1 aed = 17.77 inr 1 eur = 76.82 inr 1 gbp = 85.92 inr 1 kwd = 216.04 inr 1 sar = 17.40 inr 1 usd = 65.25 inr

Oct / 2017
17
Tuesday

ലോകത്തെ എത്രയോ സ്റ്റേഡിയങ്ങൾ ഞാൻ കണ്ടിരിക്കുന്നു..എന്നാൽ ഇന്ന് മലയാളി എന്ന നിലയിൽ നാണിച്ചു തല താഴ്‌ത്തി... സാർവ ദേശീയ മത്സരം ഒരുക്കിയ നമ്മുടെ സംസ്ഥാന അധികൃതർ എത്ര അലംഭാവം ആയിട്ടാണ് ഇതൊക്കെ കൈകാര്യം ചെയ്തിരിക്കുന്നത്; സർ.. നമ്മൾ നടത്തുന്നത് സന്തോഷ് ട്രോഫി അല്ല.. ഫീഫ ലോകകപ്പാണ്...അത് നിങ്ങൾ മറന്നു പോയി

October 08, 2017

അസ്വാസ്ഥ്യ ജനകമാണ് എന്റെ ആദ്യ ദിന അനുഭവങ്ങൾ. തമ്മനം റോഡ് വരെ ഒരു യൂബറിൽ ചെന്നിറങ്ങി ഇ ഒൺ ഗേറ്റ് തപ്പി നടക്കുകയായിരുന്നു ഞാൻ ദൂരെ നിന്ന് തന്നെ എന്നെ മനസിലാക്കിയ രണ്ടു യുവാക്കൾ ഒരു കോഫീ ഷോപ്പിൽ നിന്ന് ഇറങ്ങി വന്നു മാധ്യമത്തിലെ സ്പോർട്സ് ലേഖകരായ എൻ എസ് ...

കന്നുകാലി വില്പന നിരോധനത്തിനു പിന്നിലെ ഗൂഢലക്ഷ്യം: ഗൗരി ലങ്കേശ് പത്രികയിലെ 'കണ്ടതിൻ പടി' എന്ന പംക്തിയിൽ ഗൗരി ലങ്കേഷ് എഴുതിയ ലേഖനത്തിന്റെ മലയാള വിവർത്തനം വായിക്കാം

October 08, 2017

മോദി സർക്കാർ വീണ്ടും പശുവിന്റെ പേരിലുള്ള രാഷ്ട്രീയത്തിൽ കയറിപ്പിടിച്ചിരിക്കുന്നു. പ്രതിവർഷം രണ്ടു കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മൂന്നു വർഷങ്ങൾക്കു മുമ്പ് മോദി വാഗ്ദാനം നൽകിയിരുന്നെങ്കിലും അദ്ദേഹത്തിന്റെ ഭരണ കാലയളവിൽ തൊഴിലവസരങ്ങൾ കുറഞ് ഞു വരുന്നത...

ഗൗരി ലങ്കേഷിനെ വധിച്ച് ആഹ്ലാദിച്ച കൊലയാളികൾ ഓർക്കുക; അവരെ പട്ടിയെന്നു വിളിച്ച് ദാർഷ്ട്യം കാണിച്ചവർ അറിയുക; ആശയത്തെ ആശയം കൊണ്ട് നേരിടാൻ ആവാത്ത ഭീരുക്കളേ.. നിങ്ങൾക്കു തെറ്റി; ആ മരണത്തിൽ നിന്ന് ഉയരുക പതിനായിരങ്ങൾ

October 07, 2017

ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടിട്ട് ഒരു മാസം കഴിഞ്ഞിരിക്കുന്നു. ഇതുവരെയും കുറ്റവാളികളെ കണ്ടെത്തുവാനോ അറസ്റ്റു ചെയ്യുവാനോ സാധിച്ചിട്ടില്ല. 2013 ആഗസ്‌ററ് മുതൽ 2015 ആഗസ്‌ററ് വരെയുള്ള കാലയളവിൽ കൊല്ലപ്പെട്ട നരേന്ദ്ര ദാബോൽകർ, ഗോവിന്ദ പൻസാരെ, എംഎം കൽബുർഗി എന്ന പ...

താങ്കൾക്ക് ആർഎസ്എസിന്റെ ചരിത്രം അറിയുമോ? കപൂർ കമ്മിഷൻ റിപ്പോർട്ട് സർക്കാർ ആർക്കൈവ്‌സിൽ പോലും ഇല്ലെന്ന് അറിയാമോ? കൃത്യമായി ഒന്നും പഠിക്കാതെ വരുന്ന ജെ ആർ പത്മകുമാറിനെ വച്ച് കേരളത്തിലെ ചാനലുകൾ ബിജെപിയെയും സംഘപരിവാറിനേയും താഴ്‌ത്തിക്കെട്ടുന്നത് എങ്ങനെയെന്ന് ചൂണ്ടിക്കാട്ടി ഒരു തുറന്നകത്ത്

October 05, 2017

പ്രിയ ജെ ആർ പത്മകുമാർ അറിയാൻ... കഴിഞ്ഞദിവസം താങ്കളുടെ മാതൃഭൂമി ഡിബേറ്റ് കാണാൻ ഇടയായി. മാധ്യമങ്ങളിൽ എന്തേ താങ്കളേ മാത്രം വിളിക്കുന്നു എന്നതിന്റെ പൊരുൾ അപ്പോഴാണ് മനസ്സിലായത്. കൃത്യമായ ഗൃഹപാഠം ചെയ്യാതെ വസ്തുതകൾ പഠിക്കാതെ വരുന്ന താങ്കളേ വച്ചുകൊണ്ടാണ് കേര...

ഇന്നലെ ആലുവ സബ്ജയിലിനു മുന്നിൽ നടന്നത് മാധ്യമങ്ങൾ ഒരുക്കിയ തിരക്കഥ മാത്രം; ലൈവ് ടെലിക്കാസ്റ്റ് വാർത്ത കച്ചവടം നടത്താൻ മാധ്യമ തൊഴിലാളികൾ ഒപ്പിച്ച തറവേല; ദിലീപിന്റെ ജാമ്യാനന്തര സംഭവങ്ങളെ കുറിച്ച് ഒരു ദൃക്‌സാക്ഷിക്ക് പറയാനുള്ളത്

October 04, 2017

കേരളത്തിലെ മാധ്യമതൊഴിലാളികൾക്ക് ഇനിയെങ്കിലും പണി എടുത്ത് ജീവിചുകൂടെ ? ഇന്നലെ ആലുവ സബ്ജയിലിനു മുന്നിൽ നടന്നത് മാധ്യമങ്ങൾ ഒരുക്കിയ തിരക്കഥ മാത്രമാണ്. ദിലീപിനു ജാമ്യം കിട്ടി എന്നറിഞ്ഞ ഉടൻ ഏഷ്യാനെറ്റ് ന്യൂസ് ആലുവ സബ് ജയിലിനു മുന്നിൽ എത്തുമ്പോൾ അവിടെ തടവു...

കോടതിയെ കബളിപ്പിക്കാനായി രഹസ്യമായി വിവാഹം നടത്തി എന്ന കോടതിയുടെ തോന്നലാണ് ഹാദിയയുടെ ഇപ്പോഴത്തെ ദുരിതത്തിലേക്ക് നയിച്ചത്; കെ കെ ഷാഹിന എഴുതുന്നു

October 02, 2017

ഹാദിയാ കേസിനെ സിനെ കുറിച്ച് തന്നെ വീണ്ടും.  കുറച്ചു നീണ്ട പോസ്റ്റാണ് .ക്ഷമിക്കുക. പ്രാഥമികമായി പറയാനുള്ളത് ഈ പോസ്റ്റ് ആരെ അഡ്ഡ്രസ്സ് ചെയ്യാൻ ഉദ്ദേശിക്കുന്നു എന്നുള്ളതാണ് .വഹാബികൾ ,വഹാബിസ്റ്റ് അപ്പോളജിസ്റ്റുകൾ ,അമാനവാക്രികൾ ,സംഘികൾ എന്നിവർ വായിക്കണമെന...

ഒരു സ്ത്രീ അധികാരമുള്ള കസേരയിൽ വരുന്നുവെന്നറിയുമ്പോൾ അല്ലെങ്കിൽ വന്നു കഴിയുമ്പോൾ ആവറേജ് അല്ലെങ്കിൽ ബിലോ ആവറേജ് പുരുഷന്മാരിലെ മനോരോഗികൾ എങ്ങനെ പെരുമാറുന്നു? മംഗളം ചാനലിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായി ചുമതലയേറ്റ് സുനിതാ ദേവദാസ് മൂന്ന് മാസത്തിന് ശേഷം പറയുന്നത്

October 01, 2017

എല്ലാരും ചോദിക്കുന്നുണ്ട് എന്താണ് ഫേസ് ബുക്കിൽ ഇപ്പോൾ കാണാത്തത് എന്ന് ... സത്യം പറഞ്ഞാൽ സമയമില്ലാഞ്ഞിട്ടാണ് . ഞാനൊരു ഗവേഷണത്തിലായിരുന്നു .ഒരു സ്ത്രീ അധികാരമുള്ള കസേരയിൽ വരുന്നുവെന്നറിയുമ്പോൾ അല്ലെങ്കിൽ വന്നു കഴിയുമ്പോൾ ആവറേജ് അല്ലെങ്കിൽ ബിലോ ആവറേജ് പ...

പഠിക്കാൻ വിട്ട മകളെ മസ്തിഷ്‌ക പ്രക്ഷാളനം നടത്തി വീട്ടിൽ നിന്ന് ഇറക്കി അച്ഛനമ്മമാരോട് മിണ്ടാതാക്കുന്ന മുസ്ലിം നന്നായി ഏശുന്ന ഒരു അപരബിംബമാണ്; ഏതു മധ്യവർഗ ഹിന്ദു രക്ഷിതാവിന്റെയും ചങ്കിൽ തീ കോരിയിടാൻ കെൽപ്പുള്ള പ്രയോഗീ; ഒരൊറ്റ അഖില മതി ലക്ഷക്കണക്കിന് മനസ്സുകളിൽ 'മുസ്ലിം പ്രതിയോഗി' സൃഷ്ടിക്കപ്പെടാൻ: ഇടതു മതേതരരെ സംഘപരിവാർ ആക്കുന്നവർ അറിയാൻ

September 30, 2017

ഇടതു മതേതരരെ സംഘപരിവാർ ആക്കിയേ അടങ്ങൂവെന്ന് ആർക്കാണ് നിർബന്ധം? ഇസ്ലാമിക സംസ്‌കാരത്തിന്റെ മാത്രമല്ല, ഹൈന്ദവസംസ്‌കാരത്തിന്റെകൂടി മണ്ണാണ് മലപ്പുറം. ആചാരങ്ങളും വിശ്വാസങ്ങളും ഇടകലർന്ന തിരുമാന്ധാംകുന്നും കാടാമ്പുഴയും തിരുനാവായയും ഒക്കെ ഉൾക്കൊള്ളുന്ന മണ്ണ്....

നിങ്ങളും പൾസർ സുനിയും തമ്മിൽ യാതൊരു വ്യത്യാസവുമില്ല; അവൻ കാറിലാണ് അവളെ പീഡിപ്പിച്ചതെങ്കിൽ നിങ്ങൾ വാക്കുകൾ കൊണ്ടാണ് സ്ത്രീകളെ പീഡിപ്പിക്കുന്നത്; മഞ്ജുവാര്യരുടെ ഉദാഹരണം സുജാതയെ താഴ്‌ത്തിക്കെട്ടാനും രാമലീലയുമായി കൂട്ടിക്കെട്ടാനും ശ്രമിക്കുന്നവർക്കെതിരെ ഭാഗ്യലക്ഷ്മിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

September 29, 2017

തിരുവനന്തപുരം: മഞ്ജുവാര്യർ പ്രധാനവേഷത്തിൽ അഭിനയിച്ച ഉദാഹരണം സുജാത എന്ന ചലച്ചിത്രത്തെ ദിലീപ് നായകനായ രാമലീലയുമായി താരതമ്യം ചെയ്ത് താറടിക്കുന്ന സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകൾക്കെതിരെ കടുത്ത വിമർശനവുമായി ഭാഗ്യലക്ഷ്മി. റിലീസായി ഒദു ദിവസം തികയും മുമ്പേ ...

മാന്യ സിനിമാ പ്രേമികളെ ആദം ജോൺ ഇറങ്ങിയപ്പോൾ എവിടെയായിരുന്നു നിങ്ങൾ? എന്നിട്ടിപ്പോ വന്നിരിക്കുന്നു; സിനിമാ വ്യവസായത്തെ രക്ഷിക്കലാണത്രെ..സ്വന്തം അമ്മയെയോ മകളേയോ ഒരുത്തൻ പിച്ചി ചീന്താത്തിടത്തോളം നിനക്കൊന്നും ഒന്നും തോന്നില്ല; രാമലീല ആഘോഷങ്ങളിൽ മതി മറക്കുന്നവരോട് ഒരു സ്ത്രീക്ക് പറയാനുള്ളത്

September 29, 2017

ഒരു സ്ത്രീക്ക് തെറ്റ് പറ്റാത്ത രണ്ട് കാര്യങ്ങളുണ്ട്; അവൾക്ക് നൂറു ശതമാനം മാത്രം ബോദ്ധ്യമുള്ളതുകൊണ്ടും സഹിക്കാൻ കഴിയാത്തത്ര ആഴത്തിലുള്ള മുറിവ് അത് മനസ്സിലേൽപ്പിക്കുന്നതുകൊണ്ടും മാത്രം അറ്റകൈ എന്ന നിലയിൽ അവൾ തുറന്ന് പറയുന്ന രണ്ട് കാര്യങ്ങൾ 1. താൻ റേപ്പ...

ഇസ്ലാം പ്രീണനം ഹിംസാത്മകമാകുമ്പോൾ; ദേവികയോടും ഷാഹിനയോടും വിയോജിച്ച് കൊണ്ട് മുഹമ്മദ് റാഫി എഴുതുന്നു

September 29, 2017

മതം മാറ്റവുമായി ബന്ധപ്പെട്ട ഇസ്ലാം പേട്രനൈസിങ്ങിന്റെ ലിബറൽ ഐഡന്റിറ്റി വാദങ്ങൾ ഹിംസാത്മകമായിത്തീരുന്നതിന്റെ രണ്ട് വാദങ്ങളാണ് ചുവടെ. ''ഷാഹിന, ഇതു പറയുന്നതിൽ ക്ഷമിക്കുക, കുടുംബം നിഷ്‌കളങ്കമാണെന്നു നാം അനുമാനിക്കരുത്. അവൾ വീട്ടിനുള്ളിലെ ഏതെങ്കിലും തരത്തി...

ഇത് വായിക്കുന്ന സംഘികൾക്കെന്നെ സുഡാപ്പി എന്നും സുഡാപ്പികൾക്കെന്നെ സംഘിയെന്നും വിളിക്കാം; സംഘാവ്,സുഖാവ്, ക്രീഡാപ്പി, ക്രിംഘാവ്, എന്നൊക്കെയും ആവാം വിശേഷണങ്ങൾ; പക്ഷെ ഞാൻ പറയുന്നത് ഇത് രണ്ടുമല്ലാത്ത മനുഷ്യരോടാണ്; ഹാദിയ വിഷയത്തിൽ കെ.ജെ ജേക്കബിന്റെ ശ്രദ്ധേയമായ ഫേസ്‌ബുക്ക് പോസ്റ്റ്

September 29, 2017

ഈ പോസ്റ്റിലെ ചില വാദങ്ങൾ സംഘി വാദങ്ങൾ പോലെ തോന്നും. അപ്പോൾ സുഡാപ്പികൾക്കു എന്നെ സംഘി എന്ന് വിളിക്കാവുന്നതാണ്. ചില വാദങ്ങൾ സുഡാപ്പികൾ പറയുന്നതുപോലെ തോന്നും അപ്പോൾ സംഘികൾക്ക് എന്നെ സുഡാപ്പി എന്ന് വിളിക്കാവുന്നതാണ്. സംഘാവ്, സുഖാവ്, ക്രീഡാപ്പി, ക്രിംഘാവ്...

ഈ സിനിമ വിജയിച്ചാൽ കേരള ജനത അവളോടൊപ്പമല്ല, അവനോടൊപ്പമാണെന്ന് പറഞ്ഞവരാണ് ശരിയെന്ന് തെളിഞ്ഞു; ലാൽ ജോസ് താങ്കൾ എന്തിനാണ് പീഡനം ഏറ്റുവാങ്ങിയ ആ പാവം നടിയുടെ മുഖത്തടിച്ചത് ? ബഷീർ വള്ളിക്കുന്ന് എഴുതുന്നു

September 28, 2017

പ്രിയപ്പെട്ട ലാൽ ജോസ്, ദിലീപിന്റെ പോസ്റ്ററിന് മുകളിൽ അവനോടൊപ്പം എന്ന തലക്കെട്ടോടെയുള്ള താങ്കളുടെ സ്റ്റാറ്റസ് കണ്ടു. ദിലീപിന്റെ പുതിയ സിനിമയെ പ്രമോട്ട് ചെയ്യാൻ താങ്കൾക്കവകാശമുണ്ട്. അതിനെ നിഷേധിക്കുന്നില്ല. എന്നാൽ അതിനൊപ്പം താങ്കൾ ഉപയോഗിച്ച ആ ഹാഷ് ടാഗു...

രാമലീലയുടെ മൊത്തം ബജറ്റ് ഇരുപതു കോടി;പത്തു കോടി പടം പിടിക്കാൻ; ബാക്കി പത്തു കോടി അത് കാണാൻ ടിക്കറ്റ് എടുത്തു കൊടുക്കാൻ; മലയാളം പടം അല്ലേ! തിയേറ്ററിൽ മൊത്തം ബംഗാളികളാണെന്നും ചിത്രത്തെ പരിഹസിച്ച് രശ്മി ആർ നായരുടെ ഫേസ്‌ബുക്ക് പോസ്റ്റ്.

September 28, 2017

ദിലീപ് നായകനായ രാമലീല റിലീസായ ദിവസം സമ്മിശ്രപ്രതികരണങ്ങളാണ് തിയേറ്ററുകളിൽ നിന്ന് വരുന്നത്.ആരാധകരുടെ ആവേശമാണ് സിനിമാശാലകളിലെല്ലാം. അതേസമയം ചിത്രത്തെ പരിഹസിച്ച് മുൻ മോഡൽ രശ്മി ആർ നായർ രംഗത്തെത്തി.രാമലീലയുടെ മൊത്തം ബജറ്റ് ഇരുപതു കോടി,പത്തു കോടി പടം പിടി...

ഒരു വർഷം കേരളത്തിൽ എത്തുന്നത് ഒന്നരക്കോടിയോളം ആഭ്യന്തര ടൂറിസ്റ്റുകൾ; ടൂറിസത്തിലൂടെ ലാഭിക്കുന്നത് 30,000 കോടി; ഹർഷാ വില്ല്വമഗളം എഴുതുന്നു

September 28, 2017

ലോക ടൂറിസം ദിനം 2017... സെപ്റ്റംബർ27 ഫാം ടൂറിസം..... വിനോദസഞ്ചാരികൾക്ക് ആകർഷകമായ, ഒരു പച്ച തുരുത്തായാണ് കേരളം അറിയപ്പെടുന്നത്... അവധി ദിനങ്ങളിൽ സഞ്ചാരികൾ തിങ്ങിനിറഞ്ഞ ടൂറിസം കേന്ദ്രങ്ങൾ, സ്ഥിരം കാഴ്ചയുമാണ്... മാർച്ച് ജൂൺ-ജൂലൈ മാസങ്ങളിൽ, അല്പം കുറയുമെ...

MNM Recommends