Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പത്തു വർഷമായോ ആയിരം തവണയായോ സമ്മതത്തോടെ തുടർന്ന് വരുന്ന ഒരു ലൈംഗിക ബന്ധം ആയിരത്തി ഒന്നാം തവണ സമ്മതമില്ലാതെ ആയാൽ അത് ബലാൽസംഗമാണ്; സമ്മതമില്ലാതെ ഭാര്യയെ ലൈംഗിക ബന്ധത്തിന് ഉപയോഗിക്കുന്നത് പോലും പരിഷ്‌കൃത ലോകത്ത് കുറ്റകൃത്യം: സുനിതാ ദേവദാസിന് രശ്മി ആർ നായരുടെ വിയോജന കുറിപ്പ്

പത്തു വർഷമായോ ആയിരം തവണയായോ സമ്മതത്തോടെ തുടർന്ന് വരുന്ന ഒരു ലൈംഗിക ബന്ധം ആയിരത്തി ഒന്നാം തവണ സമ്മതമില്ലാതെ ആയാൽ അത് ബലാൽസംഗമാണ്; സമ്മതമില്ലാതെ ഭാര്യയെ ലൈംഗിക ബന്ധത്തിന് ഉപയോഗിക്കുന്നത് പോലും പരിഷ്‌കൃത ലോകത്ത് കുറ്റകൃത്യം: സുനിതാ ദേവദാസിന് രശ്മി ആർ നായരുടെ വിയോജന കുറിപ്പ്

രപരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തെ പീഡനവുമായി താരതമ്യം ചെയ്തു റേപ്പിനെ ന്യായീകരിക്കുന്ന സുനിതാ ദേവദാസിന്റെ ലേഖനം എല്ലാ തൽപര കക്ഷികളും ഷെയർ ചെയ്തു ആഘോഷിക്കുന്നുണ്ട്. സുനിത സ്ത്രീകളോട് സംവദിക്കുന്ന രീതിയിലാണ് ആ കുറിപ്പ് എഴുതിയിരിക്കുന്നത് പക്ഷെ സ്‌നേഹത്തോടെ പറയട്ടെ സുനിതാ താങ്കൾ എഴുതിയിരിക്കുന്നത് തികഞ്ഞ സ്ത്രീവിരുദ്ധതയാണ്.

വിവാഹവും സെക്‌സും തമ്മിൽ ബന്ധമൊന്നുമില്ല അതുകൊണ്ട് വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന പരാതിക്ക് അവസാനം വരേണ്ട സമയമായിരിക്കുന്നു എന്നൊക്കെ കേൾക്കുമ്പോൾ ലൈംഗിക ബന്ധങ്ങളേയും ചൂഷണങ്ങളെയും കുറിച്ചുള്ള സുനിതയുടെ കാഴ്ചപ്പാട് എന്നെ അതിശയിപ്പിക്കുന്നു. ലൈംഗിക ബന്ധം നടക്കുന്ന സമയത്ത് ബലം പ്രയോഗിക്കാതെ സ്ത്രീയുടെ സമ്മതത്തോടെ നടക്കുന്ന എല്ലാ ബന്ധങ്ങളും പീഡനം ആകില്ല എന്ന കാഴ്ചപ്പാടിനെ കുറിച്ചാണ് പറഞ്ഞു വന്നത്. സുനിത മനസിലാക്കേണ്ട രണ്ടു കാര്യങ്ങൾ ഉണ്ട്. ആയിരം തവണയോ പത്തു വർഷമോ ഒരു സ്ത്രീയുമായി സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു വന്ന ഒരാൾ അതേ സ്ത്രീയെ തന്നെ റേപ് ചെയ്ത കേസിലെ പ്രതിയാകുന്ന സാഹചര്യങ്ങളെ കുറിച്ചുള്ള തികഞ്ഞ അറിവില്ലായ്മ ആ കുറിപ്പിൽ തുടക്കം മുതൽ അവസാനം വരെയുണ്ട്.

1. MLA വിന്‌സന്റ് പ്രതിയായ കേസിനെ കുറിച്ചുള്ള വാദത്തിൽ ആണ്. പത്തു വർഷമായോ ആയിരം തവണയായോ സമ്മതത്തോടെ തുടർന്ന് വരുന്ന ഒരു ലൈംഗിക ബന്ധം ആയിരത്തി ഒന്നാം തവണ സമ്മതമില്ലാതെ ആയാൽ അത് ബലാൽസംഗമാണ് , അങ്ങനെയൊരു സാഹചര്യത്തിൽ ഇരയുടെ പ്രതിയുമായുള്ള പൂർവകാല ബന്ധം പരിശോധിക്കുന്നത് സ്ത്രീവിരുദ്ധമാണ് എന്ന് മാത്രമല്ല നിയമപരമായി അനുവദനീയം അല്ലാത്ത കാര്യവുമാണ്. വിവാഹം ബന്ധം വേർപിരിഞ്ഞ തന്റെ രണ്ടു കുട്ടികളെ പ്രസവിച്ച സ്ത്രീയുമായി പോലും സമ്മതമില്ലാതെ ലൈംഗിക ബന്ധത്തിന് ശ്രമിച്ചാൽ അത് ബലാൽസംഗം ആണ്. സമ്മതമില്ലാതെ ഭാര്യയെ ലൈംഗിക ബന്ധത്തിന് ഉപയോഗിക്കുന്നത് പോലും പരിഷ്‌കൃത ലോകം കുറ്റക്രിത്യമായാണ് കാണുന്നത്, അപ്പോൾ മുൻപ് പ്രണയിച്ചു എന്നൊക്കെ ഇരയോ പ്രതിയോ സ്ഥിരീകരിക്കാത്ത ഒരു ഊഹാപോഹം വച്ച് ആ റേപ്‌നെ വെറും പ്രണയ വഞ്ചനയാക്കി ന്യായീകരിക്കാനുള്ള ശ്രമം ഒരു സ്ത്രീ നടത്തുന്നു എന്നതുകൊണ്ട് സ്ത്രീവിരുദ്ധം അല്ലാതാകില്ല.

2. പ്രലോഭനത്തിൽ കൂടിയോ വ്യാജ വാഗ്ദാനങ്ങൾ നൽകിയോ ഭീഷണിപ്പെടുതിയോ അധികാരം ഉപയോഗിച്ചോ ഒരു തികഞ്ഞ പുരുഷാധിപത്യ സമൂഹത്തിൽ ഒരു സ്ത്രീയുമായി ലൈംഗിക ബന്ധത്തിന് നേടിയെടുക്കുന്ന സമ്മതത്തിനു യാതൊരു നിയമ സാധുതയും ഇല്ല അത് നിയമത്തിനു മുന്നിൽ ബലാൽസംഗമാണ്. അദ്ധ്യാപകനോ സ്ഥാപനമേധാവിയോ രക്ഷകർത്താവോ നേടിയെടുക്കുന്ന സമ്മതത്തെ കുറിച്ചാണ് പറഞ്ഞത്. വിവാഹ ശേഷം സ്ത്രീയുടെ രക്ഷാകർത്താവായി പുരുഷൻ മാറുന്ന ഒരു സമൂഹത്തിൽ വിവാഹം കഴിക്കാം എന്ന വാഗ്ദാനം ഒരു സമ്മതത്തോടെയുള്ള ബലാൽസംഗത്തിന് തക്കതായ കാരണം തന്നെയാണ് . അവിടെ പുരുഷൻ ശിക്ഷിക്കപ്പെടുന്നത് വിവാഹത്തിൽ നിന്നും പിന്മാറിയതിന് അല്ല മറിച്ചു വ്യാജമായി നിർമ്മിച്ചെടുത്ത ഈ 'കൺസെന്റ്' മൂലമാണ് എന്ന് മനസിലാക്കുക. ഇനി വിവാഹ ശേഷം സ്ത്രീ പുരുഷന്റെ രക്ഷകർത്താവായി മാറുന്ന സമൂഹം വരുമ്പോൾ നമുക്ക് ഇതിന്റെ സാധുതയെ പറ്റി ചർച്ചചെയ്യാം , നിയമവും ഒഴിവാക്കാം.

'പ്രിയപ്പെട്ട സ്ത്രീകളേ.... നിങ്ങളാരും അയാൾ എന്നെ വിവാഹം കഴിക്കും എന്ന് കരുതി ലൈംഗിക ബന്ധത്തിനു പോവരുത്' എന്നാണു സുനിത പറയുന്നത് . പ്രിയപ്പെട്ട സുനിതേ, Dont advice the women not to get raped tell the men not to rape .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP