Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബാലകൃഷ്ണപിള്ളയും മുസ്ലീമുകളും; അസഹിഷ്ണുതക്ക് മറുപടി സർഗ്ഗാത്മകതയാണ്

ബാലകൃഷ്ണപിള്ളയും മുസ്ലീമുകളും; അസഹിഷ്ണുതക്ക് മറുപടി സർഗ്ഗാത്മകതയാണ്

ർ ബാലകൃഷണപിള്ള നടത്തിയ പ്രസംഗത്തിൽ മുസ്ലിം സമുദായത്തിന്റെ ആരാധനാ സമയം അറിയിക്കുന്ന ബാങ്കിനെയും, ക്രൈസ്തവ സമുദായത്തെയും ലക്ഷ്യം വച്ചു നടത്തിയ അത്യന്ത്യം അപലപനീയമായ പ്രസ്താവന വിവാദമായി കേരളീയ പൊതു മണ്ഡലത്തിൽ കടുത്ത പ്രതിഷേധങ്ങൾക്ക് വഴി വച്ചിരിക്കുകയാണ്.

വർത്തമാനകാലത്തു സമൂഹത്തിലെ എല്ലാവര്ക്കും അവരുടെ പ്രതികരണം അറിയിക്കാൻ മാദ്ധ്യമങ്ങൾ നിരവധിയാണ്. ഫേസ്‌ബുക്ക് ലൈവ് മുതൽ ട്വിറ്റര് വരെ പല മാർഗ്ഗങ്ങളുമുണ്ട്. അതുകൊണ്ട് തന്നെ സമൂഹത്തിലെ നേതാക്കളുടെ പ്രതികരണങ്ങൾക്ക് മുന്നേ സാധാരണക്കാരൻ പ്രതികരിച്ചു കഴിഞ്ഞിരിക്കും. ബാങ്കിനെ കുറിച്ചുള്ള ബാലകൃഷ്ണ പിള്ളയുടെ ആപൽക്കരമായപ്രസ്താവനയെ സമൂഹം കൈകാര്യം ചെയ്തത് വളരെ മോശമായിട്ടാണ്. പക്വമായി ഇടപെടാൻ ആവശ്യപെട്ടവർക്കും വികാരജീവികളുടെ പ്രതികരണത്തിന്റെ ചൂടറിഞ്ഞു.

പലരുടെയും സാങ്കേതിക പരിജ്ഞാനം പിള്ളയുടെ വികൃതമാക്കപെട്ട ഫോട്ടോകളുടെ നിർമ്മിതിയിലും എത്തി. പിള്ളയുടെ പ്രസ്താവന കേരളീയ മതേതര ഭൂമികയെ മുറിപ്പെടുത്തുന്നതും മന്നതിനും ബാഫഖി തങ്ങൾക്കും, ഇഎംഎസിനും, അച്യുതമേനോനും ഒക്കെ കൂടെ പൊതു പ്രവർത്തനം നടത്തിയ എല്ലാ പോരായ്മകൾക്കുമപ്പുറം കേരള രാഷ്ട്രീയത്തിലെ പഴയ തലമുറയിലെ മുതിർന്ന അംഗം എന്ന ബഹുമാനം സമൂഹം നൽകിയ ഒരു വ്യക്തിയിൽ നിന്നുണ്ടാകുന്ന ഇത്തരം പരാമർശങ്ങൾ സമൂഹത്തിൽ ഉണ്ടാകുന്ന ചലനങ്ങളും ദൂര വ്യാപക ഫലമുണ്ടാകുന്ന ഒന്നാകും എന്നതിൽ സംശയമില്ല. അതുകൊണ്ട് തന്നെ ആർ ബാലകൃഷ്ണപിള്ള പ്രസ്ഥാന പിൻവലിച്ചു തനിക്ക് പറ്റിയ തെറ്റ് സ്വയം തിരുത്തേണ്ടതുണ്ട്.

