1 aed = 17.77 inr 1 eur = 75.78 inr 1 gbp = 86.39 inr 1 kwd = 213.51 inr 1 sar = 17.40 inr 1 usd = 64.42 inr

Dec / 2017
16
Saturday

നിങ്ങളും പൾസർ സുനിയും തമ്മിൽ യാതൊരു വ്യത്യാസവുമില്ല; അവൻ കാറിലാണ് അവളെ പീഡിപ്പിച്ചതെങ്കിൽ നിങ്ങൾ വാക്കുകൾ കൊണ്ടാണ് സ്ത്രീകളെ പീഡിപ്പിക്കുന്നത്; മഞ്ജുവാര്യരുടെ ഉദാഹരണം സുജാതയെ താഴ്‌ത്തിക്കെട്ടാനും രാമലീലയുമായി കൂട്ടിക്കെട്ടാനും ശ്രമിക്കുന്നവർക്കെതിരെ ഭാഗ്യലക്ഷ്മിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

September 29, 2017 | 02:12 PM | Permalinkസ്വന്തം ലേഖകൻ

തിരുവനന്തപുരം: മഞ്ജുവാര്യർ പ്രധാനവേഷത്തിൽ അഭിനയിച്ച ഉദാഹരണം സുജാത എന്ന ചലച്ചിത്രത്തെ ദിലീപ് നായകനായ രാമലീലയുമായി താരതമ്യം ചെയ്ത് താറടിക്കുന്ന സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകൾക്കെതിരെ കടുത്ത വിമർശനവുമായി ഭാഗ്യലക്ഷ്മി. റിലീസായി ഒദു ദിവസം തികയും മുമ്പേ സിനിമയെ വിധിയെഴുതുന്നത് വിചിത്രമാണ്. രാമലീല നടന്റെ മാത്രം സിനിമയല്ല എന്ന് പറഞ്ഞവരൊക്കെ ഇന്ന് വിജയം നടന്റേതാണെന്ന് പറയുന്നു.എന്തിനാണ് മഞ്ജുവാര്യരെയും, സിനിമയെയും താഴ്‌ത്തിക്കെട്ടാനും കൂട്ടിക്കെട്ടാനും ശ്രമിക്കുന്നതെന്നും ഭാഗ്യലക്ഷ്മി ചോദിച്ചു. ഓൺലൈൻ മാധ്യമങ്ങളിലെ തലക്കെട്ട് മാത്രം നോക്കി തന്നെ തെറി വിളിക്കുന്നവർക്ക് അത് ചെയ്ത് ആശ്വാസമടയാമെന്നും അവർ ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.

പോസ്റ്റിന്റെ പൂർണരൂപം:

റിലീസായി ഒരു ദിവസം ആവും മുമ്പേ ഒരു സിനിമയുടെ വിധിയെഴുതുന്ന വിചിത്ര മനുഷ്യരുള്ള ലോകമാണ് ഫേസ്‌ബുക്ക്.മഞ്ജു വാര്യർ രാമലീല കാണണമെന്ന് പറഞ്ഞപ്പോൾ ആ പോസ്റ്റെടുത്ത് ആഘോഷിച്ചവർ ഇപ്പോൾ അവരഭിനയിച്ച സിനിമയ്‌ക്കെതിരെ ഒറ്റ ദിവസംകൊണ്ട് മോശം പടമെന്ന പോസ്റ്റും ട്രോളുമിറക്കുന്നു..ഇന്ന് പൂജ വെയ്പാണ് കുടുംബ സമേതം ആരും സിനിമക്കിറങ്ങില്ല ഈ നാളുകളിൽ എന്നറിയാത്തവരാരാണ്?..ഇന്നലെ വരെ രാമലീല നടന്റെ മാത്രം സിനിമയല്ല എന്ന് പറഞ്ഞവരൊക്കെ ഇന്ന് ഈ വിജയം നടന്റേതാണെന്ന് പറയുന്നു..മോഹൻ ലാലിന്റേയും മമ്മൂട്ടിയുടേയും ദിലീപിന്റേയും സിനിമകൾക്കെല്ലാം ആദ്യ ദിവസം ഉണ്ടാവുന്ന തിരക്ക് ഒരു പുതുമയല്ല..ആ തള്ളിക്കയറ്റം ഇന്നുവരെ മലയാള സിനിമയിൽ ഒരു നടിയുടെ സിനിമക്കുമുണ്ടായിട്ടില്ലാ എന്നത് ഒരു സത്യമല്ലേ?
പിന്നെന്തിനാണീ താരതമ്യം?.

എന്തിനാണ് അനാവശ്യമായി അവളെയും സിനിമയെയും താഴ്‌ത്തിക്കെട്ടാനും,കൂട്ടിക്കെട്ടാനും ശ്രമിക്കുന്നത്?ഉദാഹരണം സുജാതയുടെ നിർമ്മാതാവും സംവിധായകനുമാണ് ഈ ദിവസം സിനിമ പുറത്തിറക്കാൻ തീരുമാനിച്ചത് .അല്ലാതെ അതിലഭിനയിച്ച മഞ്ജുവല്ല. മത്സരിക്കാനല്ല അവർ സിനിമ ഇറക്കിയത്.രാമലീല എന്നേ ഇറങ്ങേണ്ട സിനിമയായിരുന്നു.അത് വൈകിയതിന് കാരണം എല്ലാവർക്കുമറിയാം. .

സുജാത ഇന്ന് ഇറക്കാൻ എന്നേ തീരുമാനിച്ചതാണ്.രാമലീലക്കൊപ്പം എന്തിന് സുജാതയെ ഇറക്കീയെന്ന് ചോദിക്കുന്നുചില മണ്ടന്മാർ'രാമലീല' ഒരു സംവിധായകന്റെ സിനിമയാണ് എന്ന് പറഞ്ഞവർക്കറിയില്ലേ 'ഉദാഹരണം സുജാതയും' ഒരു സംവിധായകന്റെ സിനിമയാണെന്ന്? സുജാതയിലഭിനയിച്ചത് മറ്റൊരു നടിയായിരുന്നെങ്കിൽ നിങ്ങൾ താരതമ്യം ചെയ്യുമോ?ട്രോളിറക്കുമോ?ഒന്നും മിണ്ടാതെയിരുന്നപ്പോൾ നടന്റെ ആളുകൾ അവളെ തെറി വിളിച്ചു,സിനിമ കാണണമെന്ന് പറഞ്ഞപ്പോൾ മറ്റു ചിലർ തെറി വിളിച്ചു..എന്തൊരു ലോകമാണിത്?,എന്ത്തരം മനോഭാവമാണിത്,?അവളെന്ത് ചെയ്യണമെന്നാണ് ഈ കൂട്ടർ കരുതുന്നത്?അവൾക്ക് സ്വന്തമായി ചിന്തിക്കാനും അഭിപ്രായം പറയാനുംഅവകാശമില്ലെന്നോ?.അവളെങ്ങനെ ജീവിക്കണം,എന്ത് സംസാരിക്കണം, എപ്പോൾ സംസാരിക്കണം എന്ന് തീരുമാനിക്കാൻ അവളെ തെറിവിളിക്കുന്നവരാണോ അവൾക്ക് ചെലവിന് കൊടുക്കുന്നത്?.അവളുടെ കുടുംബ ജീവിതത്തെക്കുറിച്ചൊക്കെ ആധികാരികമായി ഓരോരുത്തർ പറയുന്നത് കേൾക്കുമ്പോൾ പുച്ഛം തോന്നുന്നു.

അവളുടെ മൗനമാണ് അവളുടെ അലങ്കാരം.അയാൾ അവളെക്കുറിച്ച് പറയുന്നത്‌പോലെ അവൾ പറയാതിരിക്കുന്നത് അവളുടെ മാന്യതയാണ്..നടനെ സപ്പോർട്ട് ചെയ്‌തോളൂ. പക്ഷേ അതിന് അവളെക്കുറിച്ചും പീഡനമേറ്റ നടിയെക്കുറിച്ചും മോശമായി പ്രചരണം നടത്തുന്നവർ അറിയണം

നിങ്ങളും പൾസർ സുനിയും തമ്മിൽ യാതൊരു വിത്യാസവുമില്ലെന്ന്.അവൻ കാറിലാണ് അവളെ പീഡിപ്പിച്ചതെങ്കിൽ നിങ്ങൾ വാക്കുകൾ കൊണ്ടാണ് സ്ത്രീകളെ പീഡിപ്പിക്കുന്നത്.നടൻ 'കുറ്റാരോപിതനാണ്'.അയാൾ കുറ്റവിമുക്തനാണെന്ന് കോടതി പറയുംവരെ സ്ത്രീ പുരുഷ വിത്യാസമില്ലാതെ ഞങ്ങളിൽ പലരും 'അവളോടൊപ്പം' മാത്രമാണ്.

ഒരു സ്ത്രീയെന്ന നിലക്ക് രാമലീല 'ഞാൻ' കാണരുത് എന്ന് തന്നെയാണ് എന്റെ അഭിപ്രായം.പക്ഷേ അതിലുപരി ഞാനൊരു സിനിമാ പ്രവർത്തകയാണ്.അതിൽ പ്രവർത്തിച്ച ഓരോരുത്തരും എന്റെ സഹപ്രവർത്തകരാണ് അവർക്കു വേണ്ടി ഞാനീ സിനിമ കാണും എന്ന് പറയുന്നത് എന്റെ അഭിപ്രായമാണ്.അതിനുള്ള അവകാശം നിഷേധിക്കാനാർക്കും അധികാരമില്ല.അത് പറയുന്നവരെ ഇരട്ടത്താപ്പെന്നും ഡബിൾ സ്റ്റാന്റെന്നും പറയുന്നതല്ലേ വിവരക്കേട്? പറയുന്നവരേക്കാൾ നിശബ്ദരായിക്കുന്നവരാണ് അപകടകാരികൾ.നിങ്ങൾക്ക് യോജിക്കാൻ പറ്റാത്ത അഭിപ്രായം പറയുന്നവരെ തെറി വിളിക്കുന്നത് തോൽവിയാണ്.

സ്വന്തം അഭിപ്രായം പറയുന്നവരെ തെറിവിളിക്കുന്നവർ കരുതുന്നത് അതൊരു മഹത്തായ പ്രവർത്തിയാണെന്നാണ്.അത് വിളിക്കുന്നവരുടെ സംസ്‌കാരശൂന്യതയാണ്.ജനിച്ച് വീണയുടനെ നിങ്ങളുടെ നാവിൽ തേനും വയമ്പിനും പകരം പുരട്ടിയത് മറ്റെന്തെങ്കിലുമാണോ ?അതാണോ നിങ്ങളുടെ വാക്കുകൾക്ക് ഇത്ര ദുർഗന്ധം?.തെറി എഴുതുന്നവൻ സ്വയം വായിച്ചു നോക്കില്ലേ? അവന്റെ അമ്മയോ സഹോദരിയോ മകളോ ഇത് വായിച്ചാലെന്തായിരിക്കും ചിന്തിക്കുക?

ഇതിലുള്ള ഏറ്റവും കുറിക്ക് കൊള്ളുന്ന വാക്ക് തലക്കെട്ടാക്കി ഇതും ഓൺലൈൻ മാധ്യമങ്ങൾ വാർത്തയാക്കും, തലക്കെട്ട് മാത്രം നോക്കി തെറി വിളിക്കേണ്ടവർ തെറിവിളിക്കും,അതിനുവേണ്ടിയാണല്ലോ എന്തെങ്കിലും രണ്ടുവരി അഭിപ്രായം എഴുതുമ്പോഴേക്കും അത് വാർത്തയാക്കുന്നത്.തെറി വിളിക്കുന്നത് വിളിക്കുന്നവന്റെ സംസ്‌കാരം അങ്ങനയേ കരുതുന്നുള്ളു.വിളിച്ചോ നിനക്ക് ആശ്വാസം കിട്ടുന്നെങ്കിൽ കിട്ടട്ടെ.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
എന്തുകൊണ്ട് സ്ത്രീകൾ ഇസ്ലാമിക് റിപ്പബ്‌ളിക്കിനെ വെറുക്കുകയും ഭയക്കുകയും ചെയ്യുന്നു? ഇത് സ്വാതന്ത്ര്യം കുളിപ്പുരക്ക് അകത്തുമാത്രം ഒതുങ്ങുന്ന കുറേ സ്ത്രീകളുടെ കഥ; ഇസ്ലാമിലെ സ്ത്രീയുടെ അവസ്ഥയെ പറ്റി സംവാദങ്ങൾ നടത്തുന്നവർ നിർബന്ധമായും ഈ ചിത്രം കാണണം: ഐ എഫ് എഫ് കെയെ പിടിച്ചുകുലുക്കി നിരോധിത അൾജീരിയൻ ചിത്രം
മാണി സാറും ജോസഫ് സാറും സിഎഫ് സാറും ജയരാജൻ സാറും അടക്കമുള്ള പ്രമുഖരുടെ മുകളിൽ പോയി ഇരിക്കാൻ മാത്രം വീഡ്ഢിയാണോ ഞാൻ? തിരുന്നക്കരെയേക്കാൾ പത്തിരട്ടി വലുപ്പമുള്ള നെഹ്റു സ്റ്റേഡിയത്തിലേക്ക് റാലി മാറ്റിയപ്പോൾ ആളെ കിട്ടാത്തതു കൊണ്ടെന്ന് പറയുന്നവർക്ക് എന്തു മറുപടി പറയാൻ? പട്ടിക്കിട്ട ചോറ് ഉണ്ണാറായോ എന്നു ജോർജിനോട് ചോദിക്കണം: മഹാസമ്മേളനത്തിന് ശേഷം ജോസ് കെ മാണി മറുനാടനോട് പറഞ്ഞത്
കഥയുണ്ടെന്നും കേൾക്കണമെന്നും പറഞ്ഞെത്തിയത് 35 വയസ്സ് തോന്നിക്കുന്ന സ്ത്രീ; വീടുമാറുന്ന തിരക്കിലും സ്ഥലം പരിചയമില്ലെന്ന് പറഞ്ഞപ്പോൾ വാഹനം ഏർപ്പാടാക്കി; പിന്നെ അഭിനയിക്കാൻ സഹായിക്കണമെന്ന ആവശ്യമെത്തി; അതു കഴിഞ്ഞ് കല്ല്യാണം കഴിച്ചേ മതിയാകൂവെന്ന ഭീഷണിയും; കേസിൽ കുടുക്കാതിരിക്കാൻ അഭിഭാഷകൻ ആവശ്യപ്പെട്ടത് 25 ലക്ഷം; പരാതി മാത്രം പോര തെളിവും വേണമെന്ന് നിർദ്ദേശം; ഉണ്ണി മുകുന്ദന്റെ പീഡന പരാതിയിൽ കരുതലോടെ നീങ്ങാൻ പൊലീസ്
മാണി സ്വയം തീരുമാനിക്കട്ടേയെന്ന് പറഞ്ഞ് ഉമ്മൻ ചാണ്ടി കൈയൊഴിഞ്ഞു; പിണറായിയും കോടിയേരിയും ഒരുപോലെ വാദിച്ചെങ്കിലും മുഖം തിരിച്ച് കേന്ദ്ര നേതൃത്വം; മഹാസമ്മേളനം വഴി കരുത്തറിയിച്ചെങ്കിലും മാണിയുടെ മുന്നണി പ്രവേശനത്തിൽ അനിശ്ചിതത്വം തുടരുന്നു; കേരളാ കോൺഗ്രസ് ഏത് മുന്നണിക്കൊപ്പമെന്ന് അറിയാൻ ഇനിയും കാത്തിരിക്കണം
ഓർക്കാട്ടേരിയിലെ മൊബൈൽ ഷോപ്പ് ഉടമയായ 23കാരന്റേയും സ്റ്റാഫായ വീട്ടമ്മയുടേയും തിരോധാനത്തിന് തുമ്പുണ്ടാക്കി പൊലീസ്; ഏറെക്കാലം നീണ്ട അന്വേഷണത്തിന് ഒടുവിൽ ഇരുവരേയും കോഴിക്കോട്ടെ വാടക വീട്ടിൽ നിന്ന് പൊക്കി; അംജാദിനെ കാണാതായി രണ്ടുമാസം കഴിഞ്ഞ് 32കാരിയായ പ്രവീണയും പോയതെങ്ങോട്ടെന്ന നാട്ടുകാരുടെ ആശങ്കയും തീരുന്നു
നളന്ദയിലെ സരസ്വതിയെ ഷെറിൻ മാത്യൂസാക്കിയത് അമേരിക്കയിലെ ആനുകൂല്യം തട്ടാൻ; ഭിന്നശേഷിക്കാരിയുടെ അച്ഛനും അമ്മയുമായി കൊച്ചിക്കാർ മാറിയത് ബോധപൂർവ്വം; ഒരു കുട്ടിയുണ്ടായിട്ടും മൂന്നു വയസ്സുകാരിയെ മകളാക്കിയതിന്റെ രഹസ്യം അറിഞ്ഞ് ഞെട്ടി അമേരിക്കൻ മലയാളികൾ; വെസ്ലിക്കും സിനിക്കുമെതിരെ കൊലക്കുറ്റം ചുമത്താനുറച്ച് അന്വേഷണ സംഘം; ഹൂസ്റ്റണിലെ മൂന്നുവയസ്സുകാരിയോട് വളർത്തച്ഛനും വളർത്തമ്മയും കാട്ടിയതുകൊടുംക്രൂതയെന്ന് തിരിച്ചറിഞ്ഞ് അന്വേഷണ സംഘം
വീടു നിറയെ നൂറു രൂപയുടെ കള്ളനോട്ടുകൾ; വ്യാജ ലോട്ടറിയുണ്ടാക്കി സമ്മാനവും തട്ടിയെടുത്തു; മീഡിയാവൺ ടിവിയുടെ കൃത്രിമ ഐഡന്റിറ്റീകാർഡുപയോഗിച്ചും തട്ടിപ്പ്; പുതിയറയിലെ വാടക വീട്ടിൽ നിറയെ അധോലോക ഇടപാടുകളുടെ തെളിവുകൾ; ഓർക്കാട്ടേരിയിൽ നിന്ന് ഒളിച്ചോടിയ 32കാരിയേയും കൊച്ചു മുതലാളിയേയും അഴിക്കുള്ളിൽ തളയ്ക്കാൻ തെളിവുകിട്ടിയ ആവേശത്തിൽ പൊലീസ്; ഹേബിയസ് കോർപസിൽ തീർപ്പായാലും കാമുകനും കാമുകിക്കും മോചനമില്ല
പണമുണ്ടാക്കാൻ മൊബൈൽ അനുബന്ധ ഉപകരണങ്ങളുടെ ഓൺലൈൺ ഇടപാട് നടത്തി ഓർക്കാട്ടേരിക്കാരൻ; ആരെങ്കിലും തിരക്കിയെത്തുന്നോ എന്ന് അറിയാൻ വീട്ടിൽ സിസിടിവി സംവിധാനം; പിടിക്കുമെന്ന് ഉറപ്പായപ്പോൾ ബൈക്കിൽ രക്ഷപ്പെടാനും ശ്രമം; പ്രണയം മൂത്ത് 32കാരിയുമായി മുങ്ങിയ കൊച്ചു മുതലാളിയെ പൊക്കിയത് കെണിയൊരുക്കി; കുവൈറ്റിലുള്ള ഭർത്താവിനേയും ഏഴ് വയസ്സുള്ള മകളേയും ഉപേക്ഷിച്ചുള്ള പ്രവീണയുടെ ഒളിച്ചോട്ടത്തിൽ ക്ലൈമാക്‌സ് ഇങ്ങനെ
കൂട്ടുകാരൻ എടുത്ത വീഡിയോ സത്യം പറഞ്ഞു! ആടിനെ ലൈംഗിക വൈകൃതത്തിന് ശേഷം കൊന്നു കളയും; ഉപയോഗം കഴിഞ്ഞാൽ രഹസ്യ ഭാഗത്ത് മുറിവേൽപ്പിച്ച് ആനന്ദിക്കുമെന്ന രണ്ടാം ഭാര്യയുടെ മൊഴിയും നിർണ്ണായകമായി; 20 വയസുള്ള മകന്റെ അമ്മയായ 38കാരിയെ കെട്ടിയത് 17-ാം വയസ്സിൽ; കാഴ്ചയിലെ നിഷ്‌കളങ്കത അമീറുൾ ഇസ്ലാമിന്റെ പ്രവൃത്തിയിൽ ഇല്ല; ജിഷാ കേസ് പ്രതിയുടെ വൈകൃത മനസ്സ് ഇങ്ങനെ
നാല് വർഷം മുമ്പ് മഞ്ജുവാര്യരെക്കുറിച്ച് വളരെ മോശമായ രീതിയിൽ ദിലീപിന്റെ താത്പര്യ പ്രകാരം ഒരു സംവിധായകൻ എനിക്ക് റിപ്പോർട്ട് നൽകി; ജനകീയ നടനോട് ഭാര്യ ഇങ്ങനെ പെരുമാറിയതിൽ വല്ലാത്ത ദേഷ്യം തോന്നി; തുടർന്നുണ്ടായ സംഭവവികാസങ്ങളും എഴുത്തും മറ്റു വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥർക്കു കൈമാറി; ദിലീപിനെ കുടുക്കുന്ന മൊഴി നൽകിയവരിൽ പല്ലിശേരിയും: ദേ പുട്ടിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യം എന്ത്?
ഓർക്കാട്ടേരിയിലെ മൊബൈൽ ഷോപ്പ് ഉടമയായ 23കാരന്റേയും സ്റ്റാഫായ വീട്ടമ്മയുടേയും തിരോധാനത്തിന് തുമ്പുണ്ടാക്കി പൊലീസ്; ഏറെക്കാലം നീണ്ട അന്വേഷണത്തിന് ഒടുവിൽ ഇരുവരേയും കോഴിക്കോട്ടെ വാടക വീട്ടിൽ നിന്ന് പൊക്കി; അംജാദിനെ കാണാതായി രണ്ടുമാസം കഴിഞ്ഞ് 32കാരിയായ പ്രവീണയും പോയതെങ്ങോട്ടെന്ന നാട്ടുകാരുടെ ആശങ്കയും തീരുന്നു
കൊച്ചു നാൾ തൊട്ടേ പ്രതിഭയുടെ പൊൻ തിളക്കം നടിയിൽ പ്രകടമായിരുന്നു; ദിലീപിനൊപ്പം ഇഴുകി ചേർന്നഭിനയിച്ച ഗാനരംഗങ്ങൾ ചേതോഹരം; ഞാൻ ദ്രോഹം ചെയ്തിട്ടുണ്ടെങ്കിൽ നടിക്ക് സമ്മതമാണെങ്കിൽ ഞാൻ വിവാഹം കഴിക്കാം; പ്രായശ്ചിത്തമായിട്ടല്ല. ഒരു ജീവിത പങ്കാളിയെ ആവശ്യമുള്ളതു കൊണ്ട്; ദിലീപ് ശിക്ഷപ്പെട്ടാൽ ആത്മഹത്യയും: സലിം ഇന്ത്യയ്ക്ക് പറയാനുള്ളത്
ഓർത്തഡോക്‌സ് സഭാ വൈദികൻ ചട്ടങ്ങൾ ലംഘിച്ച് രണ്ടാം വിവാഹം നടത്തിയെന്ന് ആക്ഷേപം; വിധവയേയോ ഉപേക്ഷിപ്പെട്ടവരേയോ വിവാഹം കഴിക്കാൻ പാടില്ലെന്ന വിലക്ക് ലംഘിച്ചെന്ന് കാതോലിക്കാ ബാവയ്ക്ക് പരാതി; നിസ്സാര തെറ്റുകളുടെ പേരിൽ വർഷങ്ങളോളം 'സസ്‌പെൻഷനിൽ' നിർത്തിയ വൈദികരോട് ഇനി സഭ എന്തു പറയുമെന്ന് വിശ്വാസികളുടെ ചോദ്യം; അമേരിക്കയിലെ വൈദികന്റെ മിന്നുകെട്ട് വിവാദമാകുമ്പോൾ
ഇടിച്ചു തകർന്ന കാറിൽ ഉണ്ടായിരുന്നത് ആർക്കിടെക്ചർ കോളേജിലെ സഹപാഠികളായ യുവതികൾ; പാതിരാത്രി രക്ഷാപ്രവർത്തനം നടത്താൻ ഓടിയെത്തിയത് ബിനീഷ് കോടിയേരി; അപകടമുണ്ടാക്കിയ വാഹനം അതിവേഗം മാറ്റി പൊലീസും; മത്സര ഓട്ടത്തിൽ പങ്കെടുത്ത ബെൻസിനെ കുറിച്ച് ഇനിയും പൊലീസിന് വിവരമില്ല; സിസിടിവി ക്യാമറ ഓഫായിരുന്നുവെന്നും സൂചന; എസ് പി ഗ്രാൻഡ് ഡെയ്‌സ് ഉടമയുടെ മകന്റെ ജീവനെടുത്തത് അമിത വേഗത തന്നെ
വേട്ടയാടി കൊന്ന കാട്ടുപന്നിയെ അത്താഴത്തിന് വിളമ്പിയ മലയാളി കുടുംബം ഭക്ഷ്യ വിഷബാധയേറ്റ് അതീവ ഗുരുതരാവസ്ഥയിൽ; ദുരന്തം ഉണ്ടായത് അഞ്ചുവർഷം മുമ്പ് ന്യൂസിലാൻഡിലേക്ക് ചേക്കേറിയ ഷിബു കൊച്ചുമ്മനും കുടുംബത്തിനും; ഇറച്ചി കഴിക്കാതിരുന്ന മക്കൾ അത്ഭുതകരമായി രക്ഷപ്പെട്ടു; ശിഷ്ടകാലം കിടക്കയിൽ കഴിയേണ്ടി വന്നേക്കുമെന്ന് ആശുപത്രി വൃത്തങ്ങൾ
14കാരിയായ മകളുമൊത്ത് കാമുകനൊപ്പം ഒളിച്ചോടി നിലമ്പൂരുകാരി; അമ്മയോടുള്ള ഭ്രമം തീർന്നപ്പോൾ ഒൻപതാംക്ലാസുകാരിയെ കടന്ന് പിടിച്ച് രണ്ടാം ഭർത്താവ്; പഴയ കേസുകൾ പൊടി തട്ടിയെടുക്കുമ്പോൾ എസ് ഐയുടെ കണ്ണിലുടക്കിയത് പോക്സോ കേസ്; കൂട്ടുകാരെ നിരീക്ഷിച്ച് പ്രതിയെ കണ്ടെത്താൻ 'ബീഫിൽ' കുരുക്കിട്ടു; ഗുജറാത്ത് പൊലീസ് ഒന്നും നടക്കില്ലെന്ന് പറഞ്ഞപ്പോഴും അതിസാഹസിക നീക്കങ്ങൾ ഫെനിയെ വലയിലുമാക്കി; പീഡകരുടെ പേടിസ്വപ്നമായ നെയ്യാർഡാമിലെ ആക്ഷൻ ഹീറോ സതീഷിന്റെ ബറോഡാ ഓപ്പറേഷൻ ഇങ്ങനെ
നളന്ദയിലെ സരസ്വതിയെ ഷെറിൻ മാത്യൂസാക്കിയത് അമേരിക്കയിലെ ആനുകൂല്യം തട്ടാൻ; ഭിന്നശേഷിക്കാരിയുടെ അച്ഛനും അമ്മയുമായി കൊച്ചിക്കാർ മാറിയത് ബോധപൂർവ്വം; ഒരു കുട്ടിയുണ്ടായിട്ടും മൂന്നു വയസ്സുകാരിയെ മകളാക്കിയതിന്റെ രഹസ്യം അറിഞ്ഞ് ഞെട്ടി അമേരിക്കൻ മലയാളികൾ; വെസ്ലിക്കും സിനിക്കുമെതിരെ കൊലക്കുറ്റം ചുമത്താനുറച്ച് അന്വേഷണ സംഘം; ഹൂസ്റ്റണിലെ മൂന്നുവയസ്സുകാരിയോട് വളർത്തച്ഛനും വളർത്തമ്മയും കാട്ടിയതുകൊടുംക്രൂതയെന്ന് തിരിച്ചറിഞ്ഞ് അന്വേഷണ സംഘം