Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ലോകത്ത് ഒരിടത്തും നിപ്പാ വൈറസിന് മരുന്ന് കണ്ടെത്തിയിട്ടില്ലാത്ത സാഹചര്യത്തിൽ എങ്ങനെയാണ് കേരളത്തിലെ രോഗികൾ സുഖം പ്രാപിച്ചത്..?

ലോകത്ത് ഒരിടത്തും നിപ്പാ വൈറസിന് മരുന്ന് കണ്ടെത്തിയിട്ടില്ലാത്ത സാഹചര്യത്തിൽ എങ്ങനെയാണ് കേരളത്തിലെ രോഗികൾ സുഖം പ്രാപിച്ചത്..?

ബാദുഷാ ജമാൽ

നിപ്പാ വൈറസ് ബാധിച്ച് പുതുതായി ആരും ചികിത്സയിൽ ഇല്ലെന്നും ഉള്ള രണ്ട് രോഗികൾ അവസാന ഘട്ട നിരീക്ഷണത്തിൽ ആണെന്നും ആരോഗ്യ വകുപ്പിന്റെ പോസ്റ്റ് കണ്ടു. ഒരുപാട് സന്തോഷവും അഭിമാനവും തോന്നി അത് വായിച്ചപ്പോൾ. എന്നാൽ ആ പോസ്റ്റ് കണ്ടത് മുതൽ ഒരു സാധാരണക്കാരനായ എന്റെ മനസ്സിൽ കുറെ സംശയങ്ങൾ ഉണ്ട്. ഒരുപക്ഷെ എന്റെ അറിവില്ലായ്മ ആവാം.. അറിയുന്നവർ പറഞ്ഞു തരിക.

1, വൈറസ് ബാധിച്ച് പുതുതായി രോഗികൾ ഒന്നും വന്നിട്ടില്ലെന്ന് പറയുമ്പോഴും ഈ രോഗം എങ്ങനെ കേരളത്തിൽ എത്തി എന്നതിനുള്ള വ്യക്തമായ വിവരണം ആരും തന്നെ തന്നിട്ടില്ല.
2 ആദ്യം വവ്വാൽ മുഖേനയാണ് വൈറസ് പടർന്നത് എന്ന് പറഞ്ഞവർ തന്നെ പിന്നീട് അല്ലെന്ന് പറഞ്ഞു. വീണ്ടും അവർ തന്നെ ആണെന്നും പറയുന്നു. സത്യത്തിൽ ഈ വൈറസ് പടരുന്നത് എങ്ങനെയാണ്..?അത്തരത്തിൽ വവ്വാൽ അല്ലാ എന്ന് അറിഞ്ഞപ്പോഴാണ് ചില വിരുതന്മാർ ബ്രോയിലർ കോഴിയാണ് കാരണം എന്ന് തള്ളിയത് അവരെ പൊലീസ് പിടികൂടുകയും ചെയ്തു നല്ല കാര്യം
3 അഥവാ ഇനി നിപ്പാ പടരുന്നത് വവ്വാൽ അല്ല പകരം മനുഷ്യരുമായി കൂടുതൽ ഇടപഴകുന്ന മറ്റ് ജീവികളിലൂടെ ആണെങ്കിൽ വൈറസ് വീണ്ടും പടർന്ന് പിടിക്കാനുള്ള സാധ്യതയും രോഗം കൂടുതൽ തീവ്രമാകാനും കരണമാകില്ലേ..?
4 ലോകരൊഗ്യ സംഘടനാ തന്നെ നിപ്പാ വൈറസിന് ഇതുവരെ മരുന്നുകളൊന്നും കണ്ട് പിടിച്ചിട്ടില്ലെന്ന് പറയുമ്പോഴും കേരളത്തിൽ രോഗം ഭേദമാകുന്നതായി ആരോഗ്യ വകുപ്പ് പറയുന്നു അതെങ്ങനെ..?
5 വിദേശ രാജ്യത്ത് നിന്നും മരുന്ന് എത്തിച്ചതായി അറിഞ്ഞു. എന്നാൽ ആ മരുന്ന് എന്തിനുള്ളതാണെന്നോ ആ മരുന്ന് നൽകിയാൽ രോഗം മാറുമെന്നോ ആരും പറഞ്ഞു കേട്ടില്ല.
6 ലോകത്ത് ഒരിടത്തും നിപ്പാ വൈറസിന് മരുന്ന് കണ്ടെത്തിയിട്ടില്ലാത്ത സാഹചര്യത്തിൽ എങ്ങനെയാണ് കേരളത്തിലെ രോഗികൾ സുഖം പ്രാപിച്ചത്..?
7. ഇനി നിപ്പാ വൈറസ് ബാധ മാറാനുള്ള മരുന്ന് കേരളത്തിലെ വിദഗ്ദരായ ഡോക്ടർമാർ തന്നെ കണ്ടുപിടിച്ചെങ്കിൽ അത് ലോകത്തെ അറിയിക്കേണ്ടതും മരുന്ന് കണ്ടുപിടിച്ചവരെ അഭിനന്ദിക്കുകയും ചെയ്യേണ്ടത് സർക്കാർ അല്ലെ..?
8. നിപ്പാ വൈറസ് ബാധ ഏൽക്കാതിരിക്കാൻ വീട്ടിൽ നിന്നും പുറത്തിറങ്ങാതിരിക്കുക എന്ന് പറഞ്ഞ ആരോഗ്യ വകുപ്പ് തന്നെ ഇപ്പോ നിപ്പാ മാറി എന്നും പറയുന്നു. ഇനി അഥവാ ജനങ്ങളെ സമാധാനിപ്പിക്കാനായി അങ്ങനെ പറഞ്ഞതാണെങ്കിൽ ജനങ്ങൾ വീണ്ടും പഴയപടി അയാൽ രോഗം കൂടുതൽ ആളുകളിലേക്ക് എത്താനുള്ള സാധ്യത കൂടുതൽ അല്ലെ..?
9 ഇനി അഥവാ ആ വടക്കാഞ്ചേരിയും മറ്റുള്ളവരും പറഞ്ഞപോലെ ഇത് മരുന്ന് കമ്പനികളുടെ കളിയാണോ..?
10 രോഗം എങ്ങനെ ഉണ്ടായി എന്ന് കണ്ടെത്താതെ രോഗമുണ്ടാകാതിരിക്കാനുള്ള പ്രതിവിധികളും മുൻകരുതലുകളും എങ്ങനെ എടുക്കും..?
ഇതിനൊക്കെ വ്യക്തമായ മറുപടികൾ തരേണ്ടത് ഇതിന്റെ അധികാരികളും അറിവുള്ളവരുമാണ്.. നല്ല മറുപടികൾ പ്രതീക്ഷിക്കുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP