക്കൂടി പോകുന്ന കപ്പലുകൾ ഇതുവഴി വരാൻ ധാരാളം സാധ്യതകൾ ഉണ്ടെന്നതിനാൽ സാമ്പത്തികമായി ഇത് വാൻ വിജയമാകുമെന്നും വിദഗ്ധരെന്നവകാശപ്പെട്ട പലരും സ്ഥാപിക്കുകയും ചെയ്തു.
എന്നാൽ അന്ന് തന്നെ ഈ ലേഖകനെപ്പോലുള്ള ചിലർ ഇതിന്റെ ചില പ്രശ്നങ്ങൾ ഉന്നയിച്ചിരുന്നു. പ്രധാനമായും ഈ നിർമ്മാണം ഒരു വിദേശകമ്പനിയായ ദുബായ് പോർട്ട് വേൾഡ് എന്ന കമ്പനിക്കായിരിക്കുമെന്നതിനാൽ അറബിക്കടലിന്റെ റാണി യായ കൊച്ചി തുറമുഖം ഒരു ബഹുരാഷ്ട്രസ്ഥാപനന്തിന്റെ നിയന്ത്രണത്തിലാകില്ല? ഒരു പൊതുമേഖലാ സ്ഥാപനമായ കൊച്ചി തുറമുഖത്തിന്റെ സ്വകാര്യവൽക്കരണമല്ലേ ഇത് വഴി നടത്തുന്നത്? ഈ നയങ്ങളെ എതിർക്കുന്ന ഇടതുപക്ഷത്തിനെങ്കിലും എതിർപ്പുണ്ടാകേണ്ടതല്ലേ ? ( അന്ന് ഈയുള്ളവൻ ഇടതുപക്ഷത്തായിരുന്നു). കപ്പൽ ചാലിന് 18 മീറ്റർ ആഴ്മ വേണമെന്നതിനാൽ അത്രയും മണ്ണെടുക്കുക വഴി തീരത്ത് കടലാക്രമണം ശക്തിപ്പെട്ടില്ലേ? കരാർ പുറത്തുവന്നപ്പോൾ ചാലിനായി മണ്ണെടുക്കേണ്ട ചുമതല തുറമുഖ ട്രസ്റ് എന്ന പൊതുമേഖലാ സ്ഥാപനത്തിനാകുമ്പോൾ അതിന്റെ ഭാരം അവരെ വലക്കില്ല? ഈ പദ്ധതിക്കായി റോഡും റെയിലും നിർമ്മിക്കാൻ അനേകം കുടുംബങ്ങളെ കുടിയിറക്കേണ്ടി വരില്ലേ? അവർ എന്ത് ചെയ്യും? കൊച്ചിയും സമീപ പ്രദേശങ്ങളും വലിയ ഭൂമാഫിയയുടെ പിടിയിലാണ്. സ്വന്തമായുള്ള വീട് പോയാൽ പകരം ഭൂമി വാങ്ങുക എളുപ്പമല്ല. നിരവധി പേർക്ക് തുറമുഖത്തിലും പുറത്തുമായുള്ള തൊഴിൽ നഷ്ടമാകില്ല? അവരെ എങ്ങനെ പുനരധിവസിപ്പിക്കും?
ഇത്തരം എല്ലാ ചോദ്യങ്ങളേയും വികസനവിരുദ്ധരുടെ, പരിസ്ഥിതിവാദികളുടെ ജകുലപനങ്ങളാണെന്നായിരുന്നു പൊതു മറുപടി. ഇത്ര ബ്രഹത്തായ ഒരു പദ്ധതി വരുമ്പോൾ നഗരത്തിന്റെ മുഖച്ചയായ മുഖ ഛായ തന്നെ മാറും. കൊച്ചി ഒരു ദുബായിയോ സിംഗപ്പൂരോ ആകും. പതിനായിരക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ വരും. വൻ വ്യാപാരസമുച്ചയങ്ങൾ വരും. പ്രതിദിനം ആയിരക്കണക്കിന് കണ്ടെയ്നറുകൾ തുറമുഖത്തേക്കും പുറത്തേക്കും ഗതാഗതം നടത്തും. ഇതിനായി തൊള്ളായിരം കോടി രൂപ ചെലവിൽ ഒരു കിലോമീറ്റർ നീളത്തിൽ ഒരു റെയിൽ പാലം നിർമ്മിക്കണം. ടെർമിനൽ പ്രവർത്തനം തുടങ്ങിയാൽ കണ്ടെയ്നറുകളുടെ ഒഴുക്ക് ( മിനുട്ടിൽ ഒന്നെന്ന രീതിയിൽ) ഉണ്ടാകും. ഇത് താങ്ങാൻ നൂറു മീറ്ററെങ്കിലും വീഥിയിൽ ഭൂമി എടുത്ത് എട്ടു വർ രോടെങ്കിലും നിർമ്മിക്കണം. ഇതിനാണ് വൻതോതിൽ കുടിയൊഴിക്കൽ നടക്കണം. ഒരു വലിയ വികസന പദ്ധതി വരുമ്പോൾ കുറച്ചു പരിസ്ഥിതി നാശമൊക്കെ ഉണ്ടാകും. ഇതിനെ എതിർക്കുന്നത് പരിസ്ഥിതി മൗലികവാദമാണ്. കുടിയിറക്കപ്പെടുന്നവരുടെ കാര്യം ചിന്തിച്ചു ഇത്തരം വികസനം മുടക്കാൻ കഴിയില്ല. അത് വരുമ്പോൾ നോക്കാം.
ഈ നിലപാടുകൾ എടുത്തത് കേവലം വലതുപക്ഷ കക്ഷികളോ അവരെ പിന്താങ്ങുന്ന മാദ്ധ്യമങ്ങളോ മാത്രമല്ല, കൊച്ചി തുറമുഖത്തിൽ വമ്പൻ ട്രേഡ് യൂണിയൻ നേതാക്കൾ അടക്കമുള്ളവരായിരുന്നു. വൻകിട പത്രങ്ങളെല്ലാം മാസത്തിൽ ഒന്നെന്ന നിലയിൽ ഗംഭീര ഫീച്ചറുകൾ ഇറക്കി. അതിൽ വന്ന കളർ രേഖാചിത്രങ്ങൾ കണ്ടാൽ ആരുടെയും കണ്ണ് തള്ളിപ്പോകും.ടെർമിനൽ പ്രവർത്തനം തുടങ്ങിയാൽ കണ്ടെയ്നറുകളുടെ ഒഴുക്ക് ( മിനുട്ടിൽ ഒന്നെന്ന രീതിയിൽ) ഉണ്ടാകും. ഇത് താങ്ങാൻ നൂറു മീറ്ററെങ്കിലും വീഥിയിൽ ഭൂമി എടുത്ത് എട്ടു വർ രോടെങ്കിലും നിർമ്മിക്കണം. ഇതിനാണ് വൻതോതിൽ കുടിയൊഴിക്കൽ നടക്കണം. ഒരു വലിയ വികസന പദ്ധതി വരുമ്പോൾ കുറച്ചു പരിസ്ഥിതി നാശമൊക്കെ ഉണ്ടാകും. ഇതിനെ എതിർക്കുന്നത് പരിസ്ഥിതി മൗലികവാദമാണ്.
പദ്ധതിക്ക് വേണ്ടി വലിയ വാചകമടിയോടെ, നൂറു കണക്കിന് കുടുംബങ്ങളെ കുടിയിറക്കി നിർമ്മിച്ച റെയിലിലുടെ കഴിഞ്ഞ നാല് വർഷങ്ങൾക്കിടയിൽ ഒരൊറ്റ തീവണ്ടി പോലും ഓടി യിട്ടില്ല. പാളവും പാലവും ദുരന്തസ്മാരകം മാത്രം. ചെലവായ തൊള്ളായിരം കോടി പോയത് മിച്ചം. ഈ പദ്ധതിക്ക് റെയിലും റോഡും നിർമ്മിക്കാൻ വേണ്ടി 316 കുടുംബങ്ങളെ കുടിയൊഴിച്ചു. ഇതിനായി വലിയ തോതിൽ ഹിംസ തന്നെ നടത്തി. തുച്ഛമായ പണം കോടതിയിൽ കെട്ടി വച്ച് കൊണ്ട് മൂലമ്പിള്ളിയിൽ പതിമൂന്നു കുടുംബങ്ങളെ ഇറക്കി വിടുന്ന ദയനീയ ദൃശ്യങ്ങളാണ് ഈ പദ്ധതിക്കെതിരെ മാദ്ധ്യമങ്ങൾ നടത്തിയ കാര്യമായ ഒരേ ഒരു ഇടപെടൽ. അത് മറച്ചു പിടിക്കാൻ അവർക്കു കഴിയാത്ത വിധം ഭീഭത്സമായിരുന്നു. ആ ജനങ്ങൾ നടത്തിയ സമരങ്ങളുടെ ഫലമായാണ് നാല്പത്തൊന്നു ദിവസങ്ങൾ പിന്നിട്ടപ്പോൾ ഒരു പുനരധിവാസ പാക്കേജെങ്കിലും പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറായത്. എ സർക്കാർ ചിലതു ചെയ്തു. പിന്നെ തുടർന്നില്ല. പിന്നീട് വന്ന സർക്കാർ വലിയ പ്രഖ്യാപനങ്ങൾ നടത്തിയത് മാത്രം. പിന്നെയും സർക്കാർ മാറി. കുടിയിറക്കപ്പെട്ടിട്ടു എട്ടു വർഎസ്എം പിന്നിട്ടപ്പോൾ മൊത്തം 316 കുടുംബാന്ഗളിൽ സ്വന്തമായി വീട് വച്ച് ജീവിക്കാനായത് അമ്പതിൽ താഴെ കുടുംബങ്ങൾക്ക് മാത്രം.
ഇതെല്ലാം കഴിഞ്ഞു ഇപ്പോൾ എന്താണ് ഈ വികസനത്തിന്റെ അവസ്ഥ? ഒന്നാം കക്ഷിയായ തുറമുഖട്രസ്ററ് അക്ഷരാർത്ഥത്തിൽ കുത്തുപാള എടുത്തിരിക്കുന്നു. ശമ്പളവും പേശാനും കൊടുക്കാൻ പണമില്ല. ഒട്ടനവധി കരാർ ജോലിക്കാർ പണിയില്ലാതെ പുറത്തു പോയി. കപ്പൽച്ചാൽ ഒരുക്കുന്നതിന് മണ്ണ് മാന്താൻ സ്വന്തം ആസ്തി വിൽക്കേണ്ട അവസ്ഥയാണ് അവരുടേത്. വരുമാനത്തിന്റെ മൂന്നിലൊന്നു അവർക്കു നൽകാമെന്ന വ്യവസ്ഥയിലാണ് ദുബായ് കാമപണിയുമായുള്ള കരാറിലെ വ്യവസ്ഥ. പക്ഷെ വരുമാനം വേണ്ടേ? വല്ലാർപ്പാടാണ് അവർ ഉയർത്തിയിരിക്കുന്നു ക്രെയിനുകളിൽ കാക്കകൾ കൂട് കൂട്ടിയിരിക്കുന്നു. ഇവർ പ്രവചിച്ചത് പോലെ കണ്ടെയിനറുകൾ ഒന്നും കൊച്ചി തുറമുഖത്ത് വരുന്നില്ല. കപ്പൽ ചാലിന് ആഴം കൂട്ടണമത്രേ. പക്ഷെ അങ്ങനെ ചെയ്താൽ കൊച്ചിയും തീരപ്രദേശങ്ങളും കടലെടുത്തു പോകുമെന്ന് തീർച്ചയുള്ളതിനാൽ പരിസ്ഥിതി മന്ത്രാലയം അനുമതി നൽകുന്നില്ല.കബോട്ടാഷ് ഇനത്തിൽ സർക്കാരിന് കിട്ടേണ്ട ചുങ്കം മുഴുവൻ ഒഴിവാക്കി കൊടുത്തിട്ടും ഒരു ഫലവുമില്ല.
പദ്ധതിക്ക് വേണ്ടി വലിയ വാചകമടിയോടെ, നൂറു കണക്കിന് കുടുംബങ്ങളെ കുടിയിറക്കി നിർമ്മിച്ച റെയിലിലുടെ കഴിഞ്ഞ നാല് വർഷങ്ങൾക്കിടയിൽ ഒരൊറ്റ തീവണ്ടി പോലും ഓടി യിട്ടില്ല. പാളവും പാലവും ദുരന്തസ്മാരകം മാത്രം. ചെലവായ തൊള്ളായിരം കോടി പോയത് മിച്ചം.
ഈ സത്യാവസ്ഥകൾ ഒരു മാദ്ധ്യമങ്ങളും തുറന്നു പറയുന്നില്ല. എന്ന് തന്നെയുമല്ല ഇതിനേക്കാൾ സാമ്പത്തികവും പാരിസ്ഥിതികവും സാമൂഹ്യവുമായ ദുരന്തമാകാൻ പോകുന്ന വിഴിഞ്ഞം ടെർമിനലിന് വേണ്ടി അവർ കുഴലൂത്തുന്നു.അതിനെ കുറിച്ചുള്ള ചർച്ചകളിൽ ആരെങ്കിലും വല്ലാർപാടം ടെര്മിനലിനെക്കുറിച്ചു പറഞ്ഞാൽ അത് ശ്രദ്ധിക്കാതെ വികസനത്തെപ്പറ്റി പറയും മാദ്ധ്യമങ്ങളും രാഷ്ട്രീയ നേതാക്കളും മറ്റും.പിന്നീട് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായെന്നും അത് മറികടക്കാൻ ട്രസ്റ്റിന് കീഴിലുള്ള ഈ ഭൂമികൾ വിൽക്കാൻ കേന്ദ്ര കപ്പൽ മന്ത്രാലയ ത്തിനോട് അനുമതി തേടി. ഈ ഭൂമികൾ തുറമുഖാവശ്യങ്ങൾക്കു ഉപയോഗ യോഗ്യമല്ലെന്ന കാരണം കാണിച്ചാണ് ഇതിനായി ടെണ്ടർ വിളിക്കാൻ അനുമതി ചോദിച്ചത്. ഇതിൽ ഒന്നായിരുന്നു ബോൾഗാട്ടിയിലെ പത്തു ഹെക്ടറും. അതായതു തുറമുഖവശ്യത്തിനു ഉതകില്ലെന്നു നന്നായറിഞ്ഞിട്ടു തന്നെയാണ് ഈ നികത്തൽ നടത്തിയതെന്നു വ്യക്തം.
എന്നാൽ ഈ പദ്ധതികൊണ്ട് നേട്ടമുണ്ടാക്കിയ ചിലരുണ്ട്. ഇതിന്റെ നിർമ്മാണത്തിൽ അഴിമതി നടത്തിയ നേതാക്കളും ഉദ്യോഗസ്ഥരും മാത്രമല്ല ഇങ്ങനെ നേട്ടമുണ്ടാക്കിയത്. ഇവർക്കൊക്കെ താൽക്കാലിക നേട്ടങ്ങൾ മാത്രം. എന്നാൽ യഥാർത്ഥ ഗുണഭോക്താക്കളുടെ പേര് പോലും പറയാൻ മാദ്ധ്യമങ്ങളോ നേതാക്കളോ ഒരിക്കലും തയ്യാറാവുകയില്ല. ആ ചരിത്രം ഒന്ന് നോക്കാം. ഈ പദ്ധതിയുടെ മറവിൽ കൊച്ചി തുറമുഖ ട്രസ്റ്റിന്റെ സഹായത്തോടെ, മുൻകൈയിൽ നടത്തിയ വൻ കൊള്ള ആരും ശ്രദ്ധിക്കാതെ പോയി. 2005 6 ലാണ് കൊച്ചി തുറമുഖട്രസ്ററ് എട്ടിടങ്ങളിലായി അനേകം ഹെക്ടർ കായൽ നികത്തി. റാംസർ പ്രദേശമെന്ന നിലയിൽ സംരക്ഷിക്കപ്പെടേണ്ടതാണ് വേമ്പനാട്ടുകായൽ. കേരളത്തയിലെ ഏറ്റവും ആകർഷണീയമായ ടൂറിസ്റ്റു കേന്ദ്രങ്ങളിൽ ഒന്നായ ബോൾഗാട്ടി ദ്വീപിനോട് ചേർന്നാണ് ഇതിലെ ഒരു നിയമവിരുദ്ധനികത്തൽ. പത്തു ഹെക്ടറിലധികം (26 ഏക്കർ) ഇവിടെ നികത്തി. ഭൂമിക്കിവിടെ പൊന്നിന്റെ വിലയാണ്.
ഇതിനായി അധികാരികളിൽ നിന്നും തുറമുഖട്രസ്ററ് മുൻകൂർ അനുമതിയൊന്നും വാങ്ങിയിരുന്നില്ല. പിന്നീട് അനുമതിക്ക് അപേക്ഷ നൽകുമ്പോഴും പദ്ധതിയുടെ വിശദാംശങ്ങൾ നൽകിയില്ല. തുറമുഖവുമായി ബന്ധപ്പെട്ട ആവശ്യമെന്ന നിലയിൽ ഇളവുണ്ടെന്നതിനാൽ സോപാധികമായ അനുമതിയാണ് തീരദേശ മാനേജ്മെന്റ് അഥോറിറ്റി നൽകിയത്. എന്നാൽ ഈ നികത്തിയ ഭൂമി കൊച്ചി തുറമുഖത്ത് നിന്നും വളരെയേറെ ദൂരെയായിരുന്നു. ഇത്തരത്തിൽ എട്ടിടങ്ങളിൽ കായൽ നികത്തിയിരുന്നു. ഈ നീക്കങ്ങളെല്ലാം ചില സ്വകാര്യതാല്പര്യങ്ങൾ സംരക്ഷിക്കാനായിരുന്നു എന്ന് അന്ന് ആരും അറിഞ്ഞിരുന്നില്ല.
പിന്നീട് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായെന്നും അത് മറികടക്കാൻ ട്രസ്റ്റിന് കീഴിലുള്ള ഈ ഭൂമികൾ വിൽക്കാൻ കേന്ദ്ര കപ്പൽ മന്ത്രാലയ ത്തിനോട് അനുമതി തേടി. ഈ ഭൂമികൾ തുറമുഖാവശ്യങ്ങൾക്കു ഉപയോഗ യോഗ്യമല്ലെന്ന കാരണം കാണിച്ചാണ് ഇതിനായി ടെണ്ടർ വിളിക്കാൻ അനുമതി ചോദിച്ചത്. ഇതിൽ ഒന്നായിരുന്നു ബോൾഗാട്ടിയിലെ പത്തു ഹെക്ടറും. അതായതു തുറമുഖവശ്യത്തിനു ഉതകില്ലെന്നു നന്നായറിഞ്ഞിട്ടു തന്നെയാണ് ഈ നികത്തൽ നടത്തിയതെന്നു വ്യക്തം. അനുമതി കിട്ടിയപ്പോൾ ടെണ്ടർ ക്ഷണിച്ചു.
ഒരൊറ്റ വ്യക്തി മാത്രമാണ് കൊട്ടേഷൻ നൽകിയത്. യൂസഫലി എം.ഇ, ഇ എം കെ ഇ മാൻഷൻ, നാട്ടിക പി.ഓ, തൃശൂർ. നിയമപ്രകാരം വീണ്ടും ടെണ്ടർ ചെയ്യേണ്ടതാണ്. പക്ഷെ അതിനു നിൽക്കാതെ ഇവർക്ക് ഭൂമി പാട്ടത്തിനു നൽകാൻ തീരുമാനിക്കുകയായിരുന്നു. 2010 സെപ്റ്റംബർ ആറിന് ചേർന്ന ട്രസ്റ്റിന്റെ ബോർഡ് യോഗമാണ് ഈ തീരുമാനമെടുത്തത്. പ്രസ്തുത ഭൂമിയിൽ ഹോട്ടലുകൾ, റിസോർട്ടുകൾ, കൺവെൻഷൻ സെന്ററുകൾ, ഷോപ്പിങ് മാളുകൾ, വ്യാപാരത്തിനും ഓഫീസുകൾക്കും വേണ്ടിയുള്ള കെട്ടിടങ്ങൾ,അനുബന്ധ സൗകര്യങ്ങൾ മുതലായവ നിർമ്മിക്കാനുള്ള അനുമതിയാണ് നൽകിയത്. അതെ വര്ഷം നവംബർ 26 നു 10 .59 ഹെക്ടർ ഭൂമിക്കുള്ള പാട്ടക്കരാർ അംഗീകരിച്ചു നൽകി.
ഇത് നൽകുമ്പോൾ ട്രസ്റ്റിന് നന്നായി അറിയാമായിരുന്നു ആ ഭൂമി നികത്തനുള്ള അനുമതി സോപാധികമായിരുന്നു എന്നും തുറമുഖവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കു മാത്രം എന്നതാണ് നിബന്ധന എന്നും. ഈ പാട്ടക്കരാർ വഴി അനുമതി ലംഘിക്കപ്പെടുകയാണെന്നും അവർക്കു നന്നായി അറിയാമായിരുന്നു. ഏതു നിയമവ്യവസ്ഥകളും മറികടന്നു കൊണ്ട് തനിക്കാവശ്യമായ അനുമതി നേടാൻ കഴിയുമെന്ന ഉറപ്പു ഇത് ഒപ്പിടുമ്പോൾ സ്വകാര്യ കമ്പനിക്കും അന്നുണ്ടായിരുന്നു എന്ന് വ്യക്തം.ഈ ഭൂമിക്കു ഇദ്ദേഹം കോട്ടു ചെയ്തിരുന്ന വില 67. 40 കോടി രൂപയായിരുന്നു. ഒരൊറ്റ കൊട്ടേഷൻ മാത്രമേ ഉണ്ടായിരുന്നുള്ളു എങ്കിലും അവർ നൽകുന്ന വില മത്സരാധിഷ്ഠിതമാണെന്നു ടെണ്ടർ കമ്മിറ്റി വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് പാട്ടത്തിനു നൽകിയതെന്ന് ന്യായീകരിച്ചു. 2012 ആഗസ്റ്റിൽ കമ്പനി (ലുലു കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്റർ പ്രൈവറ് ലിമിറ്റഡ്) നൽകിയ രേഖകളും ഡ്രോയിങ്ങുകളും അനുസരിച്ചു അവിടെ നിർമ്മിക്കുന്നത് ഇനി പറയുന്നവയാണ്
ഈ ഭൂമിക്കു ഇദ്ദേഹം കോട്ടു ചെയ്തിരുന്ന വില 67. 40 കോടി രൂപയായിരുന്നു. ഒരൊറ്റ കൊട്ടേഷൻ മാത്രമേ ഉണ്ടായിരുന്നുള്ളു എങ്കിലും അവർ നൽകുന്ന വില മത്സരാധിഷ്ഠിതമാണെന്നു ടെണ്ടർ കമ്മിറ്റി വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് പാട്ടത്തിനു നൽകിയതെന്ന് ന്യായീകരിച്ചു. 2012 ആഗസ്റ്റിൽ കമ്പനി (ലുലു കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്റർ പ്രൈവറ് ലിമിറ്റഡ്) നൽകിയ രേഖകളും ഡ്രോയിങ്ങുകളും അനുസരിച്ചു അവിടെ നിർമ്മിക്കുന്നത് ഇനി പറയുന്നവയാണ്: 12 നിലകളുള്ള ഒരു ഹോട്ടലിന്റെ തറ വിസ്തീർണം 36930 ചതു. മീറ്റർ .387 ച. മീറ്റർ വിസ്തീർണമുള്ള മൂന്നു ഹോട്ടൽ വില്ലകൾ, മൂന്ന് നിലകളും 35536 ച. മീറ്റർ വിസ്തീർണവുമുള്ള ഒരു കൺവെൻഷൻ സെന്റർ, 713ച. മീറ്റർ വിസ്തീർണമുള്ള ഒരു ഷോപ്പിങ് മാൾ , സബ് സ്റ്റേഷൻ, മാലിന്യസംസ്കരണത്തിനും മഴവെള്ള ശേഖരണത്തിനുമുള്ള സൗകര്യങ്ങൾ, ഓഫിസുകൾ മുതലായവ. ഇതിൽ നിന്നും ചില പ്രധാന വസ്തുതകൾ ഇവർ മറച്ചു വച്ചു. ഇതോടൊപ്പം 572 വീടുകൾ നിർമ്മിക്കാനും ഇവർക്ക് പദ്ധതി ഉണ്ടായിരുന്നു. ഇതിനായി ഭൂമിയുടെ നല്ലൊരു ഭാഗം നീക്കി വക്കുകയും ചെയ്തിരുന്നു. ഈ ഓരോ വീടിനും ഒന്നര മുതൽ രണ്ട് കോടി രൂപ വരെ വിലയുണ്ട്. പ്രത്യേകിച്ചും ഈ ടൂറിസ്റ്റു സങ്കേതത്തിൽ ഇതിലും വില കൂടാനാണ് സാധ്യത. മുമ്പ് പറഞ്ഞ എല്ലാ വ്യാപാരസ്ഥാപനങ്ങൾക്കും പുറമെയുള്ള ഈ മറച്ചു വച്ച പദ്ധതിയിൽ നിന്ന് മാത്രം ലാഭം ആയിരം കോടി രൂപയെങ്കിലുമാകും. ഈ ഭൂമിക്കായി ഇവർ ആകെ നൽകിയത് എഴുപതു കോടിയിൽ താഴെ മാത്രം. അതും നിയമം ലംഘിച്ചും പരിസ്ഥിതിക്ക് വാൻ നാശം വരുത്തിയും. ഈ ലാഭക്കൊള്ള തന്നെയാണ് ഈ കച്ചവടത്തിന്റെ പ്രേരണയും.ഇരു കൂട്ടരും അറിഞ്ഞുകൊണ്ട് നടത്തിയ തട്ടിപ്പാണിത്.
പാട്ടഭൂമി മറുപാട്ടത്തിനു നൽകാം, ഇങ്ങനെ നൽകുന്നതിന് ഉടമസ്ഥന്റെ മുൻകൂർ അനുമതി വേണ്ട, കരാർ പുതുക്കുന്നതിന് പ്രത്യേക വ്യവസ്ഥ വക്കാതിരിക്കുക വഴിയും മറുപാട്ടത്തിനു നല്കാമെന്ന തിലൂടെയും ഇത് സ്ഥിരമായി സ്വകാര്യ കമ്പനിയുടെ നിയന്ത്രണത്തിലാകും, എത്ര തവണ വേണമെങ്കിലും കരാർ പുതുക്കാം, സ്വകാര്യ വ്യക്തിക്ക് ഭൂമി പണയപ്പെടുത്തി എത്ര തുക വേണമെങ്കിലും കടമെടുക്കാം, ഇതിനും മുൻകൂർ അനുമതി വേണ്ട, സ്വകാര്യ പാർട്ടി യാതൊരു വിധ സെകുരിറ്റി നിക്ഷേപവും നൽകേണ്ടതില്ല...കരാറിന്റെ ഉള്ളിലേക്ക് കടന്നാൽ കാര്യങ്ങൾ കുറേക്കൂടി വ്യക്തമാകും. തികച്ചും ഏകപക്ഷീയമായ കരാറാണിത്. പാട്ടഭൂമി മറുപാട്ടത്തിനു നൽകാം, ഇങ്ങനെ നൽകുന്നതിന് ഉടമസ്ഥന്റെ മുൻകൂർ അനുമതി വേണ്ട, കരാർ പുതുക്കുന്നതിന് പ്രത്യേക വ്യവസ്ഥ വക്കാതിരിക്കുക വഴിയും മറുപാട്ടത്തിനു നല്കാമെന്ന തിലൂടെയും ഇത് സ്ഥിരമായി സ്വകാര്യ കമ്പനിയുടെ നിയന്ത്രണത്തിലാകും, എത്ര തവണ വേണമെങ്കിലും കരാർ പുതുക്കാം, സ്വകാര്യ വ്യക്തിക്ക് ഭൂമി പണയപ്പെടുത്തി എത്ര തുക വേണമെങ്കിലും കടമെടുക്കാം, ഇതിനും മുൻകൂർ അനുമതി വേണ്ട, സ്വകാര്യ പാർട്ടി യാതൊരു വിധ സെകുരിറ്റി നിക്ഷേപവും നൽകേണ്ടതില്ല... ഈ ഭൂമി വച്ച് കടമെടുക്കാമെന്നതിനാൽ തന്നെ ഇത് എന്നെന്നേക്കുമായി പോർട്ട് ട്രസ്റ്റിനു നഷ്ടമാകാനും സാധ്യതയുണ്ട്. ഇവർ എടുക്കുന്ന വായ്പ തിരച്ചടക്കാതിരുന്നാൽ കടം നൽകുന്ന ബാങ്കുകൾക്ക് സ്വന്തമാകും ഭൂമി. കമ്പോളത്തിൽ നേരിട്ട് വിറ്റാൽ തന്നെ ഏറ്റവും കുറഞ്ഞത് അഞ്ഞുറു കോടി രൂപ വില വരുന്ന 26 ഏക്കർ കായൽത്തീരഭൂമി വെറും എഴുപതു കോടിയിൽ താഴെ നൽകി സ്വന്തമാക്കപ്പെടുന്നു എന്നർത്ഥം. ഇത്തരം ഏകപക്ഷീയ വ്യവസ്ഥകൾ വഴി പൊതു സമ്പത്തു കൊള്ളയടിക്കുന്ന ഈ കരാർ വളരെയേറെ അപകടകരമാണെന്ന് നിയമ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഈ ഭൂമിക്കുള്ള പ്രതിവർഷ പട്ടം വെറും ഒരു ലക്ഷത്തി ഏഴായിരം രൂപ മാത്രം. ഈ നിസ്സാര തുക പോലും അടക്കാതിരുന്നാലോ? അതിനുള്ള പിഴ പൂജ്യം രൂപ. എങ്ങനെയുണ്ട് വികസനം?
ചില പരാതികൾ കിട്ടിയതിനെ തുടർന്നു കേരളം തീരദേശ മാനേജ്മെന്റ് അഥോറിറ്റി പരിശോധനക്കായി ഒരു വിദഗ്ധസമിതിയെ നിയോഗിച്ചു. നീറിയിലെ ഡോ. എൻ.ആർ.മേനോൻ, ചീഫ് ടൗൺ പ്ലാനർ ഈപ്പൻ വർഗീസ്, കൊച്ചി സർവകലാശാലയിലെ കുര്യൻ സാജൻ, കേരളം ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിലെ കമലാക്ഷൻ കോക്കൽ എന്നിവരായിരുന്നു സമിതിയിലെ അംഗങ്ങൾ. ഈ നികത്തൽ നടത്തിയത് മുൻകൂർ അനുമതിയില്ലാതെയാണെന്നും ഇവർ കണ്ടെത്തി. തങ്ങൾ പിന്നീട് എല്ലാത്തിനും അനുമതി നേടിയെന്ന വകാശവാദം സമിതി തള്ളി. 2011 ലെ തീരദേശ നിയമം അനുസരിച്ചുള്ള പ്രവർത്തനങ്ങൾ മാത്രമേ അവിടെ നടത്താവൂ എന്നവർ നിർദ്ദേശിച്ചു. അതിനാൽ ഹോട്ടലോ റിസോർട്ടുകളോ മറ്റു ബിസിനസ് സ്ഥാപനങ്ങളോ പാടില്ല. പക്ഷെ പത്മശ്രീ കിട്ടാൻ ഒരു ബുദ്ധി മുട്ടുമില്ലാത്തവർക്കു എന്ത് നിയമം ബാധകമാകും? കോടതിയെ സമീപിച്ചപ്പോൾ ചില കേവല സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി ഹൈക്കോടതി ഹർജി തള്ളി. ഇപ്പോൾ സുപ്രീം കോടതിയെ സമീപിക്കാനുള്ള ശ്രമത്തിലാണ്.
പക്ഷെ ഇതെല്ലാം അവഗണിച്ചുകൊണ്ട് ഓസ്കാർ അവാർഡ് പരിപാടിപോലും നടത്താണ് കഴിയും വിധത്തിൽ ഒരു സമുച്ചയം അവിടെ ഉയർന്നു വരികയാണ്. കൊച്ചി മുങ്ങിയാലെന്തു, തുറമുഖട്രസ്ററ് തകർന്നാലെന്തു, നൂറുകണക്കിന് കുടുംബങ്ങൾ തെരുവിൽ അലഞ്ഞാലെന്തു, സർക്കാരിന്റെ അഥവാ ജനങ്ങളുടെ സമ്പത്തു കൊള്ളയടിക്കപ്പെട്ടാലെന്തു... വികസനം വരുന്നു.. കൊച്ചിക്ക ഭിമാനമായി.