അദ്ദേഹത്തിന്റെ പ്രസ്താവനയുടെ മൂല കാരണമായി അദ്ദേഹത്തിനു എന്തെങ്കിലും തെറ്റിദ്ധാരണ ഉണ്ട് എങ്കിൽ അതിനെ സർഗാത്മക പ്രതികരണത്തിലൂടെ തിരുത്താൻ ഇരു സമുദായ അംഗങ്ങൾക്കും ബാധ്യതയുണ്ട്. പിള്ളയുടെ അസഹിഷ്ണുതയോട് പ്രതികരിക്കേണ്ടത് സർഗാത്മക വഴിയിലാണ്. സമുദായത്തിന് സ്വന്തമായി ഒട്ടനവധി പ്രസിദ്ധീകരണങ്ങളുണ്ട്. പൊതു പ്രസിദ്ധീകരണങ്ങളിൽ ആര് എഴുതി കൊടുത്താലും പ്രസിദ്ധീകരിക്കപ്പെടും. ചാനലുകളുണ്ട് സമുദായ സംഘടനകളുടെ കൈയിൽ, പക്ഷെ ബഷീർ ഫൈസി ദേശമംഗലം പോലെ ഉള്ളവരുടെ ഏതാനം പ്രതികരണം കഴിഞ്ഞാൽ ബാക്കി ഉള്ളവരുടെ ഒക്കെ വിവേകം വികാരത്തിന് അടിമപ്പെടുന്ന രീതിയിൽ ആയിരുന്നു.
കേരളത്തിലെ മുസ്ലിം സംഘടനകൾ അവകാശപ്പെടുന്നു. ഒരു സന്ദേശം കൊണ്ട് തങ്ങളുടെ പ്രവർത്തകരുടെ വോട്ട് അവകാശം വരെ നിയന്ത്രിക്കാൻ കരുത്തുണ്ട് എന്ന് അവകാശപ്പെടുമ്പോളും, സാമൂഹ്യ വിഷയങ്ങളിൽ ഇടപെടുന്നതിൽ അവരെ സാക്ഷരരാക്കുന്നതിൽ പരാജയമാണ് എന്നുവേണം അനുമാനിക്കാൻ.

അത്ര മാത്രം മലീമസവും, ദുർഗന്ധം നിറഞ്ഞതും ആയിരുന്നു ബഹുഭൂരിപക്ഷത്തിന്റെയും പ്രതികരണങ്ങൾ. ഈ അവസരത്തിൽ കെ എം സീതി സാഹിബ് എന്ന സർഗ്ഗ പ്രതിഭ നിറഞ്ഞ രാഷ്ട്രീയ - സാമൂഹ്യ പരിഷ്‌കർത്താവിന്റെ മഹനീയ മാതൃകകളെ സ്മരിക്കാൻ സമുദായം സമയം കണ്ടെത്തണം.

സീതി സാഹിബ് തിരുവനന്തപുരത്ത് കഴിയുന്ന കാലത്താണ് കുമാരനാശാന്റെ ദുരവസ്ഥ എന്ന കാവ്യം പ്രസിദ്ധീകൃതമാവുന്നത്. മുസ്ലിം സമുദായത്തെ ആക്ഷേപിക്കുന്ന ഏതാനും വരികൾ ആ കവിതയിലുണ്ടായിരുന്നു. ഈ കാവ്യകൃതിയെ നിശിതമായി വിമർശിച്ച് കൊണ്ട് ഇതെന്തൊരവസ്ഥ എന്ന പേരിൽ സീതി സാഹിബ് ഒരു ലേഖനമെഴുതി. ഈ വിമർശനം സൂചിമുനപോലെ ആശാന്റെ ഹൃദയത്തിൽ തറച്ചു. അദ്ദേഹം വക്കം മൗലവിയോടൊന്നിച്ച് മുസ്ലിം ഹോസ്റ്റലിൽ ചെന്ന് സാഹിബിനെ കണ്ട് ക്ഷമാപണം ചെയ്തു. അദ്ദേഹം തന്റെ തെറ്റിദ്ധാരണകൾ തിരുത്തുകയും ചെയ്തു. കെ സി മാമ്മൻ മാപ്പിളയെ അദ്ദേഹത്തിന്റെ ഇന്ത്യ ചരിത്രം എന്ന ബുക്കിലെ തെറ്റുകൾ ഓരോന്ന് വസ്തു നിഷ്ടമായി ചൂണ്ടിക്കാണിച്ചു പ്രസംഗിച്ചു മാമ്മൻ മാപ്പിളയുടെ പോലും ഇഷ്ടം പിടിച്ചു പറ്റിയ കെ എം സീതി സാഹിബ് ആണ് ഇത്തരം സന്ദർഭങ്ങളിൽ സമുദായത്തിന് സ്വീകരിക്കാവുന്ന മാതൃക.

ഇനി വ്യക്തികളെ മാറ്റി വച്ച് മുസ്ലിംകളുടെ ജീവിത പദ്ധതി ഖുർആൻ നും പ്രവാചക ചര്യയും ആണ്. താഇഫിൽ നിന്നും തന്നെ കല്ലെറിഞ്ഞു ആട്ടിയ സമൂഹത്തെ ഈ രണ്ടു മലകൾക്കിടയിൽ അവസാനിപ്പിക്കട്ടെ എന്ന ജിബ്രീൽ മാലാഖയുടെ ചോദ്യത്തിന് അവർക്ക് നന്മ വരാൻ അള്ളാഹു വിനോട് പ്രാത്ഥിക്കുന്നു എന്ന് മറുപടി നൽകിയതും, തന്റെ വഴിയിൽ സ്ഥിരമായി മാലിന്യം നിക്ഷേപിച്ച സ്ത്രീയുടെ പ്രവർത്തനങ്ങൾ കാണാതെ ആയപ്പോൾ അവരുടെ സുഖ വിവരം അന്വേഷിച്ച സഹിഷ്ണുത യാണ് പ്രവാചക ജീവിതചര്യ എങ്കിൽ അവിവേകം സംസാരിക്കുന്നവനോട് എങ്ങിനെ പ്രതികരിക്കണം എന്ന് ഖുർആനിൽ ഇങ്ങനെ കാണാം.

പരമകാരുണികന്റെ ദാസന്മാർ ഭൂമിയിൽ കൂടി വിനയത്തോടെ നടക്കുന്നവരും, അവിവേകികൾ തങ്ങളോട് സംസാരിച്ചാൽ സമാധാനപരമായി മറുപടി നൽകുന്നവരുമാകുന്നു.' (വി.ഖു 25:63)

''നന്മയും തിന്മയും തുല്യമാവുകയില്ല. തിന്മയെ ഏറ്റവും നല്ല നന്മകൊണ്ടു തടയുക. അപ്പോൾ നിന്നോട് ശത്രുതയിൽ കഴിയുന്നവൻ ആത്മമിത്രത്തെപ്പോലെയായിത്തീരും. ക്ഷമ പാലിക്കുന്നവർക്കല്ലാതെ ഈ നിലവാരത്തിലെത്താനാവില്ല. മഹാഭാഗ്യവാനല്ലാതെ ഈ പദവി ലഭ്യമല്ല.'' (41:34,35)

ഖുർആനും പ്രവാചക ചര്യയും അനുസരിച്ചു ഇത്തരം സന്ദർഭങ്ങളിൽ എങ്ങിനെ പ്രതികരിക്കണം എന്ന് ചോദിച്ചാൽ കെ എം സീതി സാഹിബിന്റെ സർഗ്ഗാത്മക വഴിയാണ കേരളീയ മുസ്ലിം സമുദായത്തിന് അനുകരണീയ മാതൃക . ശിഹാബ് തങ്ങളുടെ സ്മരണ നിറഞ്ഞു നിൽക്കുന്ന ഈ സന്ദർഭത്തിൽ ആത്മ സംയമനത്തിൽ അധിഷ്ടിതമായ സര്ഗാത്മവഴിയെ നമുക്ക് അപ ശബ്ദങ്ങളെ തിരുത്താം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP