Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നല്ല നടന്റെ പേര് സംഘാടകർ ആദ്യം വിളിച്ചത് സുരേഷ് ഗോപിയെന്ന് കേട്ടപ്പോൾ എനിക്ക് പെട്ടെന്ന് വിഷമം തോന്നി; ഞാൻ ചെന്ന് അധികൃതരുടെ ചെവിയിൽ കുശുകുശുത്താൽ പത്രത്തിൽ വരുന്ന വൃത്തികെട്ട വാർത്ത ആ മനോഹര മുഹൂർത്തത്തിന്റെ ശോഭ കെടുത്തും; അതുകൊണ്ടാണ് എത്രയൊക്കെ വിഷമം ഉണ്ടായിട്ടും ഞാൻ' ട്രേഡ് യൂണിയനിസം' കളിക്കാതിരുന്നത്; ഏറ്റവും നല്ല നടനുള്ള പുരസ്‌കാരം സുരേഷ് ഗോപിയുമായി പങ്കിട്ടപ്പോഴുള്ള അനുഭവം ഓർത്തെടുക്കുന്നു ബാലചന്ദ്രമേനോൻ

നല്ല നടന്റെ പേര് സംഘാടകർ ആദ്യം വിളിച്ചത് സുരേഷ് ഗോപിയെന്ന് കേട്ടപ്പോൾ എനിക്ക് പെട്ടെന്ന് വിഷമം തോന്നി; ഞാൻ ചെന്ന് അധികൃതരുടെ ചെവിയിൽ കുശുകുശുത്താൽ പത്രത്തിൽ വരുന്ന വൃത്തികെട്ട വാർത്ത ആ മനോഹര മുഹൂർത്തത്തിന്റെ ശോഭ കെടുത്തും; അതുകൊണ്ടാണ് എത്രയൊക്കെ വിഷമം ഉണ്ടായിട്ടും ഞാൻ' ട്രേഡ് യൂണിയനിസം' കളിക്കാതിരുന്നത്; ഏറ്റവും നല്ല നടനുള്ള പുരസ്‌കാരം സുരേഷ് ഗോപിയുമായി പങ്കിട്ടപ്പോഴുള്ള അനുഭവം ഓർത്തെടുക്കുന്നു ബാലചന്ദ്രമേനോൻ

മറുനാടൻ ഡെസ്‌ക്‌

65ാ മത് ദേശീയപുരസ്‌ക്കാര വിതരണ സായാഹ്നം ഇത്തരത്തിൽ പര്യവസാനിച്ചതു അത്യന്തം ഖേദകരമായിപ്പോയി എന്ന് ഞാൻ കരുതുന്നു.ഇതു ആരുടേയും പക്ഷം പിടിക്കാനുള്ള ശ്രമമല്ല . മറിച്ചു ഞാൻ എന്നോടുള്ള നീതി പുലർത്തുകയാണ് .

രാഷ്ട്രപതി എന്നാൽ സർവ്വസൈന്യാധിപനും ഭരണഘടനയുടെ അമരക്കാരനുമാണ് . ഒരു രീതിയിലും ഒരു വിവാദത്തിനും വിധേയമാക്കാൻ പാടില്ലാത്ത ശ്രേഷ്ട പദവി . .അദ്ദേഹം വിതരണം ചെയ്യും എന്ന് വിളംബരം ചെയ്ത അവാർഡുകൾ വാർത്താവിതരണ മന്ത്രി ഭാഗികമായി നൽകുന്നതിൽ പ്രതിഷേധിച്ചു സംഘം ചേർന്ന് ആ ചടങ്ങു ബഹിഷ്‌ക്കരിച്ച നടപടിയെ എത്ര തന്നെ ശ്രമിച്ചിട്ടും എനിക്ക് ന്യായീകരിക്കാൻ കഴിയുന്നില്ല പ്രധാനമന്ത്രിയോടാണ് ഇത് കാണിച്ചിരുന്നെങ്കിൽ അതിനെ രാഷ്ട്രീയമായ ഒരു നീക്കം എന്ന നിലയിൽ കരുതാം . എന്നാൽ രാഷ്ട്രപതിയുടെ മഹത്വം നിസ്സാരവൽക്കരിച്ച ഈ പ്രതികരണം എത്ര കണ്ടു സ്വീകാര്യമായി കാണാം എന്ന് പുനര്ചിന്തനം നടത്തേണ്ടതുണ്ട്

രാഷ്ട്രപതിയുടെ കയ്യിൽ നിന്ന് അവാർഡ് നേരിട്ട് വാങ്ങാനുള്ള ഓരോ ജേതാവിന്റെയും ആഗ്രഹത്തെയോ അഭിനിവേശത്തെയോ ഞാൻ ഒട്ടും കുറച്ചു കാണുന്നില്ല . അപൂർവ്വമായി മാത്രം ലഭിക്കുന്ന ദേശീയ ബഹുമതി അതിന്റെ പൂർണ്ണതയിൽ ആസ്വദിക്കാൻ കഴിയാതെ വന്ന സാഹചര്യം ഓർക്കുമ്പോൾ ദൗര്ഭാഗ്യമെന്നേ പറയാനൊക്കു .അതും ആദ്യമായി ഈ അവസരം കൈ വന്ന കലാകാരന്മാർക്ക് ഉണ്ടാകുന്ന നിരാശ ഏവർക്കും ഊഹിക്കാവുന്നതേയുള്ളു

ഒരു കാര്യം ഞാൻ പറഞ്ഞോട്ടെ . കിട്ടിയത് ദേശീയ പുരസ്‌കാരമാണ് . അതെപ്പോഴും സംഭവിക്കുന്നതല്ല . പുരസ്‌കാരത്തിനാണോ അതോ അത് നൽകുന്ന ആളിനാണോ നാം മുൻതൂക്കം കൊടുക്കുന്നത് എന്നതാണ് പ്രശ്‌നം ആര് നൽകിയാലും ദേശീയ ബഹുമതിയുടെ മാറ്റ് കുറയുന്നില്ല എന്ന് ചിന്തിച്ചിരുന്നുവെങ്കിൽ അപ്രിയമായ ഈ 'വിളമ്പിയ പന്തിയിൽ നിന്ന് പാതി എഴുനേറ്റു പോയ ' അഭംഗി ഒഴിവാക്കാമായിരുന്നു എന്ന് ആർക്കെങ്കിലും തോന്നിയാൽ അതിനെ കുറ്റം പറയാനാവില്ല .നാം കലാകാരന്മാർ എന്ന നിലയിൽ ഒരു പക്ഷെ വികാരപരമായ ഒരു നടപടിക്ക് വിധേയമായതാവാം എന്ന് ഞാൻ കരുതുന്നു

' ഇതൊക്കെ എഴുതിപ്പിടിപ്പിക്കാൻ ആർക്കും പറ്റും . എന്നാൽ ഇങ്ങനെ ഒരു അനുഭവം സ്വന്തം ജീവിതത്തിൽ ഉണ്ടാകുമ്പോഴേ അതിന്റെ ദെണ്ണം അറിയൂ ' എന്നാർക്കെങ്കിലും തോന്നുന്നു എങ്കിൽ ആ ധാരണ മാറ്റാൻ വേണ്ടി ദേശീയ അവാർഡുമായി ബന്ധപ്പെട്ട ഒരു അനുഭവം ഒന്നു ഷെയർ ചെയ്യാം .

1997 ൽ ഏറ്റവും നല്ല നടനുള്ള പുരസ്‌കാരം സമാന്തരങ്ങൾ എന്ന ചിത്രത്തിന് വേണ്ടി ഞാനും കളിയാട്ടം എന്ന ചിത്രത്തിന് വേണ്ടി എന്റെ സുഹൃത്ത് സുരേഷ് ഗോപിയുമാണ് പങ്കിട്ടത് . ഇങ്ങനെ വരുമ്പോൾ ആര് ആദ്യം രാഷ്ട്രപതിയിൽ നിന്ന് പുരസ്‌കാരം വാങ്ങണം എന്നൊരു സംശയം ന്യായമായും ഉണ്ടാവാം അതിനായി സർക്കാർ രണ്ടു പരിഗണകൾ ഉണ്ടാക്കിയിട്ടുണ്ട്. ഒന്ന് 'സീനിയോറിറ്റി' അല്ലെങ്കിൽ , അക്ഷരമാലാ ക്രമത്തിൽ ആരുടെ പേരാണ് ആദ്യം വരിക . രണ്ടായാലും അർഹത എനിക്ക് തന്നെ . എന്നാൽ അവാർഡിന് തലേദിവസത്തെ റിഹേഴ്‌സൽ സമയത്തു നല്ല നടന്റെ പേര് സംഘാടകർ ആദ്യം വിളിച്ചത് സുരേഷ് ഗോപിയെ ആയിരുന്നു . എനിക്ക് പെട്ടന്ന് വിഷമം തോന്നി. ( ഫെസ്റ്റിവൽ ഡയറക്ടർ മാലതി സഹായിയും ശങ്കർ മോഹനുമായിരുന്നു ചുമതലക്കാർ) . അവകാശങ്ങൾക്കു വേണ്ടി ഞാൻ ശബ്ദമുയർത്തണമെന്നും പരസ്യമായി പൊരുതണം എന്നും ഉപദേശം തരാൻ പതിവുപോലെ അന്നും 'കുറേപ്പേർ'' ഉണ്ടായിരുന്നു .

എന്നാൽ ഒരു നിമിഷം ഞാൻ ഒന്നാലോചിച്ചു . സുരേഷ് ഗോപിയുടെ പേര് വിളിക്കുമ്പോൾ ഞാൻ ചെന്ന് അധികൃതരുടെ ചെവിയിൽ കുശുകുശുത്താൽ , ആ 'കുശുകുശുപ്പിന്റെ' ' ഉള്ളടക്കം അറിഞ്ഞാൽ അടുത്ത ദിവസത്തെ പത്രത്തിൽ വരുന്ന വൃത്തികെട്ട വാർത്ത ആ മനോഹരമായ മുഹൂർത്തത്തിന്റെ ശോഭ കെടുത്തും . അത് കലാകേരളത്തിന്റെ ചാരുത ഇല്ലാതാക്കും അതുകൊണ്ടാണ് എത്രയൊക്കെ വിഷമം ഉണ്ടായിട്ടും ഞാൻ' ട്രേഡ് യൂണിയനിസം' കളിക്കാതിരുന്നത് . സുരേഷ് ഗോപി തന്നെ ആദ്യം അവാർഡു വാങ്ങുകയും ചെയ്തു . ഞാൻ പിന്നീട് സുരേഷിനെ ഫോണിൽ വിളിച്ചു രണ്ടു പേര് ബഹുമതി പങ്കിടുമ്പോൾ ഉള്ള നിബന്ധനകൾ സൂചിപ്പിക്കുകയും ചെയ്തു .

അവിടം കൊണ്ടും തീർന്നില്ല . കേന്ദ്രത്തിൽ ഏറ്റവും നല്ല നടനായ ഞാൻ കേരളത്തിൽ വന്നപ്പോൾ നല്ല നടനല്ലാതായി .

ആ ആഴ്ച പുറത്തിറങ്ങിയ ഇന്ത്യ ടുഡേ ' ഇന്ത്യയിലെ നല്ല നടൻ' എന്ന കവർ ചിത്രം പുറത്തിറക്കിയത് ഞാൻ ഇല്ലാതാണ് കാരണം ഇന്നും അജ്ഞാതം . ആധുനിക പത്രപ്രവർത്തനാമാണമെന്നു ഞാൻ സമാധാനിച്ചു ..അതൊക്കെയാണ് പ്രബുദ്ധ കേരളത്തിലും കാലങ്ങളായി നടന്നുവരുന്നതെന്നുകൂടി ഓർക്കുക...അതുകൊണ്ടാവാം ഇങ്ങനെ ഒരു സന്ദർഭം ഉണ്ടായപ്പോൾ എന്റെ കാഴ്ചപ്പാട് ഒന്ന് പങ്കിടാമെന്നു 

കരുതിയത് ...
that's ALL your honour !.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP