Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുറ്റവാളികൾക്ക് ശിക്ഷ നടപ്പാക്കാനുള്ള അധികാരം ഇവർക്കാരാണ് നൽകിയത് എന്നെന്താ ചോദിക്കാത്തെ? മോഷണ ആരോപണം ഉണ്ടായത് കോഴിയെ ആയോണ്ടാണോ? അതെന്താ ബീഫിന്റെ രാഷ്ട്രീയം കോഴിയിൽ വേവില്ലേ? അഞ്ചലിലെ ആൾക്കൂട്ടകൊലപാതകം പലർക്കും വാർത്തയാവാത്തതിന് മൂന്ന് കാരണങ്ങളെന്ന് രഞ്ജിത് വിശ്വനാഥ് മേച്ചേരി

കുറ്റവാളികൾക്ക് ശിക്ഷ നടപ്പാക്കാനുള്ള അധികാരം ഇവർക്കാരാണ് നൽകിയത് എന്നെന്താ ചോദിക്കാത്തെ? മോഷണ ആരോപണം ഉണ്ടായത് കോഴിയെ ആയോണ്ടാണോ? അതെന്താ ബീഫിന്റെ രാഷ്ട്രീയം കോഴിയിൽ വേവില്ലേ? അഞ്ചലിലെ ആൾക്കൂട്ടകൊലപാതകം പലർക്കും വാർത്തയാവാത്തതിന് മൂന്ന് കാരണങ്ങളെന്ന് രഞ്ജിത് വിശ്വനാഥ് മേച്ചേരി

രഞ്ജിത് വിശ്വനാഥ് മേച്ചേരി

കേരളത്തിലെ നോൺ കഴിക്കുന്നവരിൽ 99% പേരും കഴിക്കുന്ന മാംസമാണ് കോഴിയുടെത്. 'ബീഫ് കേരളീയന്റെ ദേശീയ ഭക്ഷണം' എന്നൊക്കെയുള്ള രീതിയിൽ തള്ളൂകൾ ഇപ്പൊ ഉണ്ടേലും, അതു വീട്ടിൽ കറി വെച്ചു കഴിക്കുന്നവർ കോഴിയുടെ വെച്ചു നോക്കുമ്പോ വളരെ കുറവാണ്. എന്നിട്ടു കോഴിക്ക് ജി.എസ്.ടിയിൽ നികുതി ഒഴിവാക്കിയപ്പോ കേരളീയർക്ക് അതൊരു പ്രധാന വാർത്തയായില്ല. എന്നാൽ മഹാരാഷ്ട്രയിൽ ഗോവധം നിരോധിച്ചെന്ന് കേട്ടപ്പോ അതിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ കേരളത്തിൽ നടത്താനും മലയാളി മറന്നില്ല.

അവനങ്ങിനെയാണ്..അന്യന്റെ കാര്യങ്ങളിൽ വല്ല്യ താൽപര്യമാണ്. സ്വന്തം വീട്ടിൽ ഉണ്ണാൻ ഇല്ലേല്ലും അടുത്ത വീട്ടിൽ ഇന്നും അത്താഴത്തിനു വെറും കഞ്ഞിയും ചമ്മന്തിയും ആണെന്ന് അവൻ പറഞ്ഞു നടക്കും. അത് അവന്റെ ജീനിന്റെ ആണ്.ഉദാഹരണത്തിന് ഉത്തരേന്ത്യയിൽ കാലി കൊള്ളക്കാർക്കു നേരയുള്ള ഗ്രാമവാസികളുടെ ആക്രമണം എടുക്കാം. എന്നും കേരളീയർ ശക്തമായി പ്രതികരിക്കുന്ന ഒന്നാണ് അത്. ഗ്രാമവാസികളുടെ ഉപജീവന മാർഗമായ കാലികളെ കള്ളന്മാർ കടത്തി കൊണ്ടു പോവുക എന്നത് അവിടെ സാധാരണമായ ഒരു സംഭവമാണു. അതിനെതിരെ പ്രതികരിച്ചു ആയുധധാരികളായ കൊള്ളക്കാരാൽ കൊല്ലപ്പെട്ടവർ അവിടങ്ങളിൽ ഇഷ്ട്ം പോലെയുണ്ട്. ഗ്രാമത്തലവനടക്കം 3 പേർ ആണ് കഴിഞ്ഞ ആഴ്‌ച്ചയും കാലി കൊള്ളക്കാരാൽ കൊല്ലപ്പെട്ടത്.

എന്നാൽ അത് നമ്മടെ പ്രബുദ്ധർക്ക് ഒരു വാർത്തയല്ല. പക്ഷെ ഇതിൽ എങ്ങാൻ കാലി കൊള്ളക്കാർക്കു വല്ലോം സംഭവിച്ചാൽ അവർ ഉറക്കത്തിൽ നിന്നും ചാടി എണീക്കും. ഗ്രാമവാസികളെ ഗോരക്ഷകരും, ആ പ്രതിരോധത്തെ സംഘപരിവാർ ആക്രമണവുമാക്കി കാലി കൊള്ളക്കാർക്കു വേണ്ടി അവർ വിലപിക്കും. പശു ഉൾപ്പെട്ട കേസ് ആയതു കൊണ്ടു വിശ്വാസികളായ എല്ലാ ഹിന്ദുക്കൾക്കും ഈ ആക്രമണത്തിൽ പങ്കുണ്ടാവും..
ഇത് ഉത്തരേന്ത്യയിലെ കാര്യങ്ങൾ.

കേരളത്തിൽ കാലികളുമായി പോയ ലോറി ഗോരക്ഷകർ ആക്രമിച്ചു എന്ന വ്യാജ വാർത്ത ഉണ്ടാക്കിയത് മലയാളത്തിലെ പ്രബുദ്ധ മാധ്യമക്കാർ തന്നെയാണ്. ഗോരാഷ്ട്രീയം സംഘപരിവാർ കേരളത്തിലും നടപ്പാക്കുന്നു എന്നൊക്കെ പറഞ്ഞു അത് പൊലിപ്പിച്ചു. അതിന്റെ പേരിൽ ഒരു പട്ടാളക്കാരന്റെ വീടു വരെ സുടാപ്പികൾ അടിച്ചു പൊളിച്ചു. എന്നാൽ ഇന്നലെ ഇത് പോലെ ഒരു മാംസത്തിന്റെ പേരിൽ നടന്ന ആൾക്കൂട്ട കൊല അവർക്കു വാർത്തയായില്ല. അതിനു പ്രധാനമായും 3 കാരണങ്ങളെ ഒള്ളൂ.

1) സംഭവം നടന്നത് കേരളത്തിൽ..
2) ഇവിടത്തെ മാംസം പശുവല്ല, കോഴിയാണ്..
3) കൊല്ലപ്പെട്ടയാളുടെ മതം.

ഇന്നലെ കോഴിയെ മോഷ്ടിച്ചുവെന്നാരോപിച്ച് കൊല്ലം അഞ്ചലിൽ ആൾക്കൂട്ടം മർദ്ദിച്ചു കൊന്നത് ബംഗാൾ സ്വദേശിയായ മണി എന്നയാളെയാണ്. ജോലി കഴിഞ്ഞ് വരുന്ന സമയത്ത് സമീപത്തെ വീട്ടിൽ നിന്നും കോഴികളെ വാങ്ങി വീട്ടിലേക്ക് പോകുകയായിരുന്ന മണിയെ വഴിയിൽ തടഞ്ഞു നിർത്തി കോഴികളെ മോഷ്ടിച്ചതാണെന്നാരോപിച്ച് 'ജനക്കൂട്ടം' അടിച്ചു വീഴ്‌ത്തുകയായിരുന്നുവത്രേ. ക്രൂരമായി മർദ്ദനമേറ്റ മണിയുടെ നിലവിളി കേട്ട് നാട്ടുകാരും, മണിക്ക് കോഴികളെ നൽകിയ വീട്ടുകാരും ഓടിയെത്തിയാണ് ചോരയിൽ കുളിച്ചു കിടക്കുകയായിരുന്ന മണിയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.അവിടെ വച്ചാണ് മണി മരിച്ചത്.

ഇതു പോലെ മോഷണം ആരോപിച്ചുള്ള ആൾക്കൂട്ട കൊല കേരളത്തിൽ ആദ്യത്തെയല്ല..കോട്ടയത്ത് ഒരു വർഷം മുന്നേ കൈലാഷെന്ന ആസാം സ്വദേശിയെ മർദ്ദിച്ചു പൊരിവെയിലത്തു കെട്ടിയിട്ടു കൊന്നത് മോഷണ ആരോപണത്തിന്റെ പേരിലായിരുന്നു. ആദിവാസിയായ മധുവിനെ കൊന്നതിന്റെ കാരണവും ഇതൊക്കെ തന്നെയല്ലേ.? ഇനിയിപ്പോ അവർ മോഷ്ടിച്ചു എന്ന് തന്നെയിരിക്കട്ടെ. കാലി കൊള്ളക്കാരെ കൊന്നതിനെ ചോദ്യം ചെയ്യാൻ പ്രബുദ്ധർ പറയാറുള്ള ന്യായമായ, 'കുറ്റവാളികൾക്ക് ശിക്ഷ നടപ്പാക്കാനുള്ള അധികാരം ഇവർക്കാരാണ് നൽകിയത്' എന്നതെന്താ ഇപ്പോ ആരും ചോദിക്കാത്തെ...?
മോഷണ ആരോപണം ഉണ്ടായത് കോഴിയെ ആയോണ്ടാണോ..?
അതെന്താ ബീഫിന്റെ രാഷ്ട്രീയം കോഴിയിൽ വേവില്ലേ..?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP